Friday, April 17, 2015

സ്ത്രീ സുഹൃത്തുക്കൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്

മാനസിക  സമ്മര്‍ദ്ദം അകറ്റുന്നതുമായി ബന്ധപ്പെട്ട്‌ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ  പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. സ്‌ത്രീകളുമായി സുഹൃദ്‌ബന്ധവും ആത്മവിശ്വാസവുമില്ലാത്ത സ്‌ത്രീകള്‍ നേരത്തേ മരിയ്‌ക്കുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. ഇത്തരം സ്‌ത്രീകള്‍ എന്തെങ്കിലും ആഘാതങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും കരകയറാന്‍ പതിവില്‍ക്കൂടുതല്‍ സമയമെടുത്തേയ്‌ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌ത്രീകളുമായി സുഹൃദ്‌ബന്ധമുള്ള സ്‌ത്രീകള്‍ക്ക്‌ ആയുസ്സ്‌ കൂടുന്നു. മാത്രമല്ല അവര്‍ ജീവിതമേല്‍പ്പിക്കുന്ന ആഘാതങ്ങളില്‍ നിന്നും പെട്ടന്ന്‌ തന്നെ പൂര്‍വ്വാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു- സൈക്കോളജിക്കല്‍ റിവ്യൂ എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം ലിംഗത്തില്‍പ്പെട്ടവരുമായി സൗഹൃദം പുലര്‍ത്തുമ്പോള്‍ സ്‌ത്രീകളില്‍ ഓക്‌സീടോസിന്‍ എന്ന ഹോര്‍മ്മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത്‌ മാനസിക സമ്മര്‍ദ്ദത്തെ കുറയ്‌ക്കാന്‍ കഴിവുള്ള ഹോര്‍മ്മോണാണ്‌. ഓക്‌സീടോസിന്റെ ഉല്‍പാദനം കൂടുമ്പോള്‍ അത്‌ മാനസികമായി തീര്‍ത്തും ശാന്തമായ അവസ്ഥ പ്രദാനം ചെയ്യുന്നു. മാത്രമല്ല  കൂടുതല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള പ്രേരണ സ്‌ത്രീകള്‍ക്കുള്ളില്‍ ഉണ്ടാവുകയും ചെയ്യുന്നു. മിക്ക ബന്ധങ്ങളിലും പൂര്‍ണ്ണ വിശ്വസ്‌തത പുലര്‍ത്തുന്ന സ്‌ത്രീകള്‍ ബന്ധങ്ങള്‍ ദൃഢമായി സൂക്ഷിക്കാന്‍ കഴിവുള്ളവരുമാണ്‌. ഇതിൽ പുരുഷന്മാർ ശ്രദ്ധിയ്ക്കേണ്ട കാര്യം നിങ്ങളുടെ ഭാര്യ,കാമുകി ,അമ്മ , പെണ്‍ സുഹൃത്തുക്കൾ ,സഹോദരി  എന്നിവർക്കാർക്കെങ്കിലും  സ്ത്രീ സുഹൃത്തുക്കൾ കുറവാണെങ്കിൽ അവരെ അത്തരം സൌഹൃദങ്ങൾക്ക് നിർബന്ധിക്കണം .അവരുടെ  മാനസികമായ പിരിമുറുക്കം ഇല്ലാതാക്കാൻ  ഇത്തരം സൗഹൃദങ്ങൾ സഹായിക്കും

No comments:

Post a Comment