വണ്ണം കുറയ്ക്കാൻ പാടുപെടുന്നവരാണ് മിക്കവരും. ശരീരഭാരം കുറയ്ക്കുന്നത് ആരോഗ്യത്തിനും ,ഭംഗിക്കും വേണ്ടിയാണ്. ആറ് മാസത്തിനുള്ളില്‍ ശരീരഭാരത്തില്‍ 5 ശതമാനം കുറയ്‌ക്കാന്‍ കഴിയുന്നവര്‍ക്ക് മുമ്പുണ്ടായിരുന്നതിലും 22 മിനുട്ട് കൂടുതല്‍ ഉറക്കം ലഭിക്കുന്നതായി 2014 ല്‍ പെല്‍സിവാനിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം പറയുന്നു. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുന്നത് ഹൃദ്രോഗങ്ങളും പ്രമേഹവും അകറ്റി നിര്‍ത്തും. ഭാരം കുറയുന്നതോടെ ശരീരത്തിലെ ഊര്‍ജനില ഉയരുന്നതായി അനുഭവപ്പെടും. തൂക്കം കുറവാണെങ്കില്‍ ദിവസവും ആവശ്യമായി വരുന്ന ഊര്‍ജത്തിന്റെ അളവില്‍ കുറവ് വരുമെന്ന് ഡോ.സായി പറയുന്നു. ശരീരഭാരം കുറയുന്നതിനനുസരിച്ച് ഓക്‌സിജന്‍ ക്ഷമതയും ഉയരുന്നു. അതിനാല്‍ പടികള്‍ കയറുമ്പോഴും ബസില്‍ ഓടിക്കയറുമ്പോഴും ഒന്നും അമിതമായി കിതയ്‌ക്കില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ശരീര ഭാരം കുറയുന്നത് നിങ്ങളുടെ രുചിമുകുളങ്ങളില്‍ മാറ്റം വരുത്തിയേക്കും. തടി കൂടുതലുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ സന്ധികള്‍ക്ക് വേദനയും ശ്വാസകോശത്തിന് എരിച്ചിലും സാധാരണ ശരീരഭാരം ഉള്ളവരേക്കാള്‍ അനുഭവപ്പെടും. ശരീര ഭാരം കുറഞ്ഞ് തുടങ്ങുന്നതോടെ വ്യായാമം കൂടുതല്‍ രസകരമായും ഊര്‍ജം നല്‍കുന്നതായും അനുഭവപ്പെടാന്‍ തുടങ്ങും. ശരീര ഭാരം കുറയുന്നത് എല്ലുകളെ ദുര്‍ബലപ്പെടുത്തുമെന്ന് കേട്ടിട്ടുണ്ടോ? ശരീര ഭാരം കുറയുന്നതും എല്ലുകളുടെ തേയ്‌മാനവും തമ്മില്‍ ബന്ധമുണ്ടെന്നത് സത്യമാണ്. എന്നാല്‍, അമിതമായി ശരീര ഭാരം കുറയുമ്പോഴും അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍ പിന്തുടരുമ്പോഴും മാത്രമെ ഇതൊരു വലിയ പ്രശ്‌നമാകു.
No comments:
Post a Comment