തക്കാളി ഉൾപെട്ട "ആറ്ററോനോണ്‍" ഗുളിക ദിവസേന കഴിച്ചാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്നു പഠന റിപ്പോർട്ട്. തക്കാളിയുടെ തൊലിയിൽ ന് നിന്നും വേർതിരിച്ചെടുത്ത രാസവസ്തുവാണ് ഈ മരുന്നിന്റെ പ്രധാന ഘടകം .രക്ത ധമനികൾ ശുചിയാക്കി വയ്ക്കാൻ ഇതിനു കഴിവുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. തക്കാളി ധാരാളമായി ഉൾപ്പെടുന്ന മെഡിറ്ററെനിയൻ ഡയറ്റ് ഹൃദയത്തിന്റെ ആരോഗ്യത്തിനു എങ്ങനെ ഗുണം ചെയ്യുമെന്നും പുതിയ പഠനങ്ങൾ പറയുന്നു.രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കാൻ തക്കാളിക്ക് കഴിവുണ്ട്.പുതിയതായി വികസിപ്പിച്ചെടുത്ത ഗുളിക ഹൃദ്രോഗികളുടെ ആയുസ്സ് നീട്ടിയെടുക്കാൻ സഹായിക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
No comments:
Post a Comment