Sunday, April 5, 2015

സെക്‌സില്‍ അവന്റെ പേടികള്‍

സെക്‌സില്‍ പേടിയുള്ള പുരുഷന്മാരെ കണ്ടിട്ടില്ലേ. പലവിധ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ സെക്‌സില്‍ നിന്നും മാറി നില്‍ക്കും. എന്തായിരിക്കും അതിന് കാരണം. എന്തായിരിക്കും അവന്റെ പേടികള്‍. പ്രമുഖ സെക്‌സ് തെറാപ്പിസ്റ്റുകള്‍ പറയുന്നത് കേള്‍ക്കൂ. ഇതിലെന്തെങ്കിലും നിങ്ങളുടെ പങ്കാളിക്ക് ഉള്ളതായി തോന്നിയിട്ടുണ്ടോ.
കുട്ടികളുണ്ടാകില്ലെന്ന പേടി. വിവാഹിതരായ പുരുഷന്മാരിലാണ് ഈ പ്രശ്‌നം കൂടുതലായും കണ്ടുവരുന്നത്. കുട്ടികളുണ്ടാകില്ല എന്ന പേടിയില്‍ നിന്നും ക്രമേണ അത് സെക്‌സിനോടുള്ള പേടിയായി മാറും. നിര്‍ഭാഗ്യവശാല്‍ ഈ പേടി തന്നെ ഇംപൊട്ടന്‍സിയുടെ പ്രധാനപ്പെട്ട കാരണമായി മാറുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.ആത്മനിയന്ത്രണം - ആത്മനിയന്ത്രണം നഷ്ടമാകുമോ എന്ന് പേടിച്ചും ചിലപ്പോള്‍ സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കാനിടയുണ്ട്. സ്വന്തം ഭാര്യയല്ലാതെ മറ്റൊരു പങ്കാളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇവര്‍ക്കിഷ്ടമല്ല. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ തെറ്റായും പാപമായും കരുതുന്നവരും ഏറെയുണ്ട്.
തൃപ്തിപ്പെടുത്താനുള്ള കഴിവ്. എത്ര സെക്‌സ് ചെയ്താലും മതിയാകാത്ത പെണ്ണുങ്ങളെ പേടിച്ചും സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുണ്ട്. സിനിമകളിലും പുസ്തകങ്ങളിലും കഥകളിലും മറ്റുമാണ് അത്തരത്തില്‍ പെണ്ണുങ്ങളെ പോര്‍ട്രെയ്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് കൂടുതലായും കാണുക.
ശീഖ്രസ്ഖലനം - ശീഖ്രസ്ഖലനം കാരണം സെക്‌സ് തന്നെ വേണ്ട എന്ന് വെക്കുന്ന പുരുഷന്മാരുമുണ്ട്. പങ്കാളി തൃപ്തിപ്പെടുന്നില്ല എന്ന് തിരിച്ചറിയുന്ന അരക്ഷിതാവസ്ഥയും പരാജയപ്പെട്ടു എന്ന തോന്നലും പങ്കാളി മറ്റൊരാളെ തേടി പോകുമോ എന്ന ഭയവുമെല്ലാം സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവനെ പ്രേരിപ്പിക്കും എന്ന് തിരിച്ചറിയുക.

No comments:

Post a Comment