വളരയേരെ പേര്‍ അനുഭവിച്ച് വരുന്ന പ്രശ്‌നമാണ് വായ്‌നാറ്റം.രാവിലെ എഴുന്നേല്ക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്‌നാറ്റമാണ് പൊതുവായി കാണപ്പെടുന്നത്. ഉമിനീരിന്റെ അളവിലുണ്ടാകുന്ന വ്യത്യാനങ്ങളും കുറവുമാണ് ഇതിന് കാരണം. പല്ല് ശുചിയാക്കുന്നതോടെ അപ്രത്യക്ഷമാവുന്നതാണ് എറിയവയും. എന്നാല്‍ സ്ഥിരമായി അനുഭവപ്പെടാറുള്ള വായ്‌നാറ്റം പല അസുഖങ്ങളുടെയും ലക്ഷണമായി ഗൗരവത്തോടെ കാണേണ്ടതുമാണ്.
ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം വായ്നാറ്റം വരാം .പുകവലിയും വായ്നാറ്റമുണ്ടാവാൻ കാരണക്കാരനാണ്. സൈനസൈറ്റിസ്,ബ്രോണ്‍കൈട്ടിസ്,ന്യൂമോണിയ പോളിപ്പ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങൾ വായ്നാറ്റത്തിലേക്ക് വഴിവെക്കുന്നു .ഗ്യാസ് ,ഭക്ഷണം കേട്ടിനിൽക്കൽ മൂലവും വരാം .
വായയിലെ പ്രശ്നങ്ങൾ കാരണം വായ്നാറ്റം വരാം. മോണരോഗങ്ങൾ ,ഭക്ഷ്യവസ്തുക്കൾ പല്ലിനുള്ളിൽ കെട്ടികിടക്കുക ,ചിലതരം മരുന്നുകൾ ,വാർധക്യത്തിൽ കാണാറുള്ള വരണ്ടവായ ,തോണ്ടയിലേയും ടോൻസിലിലേയും അണുബാധ,ജലദോഷം തുടങ്ങിയവയൊക്കെ വായ്നാറ്റത്തിനു കാരണമാവുന്നു .
ക്യാൻസർ പോലോത്ത മാരകപ്രശ്നങ്ങൾ കാരണവും ചില വൃക്ക കരൾ രോഗങ്ങൾ കാരണവും വായ്നാറ്റം അനുഭവപെടാറുണ്ട് .
വായ്നാറ്റം കണ്ടെത്താൻ ഏറ്റവും അനുയൊജ്യമാർഗം ഏറ്റവും വിശ്വസ്ഥരായ ആരോടെങ്കിലും ചോദിച്ചറിയുക എന്നതാണ് .സ്വൊയം അറിയാനുള്ള ഒരു മാർഗ്ഗമാണ് നക്കൽ മണക്കൽ രീതി .ആദ്യം നിങ്ങൾ നിങ്ങളുടെ കണങ്കൈ നക്കുക .ഒന്നോ രണ്ടോ മിനുട്ട് നേരത്തേക്ക് ഉണങ്ങാൻ വിടുക .അതിനുശേഷം മണത്തുനോക്കുക .
പെരുംജീരകം
ആഹാര ശേഷം പെരുംജീരകം ചവയ്‌ക്കുന്നത് ദഹനക്കേട് കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനു പുറമെ വായ്‌നാറ്റം അകറ്റാന്‍ ഇവ വളരെ നല്ലതാണ്. ഇവ ഉമിനീരിന്റെ ഉത്‌പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും. പുതിന ശ്വാസത്തിന് പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്‌പന്നങ്ങളുടെ പ്രധാന ചേരുവ പുതിന ആണ്. വിഭവങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന
പുതിന
നിങ്ങളുടെ ശ്വാസത്തിന് വളരെ വേഗം പുതുമണം നല്‍കും . ഏതാനം പുതിന ഇലകള്‍ ചവയ്‌ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക.
ജീരകം
മധുര പലഹാരങ്ങളിലെയും മറ്റും പ്രധാന ചേരുവയാണ് ജീരകം. മദ്യത്തിന് രുചി നല്‍കാനും ഇവ ഉപയോഗിക്കാറുണ്ട്. ഇവയില്‍ അടങ്ങിയിട്ടുള്ള അനിതോള്‍ ആണ് വാസനയും രുചിയും നല്‍കുന്നത്. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇവയ്‌ക്കുള്ളതിനാല്‍ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണിവ. വായിലിട്ട് ചവയ്‌ക്കുകയോ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം.
ഗ്രാമ്പു
ഭക്ഷണത്തിന് മണവും രുചിയും ലഭിക്കാന്‍ ഗ്രാമ്പു ഉപയോഗിക്കും. പല്ല്‌വേദനയ്‌ക്കുള്ള മരുന്നായി കാലങ്ങളായി ഉപയോഗിക്കുന്ന ഗ്രാമ്പു ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ്. വായ്‌നാറ്റം അകറ്റാന്‍ ഇവയ്‌ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കറുവപ്പട്ട
കറുവപ്പട്ടയ്‌ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്‌നാറ്റം അകറ്റാനുള്ള ഗുണമുണ്ട്. വായിലിട്ട് ചവയ്‌ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിയ്‌ക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷ് ആയും ഉപയോഗിക്കാം.
ഏലയ്‌ക്ക
രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്‌ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്‌ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്‌ക്ക് ചായ കുടിക്കുന്നത് വളരെ നല്ലതാണ്.
നാരങ്ങ
ഓറഞ്ച്, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഉമിനീര്‍ ഉത്‌പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ് അളവ് സന്തുലിതമാക്കി വായിലടിഞ്ഞ് കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും.
മല്ലി
ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ് നാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് മറയ്‌ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ ഇത്തരത്തിലുണ്ടാകുന്ന വായ്‌നാറ്റങ്ങള്‍ മാറും. വായ്‌നാറ്റം അകറ്റാന്‍ മല്ലി ഉപ്പ് ചേര്‍ത്ത് ചൂടാക്കിയും കഴിക്കാം.
No comments:
Post a Comment