Wednesday, April 15, 2015

തടി കുറയ്ക്കുന്ന ഭക്ഷണങ്ങൾ

തടി കൂടുന്നതിലും കുറയുന്നതിലും പ്രധാന പങ്കാണ് ഭക്ഷണത്തിനുള്ളത്. ചില ഭക്ഷണങ്ങള്‍ തടി വര്‍ധിപ്പിക്കുമ്പോള്‍ ചിലത് കുറക്കുന്നു. തടി മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ധിക്കുക തൊലിയുടെ ഭംഗിയും നിറവും വര്‍ധിക്കുക, തുടങ്ങി നിരവധി കാര്യങ്ങളിലും ഭക്ഷണത്തിന് പ്രധാന റോളാണുള്ളത്. മെലിയാന്‍ കൊതിക്കുന്നവര്‍ക്കായി ഒമ്പത് ഭക്ഷണ കൂട്ടുകള്‍ നല്‍കുകയാണ് ഇവിടെ. ചിലത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ നെറ്റിചുളിച്ചേക്കാം. ഒരു തരത്തില്‍ അല്ളെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളുടെ പ്രതിദിന മെനുവില്‍ ഉള്‍ക്കൊള്ളുന്നവയാകും അവ. പക്ഷെ ഉറപ്പിച്ചോളൂ ഇവ ഒരുമിച്ച് കഴിക്കുന്ന പക്ഷം നിങ്ങളുടെ ശരീരത്തില്‍ അല്‍ഭുതങ്ങള്‍ കാണിക്കും തീര്‍ച്ച.
മുട്ടയും മാങ്ങയും
ഉറപ്പുള്ള മനോഹരമായ തൊലിക്കായി പല ക്രീമുകളും മറ്റും തേക്കുന്നവരാണ് നമ്മള്‍, പ്രത്യേകിച്ച് സ്ത്രീകള്‍. ക്രീമുകളെ ആശ്രയിക്കാതെ സീസണാകുമ്പോള്‍ കുറച്ച് മാമ്പഴവും മുട്ടയും ഒരുമിച്ച് കഴിച്ചുനോക്കൂ. തൊലിക്ക് തുടിപ്പ് നല്‍കുന്ന കൊളാജന്‍െറ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ്. മാമ്പഴത്തില്‍ അടങ്ങിയ വൈറ്റമിന്‍ സി ആകട്ടെ ഈ ആസിഡുകളുമായി ചേര്‍ന്ന് കൊളാജന്‍െറ ഉല്‍പ്പാദനത്തെ വര്‍ധിപ്പിക്കും. ഇതുവഴി തൊലിയുടെ നിറവും തുടിപ്പും വര്‍ധിക്കുന്നു. ശരിയായ രീതി: രാവിലെ പ്രാതലിന് ശേഷം ഒരു ഓംലെറ്റും കുറച്ച് മാമ്പഴ കഷ്ണങ്ങളും കഴിക്കൂ. ഒരു ദിവസത്തിന് വേണ്ട വൈറ്റമിന്‍ സി ഇതില്‍ നിന്ന് ലഭിക്കും.


No comments:

Post a Comment