Sunday, April 12, 2015

ഈ ശീലങ്ങൾ നിങ്ങളുടെ മുഖ സൗന്ദര്യം നഷ്ട്ടപ്പെടുത്തുമെന്നു തീർച്ച

മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരുടെയും ആഗ്രഹം ഒരുപോലെ ആണ്. മുഖം എപ്പോഴും  സുന്ദരമായി ഇരിക്കണമെന്ന് തന്നെയാണ് ഏവരും  ആഗ്രഹിക്കുന്നത് .പക്ഷെ നമ്മുടെ ചില ശീലങ്ങൾ ഇതിന് വിലങ്ങുതടിയാണ് . അത്തരം ചില ശീലങ്ങളെക്കുറിച്ചറിയാം  

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്  ചര്‍മത്തെ കേടു വരുത്തും. ഇത് സ്‌ട്രെസുണ്ടാക്കും. സോറിയാസിസ് പോലുള്ള ചര്‍മരോഗങ്ങള്‍ക്ക് ഇത് വഴിയൊരുക്കുകയും ചെയ്യും.  ബാക്ടീരിയയാണ് മുഖക്കുരുവിന് കാരണം. ഇവ പൊട്ടിക്കുന്നതും എപ്പോഴും പിടിക്കുന്നതും ബാക്ടീരിക കൂടുതല്‍ സ്ഥലത്തേക്കു പടരാന്‍ വഴിയൊരുക്കും. ചൂടുവെള്ളത്തിലെ കുളി നല്ല തണുപ്പുള്ളപ്പോഴെങ്കിലും ആളുകള്‍ക്ക് പ്രിയമായിരിക്കും. പ്രത്യേകിച്ച് ശരീരവേദനയുള്ളപ്പോള്‍. ശരീരത്തില്‍ ചൂടുവെള്ളമൊഴിക്കുന്നത് വലിയ പ്രശ്‌നം വരുത്തില്ലെങ്കിലും ചൂടുവെള്ളം മുഖചര്‍മത്തെ  കേടുവരുത്തും. കാരണം മുഖത്തെ ചര്‍മം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കട്ടി കുറഞ്ഞതാണ്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുകയാണ് ഏറ്റവും നല്ലത്.  അതുപോലെ മദ്യം ചര്‍മത്തിലെ ഈര്‍പ്പം മുഴുവന്‍ വലിച്ചെടുത്ത് ചര്‍മത്തെ വരണ്ടതാക്കും.  യാത്രപോകുമ്പോഴും മറ്റും മൂത്രമൊഴിക്കുന്നതിലെ അസൗകര്യം കാരണം വെള്ളം കുടിക്കാത്തവരുണ്ട് .ഇത് നിങ്ങളുടെ മുഖചർമ്മം പെട്ടന്ന് വരണ്ടതാകാൻ ഇടയാക്കും .

No comments:

Post a Comment