(14 Jan) പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കൗമാരം കടന്നുപോകുന്നത്. ഇതു തിരിച്ചറിയുവാനും അതിനൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കൗമാരക്കാര്‍ക്ക് കഴിയണം. തൊട്ടാല്‍ പൊട്ടുന്ന പ്രായമെന്ന് കൗമാരത്തെ വിശേഷിപ്പിക്കാം. ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും ലൈംഗികപരമായി അടിമുടി മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. ഈ പ്രായത്തില്‍ ലൈംഗികതയോട് താല്‍പര്യം തോന്നുക തികച്ചും സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ ലൈംഗിക താല്‍പര്യം പ്രായത്തിന്‍റേതായ ജിജ്‌ഞാസകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. കൗമാരകാലത്ത് ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഇതിന് മുഖ്യ പങ്കുവഹിക്കുന്നു. ഈ പ്രായത്തില്‍ സെക്‌സിനോടുള്ള താല്‍പര്യം ഒരിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതില്‍ അവസാനിക്കേണ്ടതല്ല. പക്ഷേ, ഇന്നത്തെ തലമുറ കൗമാരമെത്തുന്നതോടെ ലൈംഗികതയിലേക്ക് കൂടുതല്‍ അടുക്കുന്നു. മനസില്‍ നനുത്തിറങ്ങുന്ന ലൈംഗികചിന്തകകളെ ലൈംഗിക ബന്ധത്തില്‍ത്തന്നെ കൊണ്ടുചെന്നെത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ ധാര്‍മ്മികതകളെയും മൂല്യങ്ങളെയും കാറ്റില്‍പ്പറത്താനും അവര്‍ക്ക് മടിയില്ല. കൗമാരത്തിലേക്ക് കടക്കും
No comments:
Post a Comment