Saturday, April 4, 2015

നിങ്ങൾ ദിവസവും ചായ കുടിക്കുന്നവരാണോ എങ്കിൽ തീർച്ചയായും വായിക്കുക

ഒരു ശരാശരി മലയാളി ലോകത്ത് എവിടെയാണെങ്കിലും ദിവസം ആരംഭിക്കുന്നത് ഒരു ചായയില്‍ നിന്നാണ്. കുറേ മലയാളികള്‍ക്ക് എങ്കിലും രാവിലെ ഒരു ചായ കിട്ടിയില്ലെങ്കില്‍ പ്രഭാത കൃത്യങ്ങള്‍ മുമ്പോട്ടുപോവുകയും ഇല്ല. ഇതുകഴിഞ്ഞാല്‍പിന്നെ ഇടക്ക് ഓഫീസിലോ പുറത്തോ ഉള്ള ചായ എന്നിങ്ങനെ ദിവസം പലവട്ടം മലയാളികള്‍ ചായ കുടിക്കുന്നു. എന്നാൽ ചായയുടെ ആരോഗ്യമൂല്യങ്ങള്‍ ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണ്. ചായയുടെ ചില ഗുണങ്ങള്‍ നമുക്ക് അറിയാം.
ദിവസവും മൂന്നു കപ്പു ചായ കുടിക്കുന്നത് ധാരാളം വെള്ളം കുടിക്കുന്നതിനു പകരമാകും. യുറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനികല്‍ ന്യൂട്രിഷ്യന്‍ പഠനം തകര്‍ക്കുന്നത് ചായ നിര്‍ജലീകരിക്കും എന്ന പൊതു വിശ്വാസത്തെയാണ്. പലരും ഇന്നും വിശ്വസിക്കുന്നത് ചായ ജലാംശം നഷ്ട്ടപെടുതും എന്നാണെങ്കിലും സത്യത്തില്‍ ജലാംശം നിലനിര്‍ത്തുകയാണ് ചായ ചെയ്യുന്നത്. മാത്രവുംമല്ല ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഒക്സിടെന്റ്സ്‌ കോശത്തിന്റെ നാശത്തിനു കാരണമാകാവുന്ന ആന്റി റാഡിക്കല്സിനെ നിര്‍വീര്യമാക്കുന്നു. മൂന്നോ നാലോ കപ്പു ചായ ദിവസം കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഘങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. പതിമൂന്നു വര്‍ഷത്തെ നേതര്‍ലണ്ടിലെ പഠനം പറയുന്നത് ഹൃദയ വാല്‍വിലെ പ്രശ്നങ്ങള്‍ 45% ചായക്ക് കുറയ്ക്കുവാന്‍ സാധിക്കും എന്നാണു. മൂന്നു മുതല്‍ ആറു ഗ്ലാസ് ചായ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 21% കുറയ്ക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്ലാവനോയ്ട് ഹൃദയത്തിലെ രക്തകുഴലുകളെ അയയുവാന്‍ സഹായിക്കുന്നു.
ചായയില്‍ അടങ്ങിയ ആന്റി ഒക്സിടെന്റ്സ്‌ ചില അര്ബുതങ്ങളെ ചെറുക്കുന്നു. ഒവാര്യന്‍ കാന്‍സര്‍ വരുവാനുള്ള സാധ്യത ദിവസവും ഒരു കപ്പു ചായയില്‍ തളച്ചിടാവുന്നത്തെ ഉള്ളൂ. സ്തനാര്‍ബുദം വരുവാനുള്ള സാധ്യത 37% കുറയ്ക്കുവാന്‍ ചായക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അമ്പതു വയസ്സിനു താഴെയുള്ളവരില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ചായയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രോഗ സംക്രമാനത്തെ ചെറുക്കും. അത് വഴി ശരീരത്തിന് മികച്ച രോഗ പ്രതിരോധ ശേഷി ലഭിക്കും. മധുരം ചേര്‍ക്കാത്ത ചായയില്‍ കലോറി ഇല്ലാത്തതിനാല്‍ അത് ഭാരം വര്ദ്ധിപ്പിക്കുകയില്ല. മധുരവും പാലും ചേര്‍ക്കാത്ത ചായ കലോറി വിമുകതമാണ്. മാത്രവുമല്ല അത് ശരീരത്തിലെ കൊഴുപ്പിനെ സംശ്ലെഷിപ്പിക്കുന്നു അത് വഴി അമിത ഭാരം കുറയുവാന്‍ കാരണമാക്കുന്നു.
മൂന്നോ നാലോ കപ്പു ചായ ദിവസവും കഴിക്കുന്നത്‌ ഇരുപത്തി അഞ്ചു ശതമാനം വരെ ടൈപ്പ്‌ 2 പ്രമേഹ രോഗം കുറയ്ക്കുവാന്‍ സഹായിക്കുന്നു. നാല്പതു വയസ്സിനു ശേഷമാണ് ഇത്തരതിലില്ല പ്രമേഹരോഗം വരുവാനുള്ള സാധ്യത. ആ സമയത്ത് ശരീരത്തിന്റെ ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നതിനാലാണ് പ്രമേഹരോഗം വരുന്നത് എന്നാല്‍ ചായയില്‍ അടങ്ങിയ കഫീന്‍, മഗ്നീഷ്യം, ആന്റി ഒക്സിടന്റ്സ്‌ എന്നിവ ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയാകുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. ചായയില്‍ അടങ്ങിയ രാസഘടകങ്ങള്‍ മനുഷ്യന്റെ വ്യാകുലത കുറയ്ക്കുവാന്‍ സാധിക്കും എന്നും 25% ത്തോളം മാനസിക സമ്മര്‍ദം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment