Saturday, April 25, 2015

ചിരിക്കാൻ മടിയുള്ളവർ മാത്രം വായിക്കുക ...

തിരക്കുപിടിച്ച നമ്മുടെ ജീവിതത്തില്‍ ചിരിക്കാന്‍പോലും സമയമില്ലെന്ന അവസ്ഥയാണിന്ന്. ചിരിക്കുമ്പോള്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണ്‍ തോത് കുറയുകയാണ് ചെയ്യുന്നത്. സ്ട്രസ് വരുത്തിവയ്ക്കാത്ത ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇതിനുള്ള പ്രതിവിധിയാണ് ചിരി. ചിരിയ്ക്കുമ്പോള്‍ ഡയഫ്രം ലംഗ്‌സിലേയ്ക്ക് അമരുകയാണ് ചെയ്യുന്നത് . ഇത് ലംഗ്‌സില്‍ ഓക്‌സിജന്‍ കൂടുതല്‍ നിറയാന്‍ ഇട വരുത്തുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഡിപ്രഷന്‍ പോലെ മാനസികാരോഗ്യത്തെ ബാധിയ്ക്കു്ന്ന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.ചിരിയ്ക്കുന്നത് ബ്രെയിന്‍ കോശങ്ങളിലേയ്ക്ക് കൂടുതല്‍ ഓക്‌സിജന്‍ കടത്തി വിടുന്നു. ഇത് കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ഓര്‍മശക്തി വര്‍ദ്ധിയ്ക്കും. ശരീരത്തിന്റേതായാലും മനസിന്റേതായാലുമുള്ള വേദനകള്‍ വേദനകള്‍ മറക്കാനുളള ഒരു വഴിയാണ് ചിരി.   ചിരിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. തലച്ചോര്‍, ഹൃദയം തുടങ്ങി ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ആരോഗ്യത്തിന് നല്ലതാണ്.ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിയ്ക്കാനും ചിരിയ്ക്കു കഴിയും. ചിരി വെറുമൊരു മുഖഭാവം മാത്രമല്ല, ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനാവശ്യമായ നിരവധി എന്‍സൈമുകളും ഹോര്‍മോണുകളും ചിരിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.  സന്തോഷിക്കുന്ന, ചിരിക്കുന്ന ശീലമുള്ളവര്‍ക്ക് ഹൃദയാരോഗ്യം കൂടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സന്തോഷിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരില്ലെന്നല്ല, എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്. സന്തോഷിക്കാതെ, ചിരിക്കാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് തളര്‍ച്ച കൂടാനുള്ള സാധ്യതയും കണ്ടുവരുന്നു.

No comments:

Post a Comment