Saturday, April 4, 2015

പുരുഷൻ ആദ്യം ശ്രദ്ധിക്കുന്നവ സ്ത്രീ സൗന്ദര്യ ഘടകങ്ങൾ

പുരുഷന്മാർ ശ്രദ്ധിക്കുന്ന സ്ത്രീ സൗന്ദര്യങ്ങൾ നിരവധിയാണ് . കണ്ണ് ,ചുണ്ട് , തലമുടി അങ്ങനെ പലതും.  സൗന്ദര്യമല്ല സ്വഭാവമാണ് പ്രധാനം എന്ന് പറയുമെങ്കിലും പുരുഷൻ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.


കവിളുകള്‍ക്ക് പിങ്ക് നിറം നല്കുന്നത് വളരെ ആകര്‍ഷകമായിരിക്കും. കാരണം കവിളുകൾ ഒരു പ്രധാന ആകർഷണകേന്ദ്രമാണ് . കമിതാക്കൾക്ക് പ്രത്യേകിച്ചും . ഒരു പുരുഷന്‍ സ്ത്രീയില്‍ പെട്ടന്ന്  ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്നാണ് ചുണ്ടുകള്‍. ആകര്‍ഷകമായ ചുണ്ടുകള്‍ സംസാരിക്കുമ്പോളും, ചിരിക്കുമ്പോളും പുരുഷനെ വശീകരിക്കും.  പങ്കാളിക്ക് ഇഷ്ട്ടപ്പെടണമെങ്കിൽ  തലമുടി മൃദുലവും, തിളക്കമാര്‍ന്നതും, കരുത്തുള്ളതും, സുഗന്ധമുള്ളതുമാകണം. നല്ലൊരു ഷാംപൂവും, കണ്ടീഷണറും ഇതിനായി ഉപയോഗിക്കുക.   ആണുങ്ങള്‍ നഖത്തില്‍ ശ്രദ്ധിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. നന്നായി സംരക്ഷിക്കപ്പെ‌ടുന്ന നഖങ്ങള്‍ ഒരു സ്ത്രീയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. അതിനാല്‍ തന്നെ നഖങ്ങള്‍ ആരോഗ്യകരമായി സംരക്ഷിക്കുക.  ഇത് ആണുങ്ങളുടെ ശ്രദ്ധ നേടുകയും ചെയ്യും.  നിങ്ങളുടെ കൈയ്യും കാലും വാക്സ് ചെയ്യുക. അങ്ങനെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കി നിര്‍ത്താം. നല്ലൊരു മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്കും. 
ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം നിന്ന് അകന്ന് നില്ക്കണം. ആദ്യം ശ്രദ്ധിക്കപ്പെടുന്ന കാര്യമല്ലെങ്കിലും നിങ്ങളുടെ പങ്കാളിയെ അകറ്റി നിര്‍ത്താന്‍ ഇത് കാരണമാകരുത്

No comments:

Post a Comment