ദാമ്പത്യം എന്നത് ഒരു പുസ്തകത്തിൽ നിന്നും പഠിക്കാൻ കഴിയുന്നതല്ല . അത് ജീവിച്ചു തന്നെ പഠിക്കണം എന്ന് പറയുന്നത് വളരെ ശരിയാണ്. വീട്ടുകാർ തീരുമാനിച്ചതായാലും ,സ്വയം തിരഞ്ഞെടുത്തതായാലും ജീവിതത്തിൽ വിട്ടുവീഴ്ച വേണം എന്നുള്ളത് നൂറു തരം . എന്നാലും വിവാഹം കഴിയുന്നതോടെ സ്ത്രീയുടെയും പുരുഷന്റെയും മുൻഗണനകൾക്ക് മാറ്റം വരും. സ്നേഹം, സെക്സ്, കുടുംബം എന്നിവയിലാണ് സ്ത്രീകള്‍ ഏറ്റവുമധികം സംതൃപ്തി കണ്ടെത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരുടെ ജീവിത ശൈലിയോടും രൂപഭംഗിയോടുമാണ് താല്‍പര്യം. ശമ്പളം, ശരീരഭംഗി, കാഴ്ചയിലെ ആകര്‍ഷണീയത എന്നിവയിലാണ് പുരുഷന്മാര്‍ സന്തോഷം കണ്ടെത്തുന്നത്. മിക്കവരും നിരാശയിലാണ്ടു പോകുന്നത് പണമില്ലാത്തപ്പോഴാണ്.
സ്ത്രീകള്‍ക്ക് ഇഷ്ടം സെക്സാണെങ്കില്‍ പിന്നെ പുരുഷന്‍ ആഗ്രഹിക്കുന്നത് എന്തായിരിക്കും? പുരുഷന്‍ ഇഷ്ടം അടിപൊളി ജീവിത ശൈലിയാണ്. ആധുനിക ജീവിതത്തിലെ 12 ഘടകങ്ങളെക്കുറിച്ചു നടത്തിയ ഒരു ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുടുംബത്തെ പരിപാലിക്കുന്നതിലും സ്നേഹത്തിലും സെക്സിലും അഭിരമിക്കാനാണ് സ്ത്രീക്ക് താല്‍പര്യം. കുടുംബാന്തരീക്ഷവും ആരോഗ്യവും അനുസരിച്ചാണ് സ്ത്രീകളുടെ സന്തോഷമെന്ന് പഠനം തെളിയിക്കുന്നു. പുരുഷന്മാരാവട്ടെ മറ്റുവള്ളവരെ തങ്ങളെക്കുറിച്ച് എന്തുവിചാരിക്കുമെന്ന് ചിന്തിക്കുന്നവരാണ്. കൂടാതെ ജോലി സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയുമാണ് പുരുഷന്മാര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്നത്.

No comments:
Post a Comment