Wednesday, April 1, 2015

വയറൊതുങ്ങാൻ ഇവ കഴിക്കുക


അമിതവണ്ണത്തെക്കാളും  എല്ലാവരെയും വിഷമിപ്പിക്കുന്ന ഒന്നാണ് ചാടിയ വയർ. വയർ  കുറയ്ക്കാനായി  വ്യായാമത്തിനായി അധിക സമയം ചിലവഴിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ഭക്ഷണക്രമീകരണം കൂടി ഉണ്ടെങ്കിലെ വയർ കുറയ്ക്കാനാകൂ. കാരണം  വ്യായാമത്തിലൂടെ ശരീരഭാരം കുറച്ചെന്നാൽ   കൂടിയും വയർ  കുറയണമെന്നില്ല .  എന്നാൽ വയർ ഒതുങ്ങാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവയെ പരിചയപ്പെടാം .

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ് നാരങ്ങയും തേനും. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങനീരും, ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് തൈര്. തൈരിലടങ്ങിയ ബാക്ടീരിയകള്‍ ദഹനത്തെ കാര്യക്ഷമമാക്കുകയും വയറില്‍ കൊഴുപ്പ് അടിഞ്ഞ്കൂടുന്നത് തടയുകയും ചെയ്യും. അതുപോലെ പഞ്ചസാര ചേര്‍ക്കാതെ ഇടക്കിടക്ക് ഗ്രീന്‍ ടീ കുടിക്കുക. ആന്‍റി ഓക്സിഡന്‍റുകളാല്‍‌ സമ്പന്നമായ ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യും.  പ്രോട്ടീനുകളും, അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയ മുട്ടവെള്ള  പ്രഭാതഭക്ഷണത്തിനൊപ്പം പതിവായി കഴിക്കുന്നത് ധാരാളം പ്രോട്ടീന്‍ ലഭ്യമാക്കുകയും, വിശപ്പ് കുറയ്ക്കുകയും ചെയ്യും. വയര്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതാണ് ഇലക്കറികള്‍. കാബേജ്, ചീര തുടങ്ങിയ ഇലക്കറികള്‍ കലോറി കുറഞ്ഞവയും, ധാരാളം ഫൈബര്‍ അടങ്ങിയതുമാണ്. വിശപ്പിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.  കലോറി കുറഞ്ഞതും, ഫൈബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്സ്. രാവിലെ ഓട്ട്സ് കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജം നൽകാൻ  സഹായിക്കുകയും ചെയ്യും.

No comments:

Post a Comment