Friday, April 3, 2015

പുരുഷൻമാർ നേരിടുന്ന ഒരു ലൈംഗികപ്രശ്നവും അതിന്റെ പരിഹാരവും.

പലരും പുറത്തുപറയാൻ മടിക്കുന്ന ഒരു  ലൈംഗിക ആരോഗ്യ  പ്രശ്‌നമാണ്  ശീഘ്രസ്ഖലനം. അടിക്കടി ഈ പ്രശ്‌നമുണ്ടാകുന്നത് ലൈംഗികജീവിതത്തില്‍ താളപ്പിഴകള്‍ക്കു കാരണമായേക്കും. പ്രായമേറുന്തോറും ശീഘ്രസ്ഖലനം ഏറുന്നത് സ്വാഭാവികമാണ്. മറ്റു കാരണങ്ങൾ ഉണ്ടെങ്കിലും ,പുരുഷന്മാരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിനു പ്രധാന കാരണം. , ചില ഭക്ഷണങ്ങള്‍ ശീഘ്രസ്ഖലനത്തിനുള്ള പരിഹാരമായി  ഉപയോഗിക്കാവുന്നതാണ് .
സവാള, വെളുത്തുള്ളി എന്നിവയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ  ശ്രദ്ധിക്കുക .
പഴം ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇതിലെ ബ്രോമലിനാണ് ഇതിനു സഹായിക്കുന്നത്.
മഷ്‌റൂം, ബീന്‍സ് എന്നിവയും  സിങ്ക്, പ്രോട്ടീന്‍ എന്നിവയടങ്ങിയ ബദാം പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്. അതുപോലെ  ഓട്‌സില്‍ സെറോട്ടനിന്‍ എന്നൊരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
ക്യാരറ്റിലെ വൈറ്റമിനുകള്‍ പെനിസ് മസിലുകളെ ശക്തിപ്പെടുത്തും. മാത്രമല്ല, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഡാര്‍ക് ചോക്ലേറ്റ് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തും. ഇതിലെ എല്‍ ആര്‍ജിനൈന്‍ പ്രധാനപ്പെട്ട ഒരു അമിനോ ആസിഡാണ്. ഇത് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും.
ഭക്ഷണത്തിലൂടെയും പരിഹരിക്കാൻ സാധിച്ചില്ല എങ്കിൽ  നിങ്ങളുടെ ദാമ്പത്യജീവിതം താറുമാറാകാതിരിക്കാൻ  ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത് .

No comments:

Post a Comment