16 Mar) നാഡീ വ്യവസ്‌ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. ഇത്തരം തകരാറുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതാണ്. അതിനാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്പോള്‍ തന്നെ പരിശോധനയും അടിയന്തിര ചികിത്സയും നടത്തണം. ശരീരത്തിലെ മുഴുവന്‍ ചലനങ്ങളെയും നിയന്ത്രിക്കുന്നത് നാഡീവ്യവസ്‌ഥയാണ്. ഇത് അത്യന്തം സങ്കീര്‍ണമാണ്. ബുദ്ധിവികാസങ്ങള്‍, വികാരപ്രകടനങ്ങള്‍, ആശയവിനിമയം, ഓര്‍മ്മ എന്നിങ്ങനെ മനുഷ്യന് നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് നാഡീവ്യവസ്‌ഥയാണ്. മനസ് അറിയാതെ ചെയ്‌തുപോകുന്ന പ്രവൃത്തികളെ പോലും നിയന്ത്രിക്കുന്നത് നാഡീവ്യവസ്‌ഥയാണ്. ഉറക്കം, ശ്വസനം, ഹൃദയമിടിപ്പ്, കുടലിലെ ചലനങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. മസ്‌തിഷ്‌കവും സുഷുമ്‌നാ നാഡിയും ചേര്‍ന്ന കേന്ദ്ര നാഡീവ്യവസ്‌ഥ (സെന്‍ട്രല്‍ നേര്‍വസ് സിസ്‌റ്റം) യും പ്രാന്തനാഡീവ്യവസ്‌ഥ (പെരിഫറല്‍ നേര്‍വസ് സിസ്‌റ്റം) യും. നാഡീ വ്യവസ്‌ഥയിലുണ്ടാകുന്ന തകരാറുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ
No comments:
Post a Comment