Friday, April 24, 2015

ആണുങ്ങൾ തീർച്ചയായും ചെയ്തിരിക്കേണ്ട 5 സൗന്ദര്യസംരക്ഷണങ്ങൾ

പുരുഷന്മാർ തീർച്ചയായും ചെയ്തിരിക്കേണ്ട ചില സൗന്ദര്യസംരക്ഷങ്ങൾ ഉണ്ട്. കാരണം പലപ്പോഴും സ്ത്രീകളെക്കാൾ കൂടുതൽ യാത്രകൾ ചെയ്യുകയും , മുഖസംരക്ഷണം ആവശ്യമുള്ളതും പുരുഷന്മാർക്കാണ് . 
പലരും കരുതുന്നത് തലയില്‍ എണ്ണ തേക്കുന്നത്  മുടിയുടെ ഭംഗി ഇല്ലാതാക്കും എന്നാണ്. ചര്‍മ്മത്തിന് മോയ്സ്ചറൈസര്‍ എങ്ങനെ ഉപകാരപ്പെടുന്നോ, അതേ പ്രവര്‍ത്തനമാണ് എണ്ണ ഉപയോഗിക്കുന്നത് വഴി തലമുടിക്ക് ലഭിക്കുന്നത്. ചര്‍മ്മത്തിനെന്ന പോലെ മുടിക്കും പോഷകങ്ങള്‍ ആവശ്യമാണ്. എണ്ണകള്‍ തലയില്‍ വാരിവലിച്ച് തേക്കാതെ ഒലിവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ പോലുള്ളവയിലൊന്ന് എല്ലാ ദിവസവും തലയില്‍ തേക്കുന്നത് മുടിക്ക് നല്ല ആരോഗ്യം നല്കും.
ഷേവിങ്ങിനെ തുടര്‍ന്നുള്ള ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ മാറ്റാനും, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ബാക്ടീരിയകളെ തടയാനുമാണ് ആഫ്റ്റര്‍ ഷേവ് ഉപയോഗിക്കുന്നത്. ആല്‍ക്കഹോള്‍ അടങ്ങാത്ത ആഫ്റ്റര്‍ ഷേവ് ഉപയോഗിക്കുക. ആല്‍ക്കഹോള്‍ ചര്‍മ്മം വരളാന്‍ ഇടയാക്കുന്നതാണ്.
യാത്ര ചെയ്യുന്നവർ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കാം. സൂര്യപ്രകാശമേല്‍ക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ തടയാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഇത് തേച്ചതിന് ശേഷം പുറത്തിറങ്ങുക. 
ചര്‍മ്മത്തെ മിനുസമുള്ളതും മനോഹരവുമാക്കാന്‍ മോയ്സ്ചറൈസര്‍ സഹായിക്കും. ചര്‍മ്മത്തെ സ്ഥിരമായി നനവോടെ നിര്‍ത്തുന്നതിനാല്‍ ചര്‍മ്മം വരണ്ടുപോവുകയോ, നിറം മങ്ങിപ്പോവുകയോ ഇല്ല. വെള്ളമോ, എണ്ണകളോ അടിസ്ഥാനമാക്കിയ ഒരു മോയ്സ്ചറൈസര്‍ ഉപയോഗിച്ചാല്‍ നന്ന് . അതുപോലെ ആഴ്ചയിൽ രണ്ടു തവണയെങ്കിലും  സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക .


No comments:

Post a Comment