Friday, April 10, 2015

സ്വന്തം ശരീരത്തോട് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

വിരുദ്ധാഹാരങ്ങളെ കുറിച്ചുള്ള അറിവ് രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. പാലും മീനും,മോരും മീനും,ഒന്നിച്ചു കഴിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചുവരുത്തലാകും. തൈരു ചേർത്ത സലാഡ് ,ഇറച്ചിക്കൊപ്പം കഴിക്കുന്നത് വിരുദ്ധമാണ്. തൈരിനോടൊപ്പം വാഴപ്പഴം മത്സ്യമാംസങ്ങള്‍, മുട്ട, മാങ്ങ, പാല്‍ക്കട്ടി, ചൂടുപാനീയങ്ങള്‍, പാല്‍, ഉരുളക്കിഴങ്ങ് എന്നിവവിരുദ്ധമാണ്. ചെറുനാരങ്ങയോടൊപ്പം കുമ്പളങ്ങ, പാല്‍, തക്കാളി, തൈര് എന്നിവ വിരുദ്ധമാണ്. ശരീരം ചുട്ടുപഴുത്തിരിക്കുമ്പോള്‍ പെട്ടെന്ന് തണുത്ത അന്തരീക്ഷത്തിലേക്ക് മാറുന്നത്. ഇതുതന്നെ തിരിച്ചും. നിത്യവും വ്യായാമം ചെയ്യുന്നവർക്ക് വിരുദ്ധാഹാരങ്ങൾ പെട്ടെന്ന് രോഗകാരിയായി വരണമെന്നില്ല. പക്ഷെ ഗർഭിണികൾ,കുഞ്ഞുങ്ങൾ ,മുലയൂട്ടുന്ന അമ്മമാർ ,പ്രായമായവർ എന്നിവർക്കു ഇതു ദോഷം ചെയ്യും.

No comments:

Post a Comment