കാപ്പി, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിയ്ക്കുന്ന പുരുഷന്മാരില്‍ ലൈംഗിക ഇംപൊട്ടന്‍സി സാധ്യതകള്‍ കൂടുതലാണ്. കൂര്‍ക്കം വലി ശീലമുള്ള പുരുഷന്മാര്‍ക്ക് മറ്റുള്ളവരേക്കാള്‍ ലൈംഗികബലഹീനത വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പുകവലി ശീലം ഇംപൊട്ടന്‍സിയ്ക്കുള്ള മറ്റൊരു കാരണമാണ്. ഇത് ശരീരത്തിന്റെ മുഴുവനായുളള ആരോഗ്യത്തേയും ലൈംഗികാരോഗ്യത്തേയും ബാധിയ്ക്കും. സൈക്കിള്‍ ആഴ്ചയില്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ സൈക്കിള്‍ ചവിട്ടുന്ന പുരുഷന്മാര്‍ ഇംപൊട്ടന്റാകാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് നല്ലൊരു വ്യായാമമാണെങ്കില്‍ പോലും. പല പുരുഷന്മാരിലും ഇംപൊട്ടന്‍സിയ്ക്കുള്ള ഒരു കാരണമാണ് അമിതവണ്ണം . ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം കൂടിയാണിത്. മതിയായ ഉറക്കം ഇംപൊട്ടന്‍സി തടയുന്നതിന് വളരെ അത്യാവശ്യമാണ്. ഉറക്കക്കുറവ് ഇതിനുള്ള ഒരു പ്രധാന കാരണമാണ്. സ്‌ട്രെസ് പല പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണമെന്ന പോലെ പുരുഷ ലൈംഗികബലഹീനതയ്ക്കുള്ള ഒരു കാരണം തന്നെയാണ്. പുരുഷന്മാരില്‍ ഇംപൊട്ടന്‍സി വരുത്തുന്ന മറ്റൊരു കാരണമാണ് അമിത മദ്യപാനം . ശരീരത്തിലെ രക്തപ്രവാഹത്തെ മദ്യപാനം ബാധിയ്ക്കുന്നതു തന്നെ കാരണം. ലൈംഗിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വരുന്നതിനു മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ കണിശമായി പാലിച്ചാല്‍ ലൈംഗികപ്രശനങള്‍ വരാതെ നോക്കാം ;വരുന്നതിന്റെ ശക്തിയും വേഗവും കുറയ്ക്കുകയും ചെയ്യാം. വ്യായാമത്തിലൂടെ 200 കലോറി കത്തിച്ചുകളയുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗികശേഷിക്കുറവ് കാണുന്നില്ല. വ്യായാമം ചെയ്യാത്തവര്‍ക്ക് എളുപ്പത്തില്‍ ലൈംഗികമായ തളര്‍ച്ച കാണപ്പെടുന്നു.
No comments:
Post a Comment