Friday, April 17, 2015

ദാമ്പത്യത്തിലെ വഴക്കുകള്‍ക്കു പിന്നിൽ

ദാമ്പത്യത്തില്‍ സ്‌നേഹവും സന്തോഷവും മാത്രമല്ല, വഴക്കുകളും സ്വാഭാവികമാണ്. ദമ്പതികള്‍ തമ്മിലുള്ള ചെറിയ വഴക്കുകളും പിണക്കങ്ങളുമെല്ലാം ദാമ്പത്യത്തിന് സുഖം പകരുമെന്നും പറയും. ഇത്തരം വഴക്കുകള്‍ പിന്നീട് സമരസപ്പെടുമ്പോള്‍ സ്‌നേഹവും അടുപ്പവും വര്‍ദ്ധിയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം വഴക്കുകകള്‍ പരിധി വിടാതെ ശ്രദ്ധിയ്ക്കണം. അല്ലെങ്കില്‍ ഇവ ദാമ്പത്യത്തെ ചിലപ്പോള്‍ നരകതുല്യമാക്കുകയും ചെയ്യും.

ദാമ്പത്യത്തിലെ ചില വഴക്കുകള്‍ക്കുള്ള കാരണങ്ങളെക്കുറിച്ചറിയൂ,

മാതാപിതാക്കള്‍
ഭാര്യാ ഭര്‍തൃബന്ധത്തിലെ വഴക്കുകള്‍ക്ക് ഇവരുടെ മാതാപിതാക്കള്‍ പലപ്പോഴും കാരണങ്ങളാകാറുണ്ട്. ഇത് വഴക്കിനുള്ള ഒരു പൊതുകാരണമാണെന്നു പറയാം.

സമയം
ദമ്പതിമാര്‍ക്ക് പരസ്പരം നല്‍കാന്‍ സമയമില്ലാതെയാകുമ്പോള്‍ ഇത് ദാമ്പത്യത്തെ ബാധിയ്ക്കും. പ്രത്യേകിച്ച് കരിയറിലെ തിരക്കുകകളും മറ്റും പലപ്പോഴും ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കാറുണ്ട്.

വൃത്തി പ്രശ്‌നങ്ങള്‍
വൃത്തി പ്രശ്‌നങ്ങള്‍ പല ദാമ്പത്യത്തിലും കല്ലുകടിയാകാറുണ്ട്. ദമ്പതിമാരില്‍ ഒരാള്‍ വൃത്തിയില്‍ ശ്രദ്ധാലുവും മറ്റേയാള്‍ തീരെ ശ്രദ്ധിയ്ക്കാത്തയാളുമാകുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികം.

പ്രണയത്തിന്റെ കുറവ്‌
ദാമ്പത്യത്തില്‍ പ്രണയത്തിന്റെ കുറവും പലപ്പോഴും പ്രശ്‌നമാകാറുണ്ട്. സ്‌നേഹമില്ലാത്തയാളാണ് പങ്കാളിയെന്ന പരാതി പലപ്പോഴും വഴക്കുകള്‍്ക്കും ചിലപ്പോള്‍ വിവാഹമോചനത്തിനും വഴിയൊരുക്കും.

അഭിപ്രായവ്യത്യാസം
ഒരു കാര്യത്തെ കുറിച്ചുള്ള അഭിപ്രായവ്യത്യാസം പലപ്പോഴും ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും വഴക്കിലും പിണക്കത്തിലും ചെന്നവസാനിയ്ക്കുകയും ചെയ്യും.

സ്വാര്‍ത്ഥത
പങ്കാളികളില്‍ ആരെങ്കിലും മറ്റേയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്വാര്‍ത്ഥത കാണിയ്ക്കുന്നതും പലപ്പോഴും പല ദാമ്പത്യത്തിലും കല്ലുകടിയാകാറുണ്ട്.

ഉത്തരവാദിത്വക്കുറവ്‌
കുട്ടികളുടെ കാര്യങ്ങളും വീട്ടിലെ ഉത്തരവാദിത്വങ്ങളുമെല്ലാം വേണ്ട പോലെ ശ്രദ്ധിയ്ക്കാത്തതും ചിലര്‍ക്കിടയില്‍ വഴക്കുകള്‍ക്കുള്ള കാരണമാകാറുണ്ട്.

No comments:

Post a Comment