വിവാഹം സ്ത്രീയുടേയും പുരുഷന്റേയും ജീവിതത്തില്‍ നടക്കുന്ന ഒരു പ്രധാന സംഭവമാണ്. പുരുഷനിലും സ്ത്രീയിലും വിവാഹം ഏറെ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ചിലതു നഷ്ടപ്പെടും, ചിലതു ലഭിയ്ക്കും. സ്ത്രീയേക്കാള്‍ പുരുഷന്മാര്‍ക്ക് വിവാഹം പല നഷ്ടങ്ങളും വരുത്തുമെന്നു പറയും. ഇതുകൊണ്ടുതന്നെ വിവാഹത്തിനു മുന്‍പേയുള്ള ജീവിതത്തെക്കുറിച്ച് നഷ്ടബോധത്തോടെയാകും പലരും ഓര്‍ക്കുക. വിവാഹത്തോടെ പുരുഷന് നഷ്ടപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
സമാധാനം
വിവാഹത്തോടെ സമാധാനം നഷ്ടപ്പെട്ടുവെന്നു പരാതിപ്പെടുന്ന പല പുരുഷന്മാരുമുണ്ട്. കിട്ടുന്നത് വഴക്കാളിയായ പങ്കാളിയെയാണെങ്കില്‍ പ്രത്യേകിച്ചും.
വിവാഹത്തോടെ സമാധാനം നഷ്ടപ്പെട്ടുവെന്നു പരാതിപ്പെടുന്ന പല പുരുഷന്മാരുമുണ്ട്. കിട്ടുന്നത് വഴക്കാളിയായ പങ്കാളിയെയാണെങ്കില്‍ പ്രത്യേകിച്ചും.
അമ്മ
അമ്മയോടുള്ള അടുപ്പം പല പുരുഷന്മാര്‍ക്കും വിവാഹശേഷം നഷ്ടപ്പെടും. അമ്മായിയമ്മ-മരുമകള്‍ ബന്ധം നല്ലതല്ലെങ്കില്‍ പ്രത്യേകിച്ചും.
കൂട്ടൂകാര്‍
കൂട്ടൂകാര്‍ക്കൊപ്പം പഴയതു പോലെ സമയം ചെലവഴിയ്ക്കാനോ സന്തോഷിയ്ക്കാനോ പറ്റിയെന്നും വരില്ല.
അടിമ
ഭരിയ്ക്കുന്ന സ്വഭാവമുള്ള സ്ത്രീയാണ് പങ്കാളിയെങ്കില്‍ അടിമത്വവും അനുഭവപ്പെട്ടേക്കാം.
ഈഗോ
വീട്ടുജോലികള്‍ ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നു കരുതുന്ന പല പുരുഷന്മാര്‍്ക്കും വിവാഹശേഷം ഈ ഈഗോ ഉപേക്ഷിയ്‌ക്കേണ്ടി വന്നേക്കാം.
പണം
പഴയതു പോലെ അടിച്ചു പൊളിച്ച് പണം ചെലവാക്കുവാന്‍ വിവാഹശേഷം സാധിച്ചെന്നു വരില്ല. ഉത്തരവാദിത്വം വര്‍ദ്ധിയ്ക്കുന്നതു തന്നെ കാരണം. പോരാത്തതിന് ഷോപ്പിംഗ് കമ്പക്കാരിയായ ഭാര്യയെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ചുരുക്കേണ്ടിയും വരും.
സ്വാതന്ത്ര്യം
വിവാഹശേഷം പുരുഷന് ആകെയുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നു തന്നെ പറയാം
No comments:
Post a Comment