Wednesday, April 29, 2015

കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

1. ബീന്‍സ്‌

കൊഴുപ്പ്‌ , ഗ്ലിസെമിക്‌ സൂചിക എന്നവ കുറഞ്ഞ ബീന്‍സില്‍ ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്‌. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക്‌ ധാരാളം പ്രോട്ടീന്‍ ലഭിക്കാന്‍ പയര്‍ സഹായിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഫാറ്റി ആസിഡ്‌ പുറത്ത്‌ കളയുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാനും ഇവ സഹായിക്കും.

2. ഇഞ്ചി

ഇഞ്ചിയ്‌ക്ക്‌ നിരവധി ഗുണങ്ങള്‍ ഉണ്ട്‌. ദഹന പ്രശ്‌നഹങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാനും വീക്കം കുറയ്‌ക്കാനും രക്തയോട്ടം കൂട്ടാനും പേശികളുടെ ക്ഷതം മാറ്റാനും ഇവ സഹായിക്കും. ശരീര ഭാരം കുറയ്‌ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ആഹാരത്തില്‍ ഇഞ്ചി കൂടി ഉള്‍പെടുത്തുക.

3 ഓട്‌സ്‌

പ്രഭാതത്തിലെ പതിവ്‌ നടത്തത്തിനും വ്യായാമത്തിനും ശേഷം ഓട്‌സ്‌ കഴിക്കുന്നത്‌ നല്ലതാണ്‌. ദഹന പ്രക്രിയ സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ്‌ നിലനിര്‍ത്തി കൊഴുപ്പിന്റെ ദഹനം വേഗത്തിലാക്കാന്‍ ഓട്‌സ്‌ സഹായിക്കും. ദഹനം സാവധാനത്തിലാക്കുന്നതിനാല്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഓട്‌സ്‌ കഴിക്കാം.

4 ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റ്‌ ഇജിസിജിയുടെ സാന്നിദ്ധ്യം ആരോഗ്യമുള്ള ആളുകളില്‍ ശരീരപ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുയോജ്യമായ സാഹചര്യം ഒരുക്കും. ഇതിന്‌ പുറമെ അര്‍ബുദം പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുമുള്ള ഗുണങ്ങള്‍ ഇതിനുണ്ട്‌.

5. മുളക്‌

എരിവുള്ള മുളക്‌ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയും കാലോറിയും കൊഴുപ്പും വേഗത്തില്‍ കുറയുകയും ചെയ്യും. ഭക്ഷണത്തിന്‌ ശേഷം വളരെ കുറച്ച്‌ സമയമെ ഇതിനായി എടുക്കു. സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്ന ഹോര്‍മോണുകളുടെ അളവ്‌ കുറച്ച്‌ ശരീരത്തെ താത്‌കാലികമായി ഉത്തേജിപ്പിക്കാന്‍ കാപ്‌സെയിസിന്റെ സാന്നിദ്ധ്യം സഹായിക്കും. ഈ പ്രക്രിയ ശരീര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും കാലോറിയും കൊഴുപ്പും കുറയ്‌ക്കുകയും ചെയ്യും.

6. വെള്ളം

ദിവസവും വെള്ളം ധാരാളം കുടിക്കണം. ശരീരത്തിന്‌ ഏറ്റവും ആവശ്യമുള്ള ഘടകങ്ങളില്‍ ഒന്നാണിത്‌. ആവശ്യത്തിന്‌ വെള്ളം കുടിക്കുന്നില്ലങ്കില്‍ ശരീരത്തിന്‌ നിര്‍ജ്ജലീകരണം സംഭവിക്കും.ദാഹം ഉണ്ടാകുമ്പോള്‍ വിശപ്പ്‌ തോന്നുക പതിവാണ്‌. അതിനാല്‍ വെള്ളം കുടിക്കുന്നതിന്‌ പകരം ആഹാരം കഴിക്കുകയാകും ചെയ്യുക. കൊഴുപ്പ്‌ കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക.

7. മുട്ട

കൊഴുപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്‌ മുട്ട. മുട്ടയുടെ മഞ്ഞ കൊഴുപ്പും കലോറിയും ദഹിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നേരിയ തോതിലെ ബാധിക്കുകയുള്ളു. ഇതിന്‌ പുറമെ മുട്ടയില്‍ ധാരാളം ഫാറ്റി ആസിഡുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്‌. ഇവയും കൊഴുപ്പ്‌ കുറയ്‌ക്കാന്‍ വളരെ നല്ലതാണ്‌.

8. കാല്‍സ്യം

കാത്സ്യം പല്ലിനും എല്ലിനും ബലം നല്‍കുമെന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം . ഇതിന്‌ പുറവെ വിശപ്പ്‌ നിയന്ത്രിക്കാനുള്ള കഴിവുകൂടി കാത്സ്യത്തിനുണ്ട്‌. കൊഴുപ്പ്‌ കുറഞ്ഞതും അതേസമയം കാത്സ്യം കൂടിയതുമായ പാലുത്‌പന്നങ്ങളും മറ്റ്‌ കാത്സ്യാഹാരങ്ങളും കഴിക്കുന്നത്‌ മൂലം ശരീരത്തിന്‌ വിശപ്പ്‌ കൂടുതല്‍ നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍ ശരീരത്തിലെ കൊഴുപ്പ്‌ ഇല്ലാതാക്കുന്നതിന്‌ ധാരാളം കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

9. ആപ്പിള്‍

എല്ലാം ദിവസം ആപ്പിള്‍ കഴിക്കുന്നതിലൂടെ ഡോക്‌ടറെ അകറ്റി നിര്‍ത്താം എന്നതിന്‌ പുറമെ ശരീരത്തിലെ കൊഴുപ്പ്‌ കോശങ്ങള്‍ കുറയ്‌ക്കാനും സഹായിക്കും. ശരീര ഭാരം കുറയ്‌ക്കുക എന്ന ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന നിരവധി ഘടങ്ങള്‍ ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്‌. കോശങ്ങള്‍ കൊഴുപ്പ്‌ ആഗിരണം ചെയ്യുന്നത്‌ പരിമിതപെടുത്താന്‍ പെക്‌റ്റിന്റെ സാന്നിദ്ധ്യം സാഹായിക്കും. കൂടാതെ ജലബന്ധന സവിശേഷത വഴി കൊഴുപ്പ്‌ നിക്ഷേപം കുറയ്‌ക്കാനും കഴിയും.
10. വാള്‍നട്ട്‌ വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റ്‌ ആല്‍ഫ-ലിനോലെനിക്ക്‌ ആസിഡും ഏക- അപൂരിത കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്‌. കൊഴുപ്പ്‌ ദഹിപ്പിക്കാനും അതേഹസമയം തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഏക-അപൂരിത കൊഴുപ്പ്‌ സഹായിക്കും. ഒരു കൈ വാല്‍നട്ട്‌ ദിവസവും കഴിക്കുന്നതിലൂടെ ശരീര ഭാരം ഫലപ്രദമായി കുറയ്‌ക്കാന്‍ കഴിയും. ലഭ്യമാകുന്നതില്‍ ഏറ്റവും ആരോഗ്യദായകമായ പിരപ്പുകളില്‍ ഒന്നാണിത്‌.

No comments:

Post a Comment