ഭംഗിയുള്ള മുടി ആഗ്രഹിക്കാത്തവരായി ആരാ ഉള്ളത്...മുടിയുടെ ആരോഗ്യത്തിന് എപ്പോഴും സ്വാഭാവിക രീതികള്‍ തന്നെയാണ് കൂടുതല്‍ നല്ലത്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചിലും മറ്റ് പ്രശ്‌നങ്ങളും അകറ്റി മുടി തഴച്ച് വളരും. അതിനായി വീട്ടില്‍ തന്നെ ചില പൊടികൈകള്‍ തയ്യാറാക്കാം.
ആര്യവേപ്പില വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കളയുക. താരനകറ്റി മുടി തഴച്ചു വളരുന്നതിന് ഇത് സഹായിക്കും.
ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്‌പൂണ്‍ നാരങ്ങാനീര് ചേര്‍ക്കണം. അത് നല്ലവണ്ണം യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം.
ഉള്ളി ജ്യൂസ് തലയില്‍ തേച്ച് മസാജ് ചെയ്യുന്നത് മുടി വളരാനും താരന്‍ അകലാനും നല്ലതാണ്. അര മണിക്കൂര്‍ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം മാത്രമേ കഴുകി കളയാവു.
ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യണം.

മുടി വളര്‍ച്ചയ്ക്ക് തേങ്ങാപാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. തേങ്ങാപാല്‍ തേച്ച് മുടി മസാജ് ചെയ്യുക. ഇത് മുടി കൊഴിച്ചില്‍ തടയും. തേങ്ങാപ്പാല്‍ കാച്ചി വെന്തെണ്ണയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.
ദിവസവും നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഒരിക്കലും തല ചീകുകയോ മുടി കെട്ടിവയ്ക്കുകയോ ചെയ്യരുത്. ഉറങ്ങുമ്പോൾ തലമുടി മുറുക്കി കെട്ടരുത്.മുടി പൊട്ടുന്നത് ഇടയാകും.രാത്രി ഉറങ്ങുന്നതിനു മുമ്പ് തലമുടി ബ്രഷ് ചെയ്യുന്നത് നല്ലതാണ്.

No comments:
Post a Comment