Friday, April 17, 2015

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഭക്ഷണത്തിലെ പ്രധാന അപകടം പഴകിയ ഭക്ഷണമാണ്. പഴകിയ ആഹാര പദാര്‍ത്ഥങ്ങള്‍ ചൂടാക്കി അലങ്കരിച്ച് വില്‍ക്കുന്ന പ്രവണത കേരളത്തിലങ്ങോളമിങ്ങോളം വ്യാപകമാണ്. നാല് മാസം പഴക്കമുള്ള പാലും ആഴ്ചകളോളം പഴക്കമുള്ള മീനും ഇറച്ചിയുമൊക്കെയാണ് റെയ്ഡില്‍ കണ്ടെത്തിയത്. പഴകിയ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ മസാലകളും സോസുകളുമൊക്കെ ചേര്‍ത്ത് പാകപ്പെടുത്തുന്നതായതുകൊണ്ട് പതിവായി കഴിക്കുന്നവര്‍ക്ക് പോലും പഴക്കം തിരിച്ചറിയാനാവില്ല. അജിനോമോട്ടോ പോലുള്ള രുചി വര്‍ധകങ്ങള്‍ ചേര്‍ത്ത് പഴക്കം മറച്ചുവെക്കാനുമാവും. പല ഹോട്ടലുകളിലും ശരിയായ ഫ്രീസര്‍ സംവിധാനമില്ലാത്താണ് ഭക്ഷ്യവസ്തുക്കള്‍ കേടാകാനുള്ള കാരണം. ഉള്ളവര്‍ തന്നെ വൈദ്യുതി ലാഭിക്കാനും മറ്റും ഫ്രീസര്‍ ഓഫാക്കിയിടുന്നു. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഒരേ ഫ്രീസറില്‍ തന്നെ സൂക്ഷിക്കുന്നു. ഇത്തരത്തില്‍ സൂക്ഷിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകള്‍ വേഗം വളരും. പലപ്പോഴും ഹോട്ടലില്‍ നിന്ന് കഴിക്കുന്ന വിഭവങ്ങള്‍ക്ക് എത്രനാള്‍ പഴക്കമുണ്ടെന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. കൂടുതല്‍ ദിവസം പഴക്കമുള്ളതും ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതുമായ ആഹാര സാധനങ്ങളില്‍ അണുക്കള്‍ വളരുകയും പെരുകുകയും അത് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യും. പഴകിയ ഭക്ഷണം മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധകളില്‍ പലപ്പോഴും വില്ലനാകുന്നത് ബാക്ടീരിയകളാണ്. സ്റ്റഫൈലോ കോക്കസ് ഏരിയസ്, സാല്‍മൊണല്ല, ക്‌ളോസ്ട്രീഡിയം പെര്‍ഫിന്‍ജസ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, കംപൈലോ ബാക്ടര്‍, കോളിഫോം തുടങ്ങിയവയാണ് പലപ്പോഴും മാരകമായ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ശരിയായ രീതിയില്‍ സൂക്ഷിക്കാത്ത ഇറച്ചിയിലും മീനിലും മുട്ടയിലും തൈരിലുമൊക്കെ ഇത്തരം ബാക്ടീരിയകള്‍ വേഗം വളരും. ഒ ാരോ 30 മിനുട്ടിലും അവ ഇരട്ടിച്ചുകൊണ്ടിരിക്കും. ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് ഭക്ഷ്യവിഷബാധ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

No comments:

Post a Comment