Saturday, April 18, 2015

ഉദ്ധാരണ പ്രശ്‌നങ്ങള്‍ യുവാക്കളെ വേട്ടയാടുമ്പോള്‍, ചില പൊടിക്കൈകള്‍

വിദ്യാഭ്യാസത്തിലും പൊതുവിജ്ഞാനത്തിലും നമ്മള്‍ ഏറെ മുന്നിലാണെങ്കിലും ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്‌മയും തെറ്റിദ്ധാരണകളും ഇന്നും യുവാക്കളില്‍ നിലനില്‍ക്കുന്നു. വിദ്യാസമ്പന്നരും അല്ലാത്തവരും ഈ കാര്യത്തില്‍ തുല്യരാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സ്വയം തീര്‍ക്കുന്ന മിഥ്യാധാരണകളും കൂട്ടുകാരില്‍ നിന്നോ വില കുറഞ്ഞ ബുക്കുകളില്‍ നിന്നോ കിട്ടുന്ന പൂര്‍ണ്ണമില്ലാത്ത വിവരണങ്ങളുമാണ് പലരെയും നിരാശയില്‍ ആക്കുന്നത്. എത്രയെത്ര പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വളരെ വൈകി മാത്രം വൈദ്യസഹായം തേടിയെത്തുന്ന വിദ്യാസമ്പന്നരായ ദമ്പതികള്‍ ഇന്ന് സമൂഹത്തില്‍ ധാരാളമാണ്. പുരുഷ ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമായി കണ്ടുവരുന്നത്‌ ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്‌ഖലനം, താല്‍പര്യക്കുറവ്‌, വളരെ വൈകി മാത്രം രതിമൂര്‍ച്ചയും സ്‌ഖലനവും സംഭവിക്കുക എന്നിവയാണ്‌. ഈ വക കാര്യങ്ങള്‍ എല്ലാം ചികിത്സയും പരിചരണവും നിലനില്‍ക്കെ യുവാക്കള്‍ എല്ലാം മറച്ച് പിടിക്കാന്‍ ആണ് ശ്രമിക്കുന്നത്. ലിംഗത്തില്‍ സ്‌പര്‍ശനമോ ചിന്തയോ, ഉണര്‍വേകുന്ന കാഴ്‌ചയോ ഉണ്ടായാല്‍ ഇരട്ടിയിലധികം വലിപ്പവും ദൃഢതയും വര്‍ദ്ധിച്ച് ലിംഗം ഉയര്‍ന്ന് ലൈംഗിക ബന്ധത്തിന് തയ്യാറായി വരുന്ന അവസ്ഥയാണ് ഉദ്ധാരണം. പേശികളുടെയും ഞരമ്പുകളുടെയും രക്തധമനികളുടെയും രക്തപ്രവാഹത്തിന്റയും പുരുഷഹോര്‍മോണുകളുടെയും ക്രമമായ താളക്രമം അനുസരിച്ചാണ്‌ ലിംഗത്തിനു ഉദ്ധാരണം സംഭവിക്കുന്നത്‌. ലൈംഗികബന്ധം അവസാനിക്കുന്ന നിമിഷം വരെ ഉദ്ധാരണം നിലനില്‍ക്കേണ്ട സാഹചര്യം ആവശ്യമാണ്. സംഭോഗ സമയത്ത് ലിംഗം ഉദ്ധരിക്കാതിരിക്കുക, ഇതിന് വളരെയധികം  സമയമെടുക്കുക, ബലക്കുറവ്‌ അനുഭവപ്പെടുക, സ്ത്രീയുടെ ലൈംഗികാവയവത്തിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കാതെ വരിക, ശീഘ്രസ്‌ഖലനം എന്നിവയാണ് പുരുഷന്മാരെ പ്രധാനമായും അലട്ടുന്ന പ്രശ്‌നങ്ങള്‍. ഇതിനുള്ള കാരണങ്ങള്‍ നമുക്ക് വളരെ പരിചിതമാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, തുടര്‍ച്ചയായി കഴിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലം, നട്ടെല്ലിനുള്ളിലെ സുഷുമ്‌നയ്‌ക്കുണ്ടാകുന്ന ക്ഷതം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍, അമിതമായ ഭയം, ഉത്‌കണ്‌ഠ, നിരാശ, ആത്മവിശ്വാസകുറവ്‌ തുടങ്ങിയ കാര്യങ്ങള്‍ ഉദ്ധാരണമില്ലായ്‌മയ്ക്ക് കാരണമാകും. യുവാക്കളില്‍ എട്ട് ശതമാനം പേര്‍ക്ക് ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിലര്‍ക്ക് ഉറക്കത്തില്‍ നല്ല രീതിയില്‍ ഉദ്ധാരണം ലഭിക്കാറുണ്ട്. അവര്‍ക്ക് ലൈംഗികബന്ധം സാധിക്കാതെ വരുന്നതിന് കാരണം ഭയവും ടെന്‍‌ഷനുമാണ്. 40 ശതമാനം യുവാക്കളിലും ശീഘ്രസ്‌ഖലനം പ്രശ്‌നമാകാറുണ്ട്. ആഗ്രഹിക്കുന്നതിന് വളരെ മുമ്പ് തന്നെ ശുക്ലം പുറത്തേക്ക് വരുന്ന രീതിയാണ് ശീഘ്രസ്‌ഖലനം. ഇതുമൂലം പങ്കാളിക്ക് രതിമൂര്‍ച്ച ഉണ്ടാകാതെ വരികയും ലിംഗം പ്രവേശിക്കുന്നതിന്റെ അനുഭൂതിയില്‍ ലയിക്കാന്‍ സ്ത്രീക്ക് കഴിയാതെ വരികയും ചെയ്യും. പങ്കാളിയുമായി സംസാരിച്ച് മാനസികമായ സമ്മര്‍ദ്ദം ഒഴിവാക്കിയാല്‍ ശീഘ്രസ്‌ഖലനം പരമാവധി ഒഴിവാക്കാന്‍ സാധിക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് എന്ത് കുറവ് ഉണ്ടായാലും പരസ്‌പരം കുറ്റപ്പെടുത്താതെ എല്ലാം സ്‌നേഹത്തോടെ തുറന്ന് സംസാരിക്കാനുള്ള മനസാണ് ഏറ്റവും നല്ല ഔഷധം എന്ന കാര്യം മറക്കാതിരിക്കുക. 

No comments:

Post a Comment