Thursday, April 16, 2015

ഉറങ്ങുന്നതിന് മുൻപ് നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ

മുടിയിലെ അഴുക്ക്  കഴുകി കളയാത്ത പക്ഷം തലയോടിലെ സുഷിരങ്ങളില്‍ അഴുക്ക് അടിയും.  ഇത് മുടിയുടെ സ്വാഭാവിക വളർച്ചയ്ക്ക് തടസ്സം സൃഷ്ട്ടിക്കും
നനഞ്ഞ മുടിയുമായി കിടക്കരുത്. ചീപ്പുകൊണ്ട് മുടി നന്നായി ചീകുക. അതായതു  മുടി ചീകുമ്പോൾ ചീപ്പിന്റെ പല്ലുകൾ തലയോട്ടിയിൽ  മൃദുവായി അമർന്നുകൊണ്ടിരിക്കണം .ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും  മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യും

സ്ത്രീകൾ കിടക്കും മുമ്പ് മുടി ഉയരത്തില്‍ പോണി ടെയില്‍ മാതൃകയില്‍ കെട്ടിവെക്കുക. അധികം മുറുക്കിയും അധികം അയച്ചും കെട്ടരുത്.
ക്ളീന്‍സിംഗ് ലോഷന്‍ ഉപയോഗിച്ച് കഴുകുക.

ക്ളീന്‍സിംഗ് ലോഷന്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുകയും മോയിസ്ചറൈസറുകള്‍ ഉപയോഗിക്കുകയും  ചെയ്യുക. അതുപോലെ മുഖം കഴുകുമ്പോൾ തണുത്ത വെള്ളത്തിൽ തന്നെ കഴുകാൻ  ശ്രദ്ധിക്കുക

No comments:

Post a Comment