നിങ്ങള്‍ക്ക് ചുംബിക്കുന്നതില്‍ മിടുക്ക് ഉണ്ടോ..? ഉണ്ടെന്നായിരിക്കും ഓരോരുത്തരുടെയും വിചാരം. എന്നാല്‍ ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
ഇണയുടെ മൂഡ് നല്ലതായിരിക്കണം. നല്ല മൂഡിലല്ലെങ്കില്‍ നിങ്ങളുടെ ചുംബനത്തെ അവര്‍ ഓര്‍മ്മയില്‍ നിന്നും തള്ളിക്കളയാന്‍ ആഗ്രഹിക്കും. സ്്ത്രീകള്‍ സ്വകാര്യത വളരെയേറെ ഇഷ്ടപ്പെടുന്നു. ഒരാള്‍ക്കൂട്ടത്തില്‍ വച്ച് അവളെ ചുംബിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയ ഒരു ട്രോഫിയില്‍ ഉമ്മ വയ്ക്കുന്നതുപോലെ നിങ്ങളുടെ പൊങ്ങച്ചം കാണിക്കുന്നതാവാമെന്നേ കരുതാന്‍ വഴിയുള്ളു. വഴിയരികിലോ ആള്‍ക്കൂട്ടത്തില്‍ വച്ചോ സുരക്ഷിതയല്ല എന്ന തോന്നലില്‍ ചുംബനം ആസ്വദിക്കാന്‍ അവള്‍ക്ക് സാധിക്കുകയില്ല. അങ്ങനെ വരുമ്പോള്‍ അവളും ന്ിങ്ങളും മാത്രമുള്ള സ്വകാര്യ നിമിഷങ്ങളില്‍ ആവണം ചുംബനം.
No comments:
Post a Comment