പതിനാറാം നൂറ്റാണ്ട് വരെ എല്ലാ വരും വിശ്വസിച്ചിരുന്നത് സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയ്‌ക്കു ചുറ്റും ഭ്രമണം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നാണ്. അതുപോലെ കോളറ, പ്ലേഗ് പോലുള്ള പകര്‍ച്ച വ്യാധികള്‍ ചീഞ്ഞ വസ്‌തുക്കളില്‍ നിന്നുള്ള കണികകള്‍ നിറഞ്ഞ വിഷകരമായ ധൂമപടലങ്ങളില്‍ നിന്നാണ് എന്നാണ് പത്തൊമ്പതാം നൂറ്റാണ്ട് വരെ ആളുകള്‍ വിശ്വസിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ശസ്‌ത്രക്രിയകള്‍ ചെയ്‌തിരുന്നത് ധാരാളം രക്തംഒഴുക്കിയാണ്. ശരീരത്തു നിന്നും രക്തംഒഴുക്കികളയുന്നത് ശുദ്ധമായ ആരോഗ്യം നല്‍കുമെന്നായിരുന്നു അതുവരെയുള്ള വിശ്വാസം. ഇവയെല്ലാം ഇപ്പോള്‍ തെറ്റായ കാര്യങ്ങളാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ മുന്‍ഗാമികള്‍ ഇവ തീര്‍ത്തും സ്‌ത്യമാണന്ന രീതിയിലാണ് വിശ്വസിച്ചിരുന്നത്. നമ്മള്‍ ശരിയെന്ന് കരുതുന്ന 10 തെറ്റുകള്‍ ശാസ്‌ത്രവും സാങ്കേതിക വിദ്യയും ഏറെ പുരോഗമിച്ച ഈ കാലഘട്ടിത്തില്‍ ജീവിക്കുന്ന നമ്മളും ഇത്തരം പല വിശ്വാസങ്ങളില്‍ തന്നെയാണ് ഉറച്ച് നില്‍ക്കുന്നത്. നമ്മള്‍ ശരിയാണന്ന് വിശ്വസിക്കുന്ന പലതും യഥാര്‍ത്ഥത്തില്‍ തെറ്റാണ് . നമ്മള്‍ കേട്ടും പഠിച്ചും അറിഞ്ഞിട്ടുള്ള പല ആശയങ്ങളും വസ്‌തുതകളും പിന്നീട് തെറ്റാണന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാരണങ്ങള്‍ എന്തു തന്നെയായാലും ഈ വസ്‌തുതകള്‍ തെറ്റു തന്നെയാണ്. ശരിയെന്നു വിശ്വസിക്കുന്ന ചില തെറ്റുകള്‍
No comments:
Post a Comment