സ്വയം ആരോഗ്യം നോക്കുന്ന കാര്യത്തിലാണെങ്കിലും പങ്കാളിയുടെ കാര്യത്തിലാണെങ്കിലും മെലിഞ്ഞ അല്ലെങ്കില്‍ ഒത്ത ശരീരമുള്ള ഒരാളായിരിക്കണമെന്നാനു പലരും ആഗ്രഹിക്കാറുള്ളത്. അതേ, തടി കൂടുന്നത് ആണിനായാലും പെണ്ണിനായാലും ദോഷമാണ്. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതിനാല്‍ തടികൂടിയ പുരുഷന്മാര്‍ക്ക് ലൈംഗികശേഷിയും തൃഷ്ണയും കുറയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മധ്യവയസ്സുകഴിഞ്ഞാല്‍ പലര്‍ക്കും കുടവയറുണ്ടാകും. ഈ കുടവയറും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാണ്. കാരണം കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ ഹൃദയസംബന്ധമായ അസുഖങ്ങളും കൂടെയെത്തും. ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട നാഡികളെയും ഈ അടിഞ്ഞുകൂടല്‍ പ്രതികൂലമായി ബാധിക്കും. കൊളസ്‌ട്രോള്‍ കൂടുന്നതിനാല്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്. ബ്ലോക്കുകള്‍ ഉണ്ടാകുന്നത് സെക്‌സിനെ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കുന്നതിന് തടസ്സമാകുമെന്ന കാര്യത്തില്‍ സംശയമില്ല.അതിനാൽ നല്ല ദാമ്പത്യജീവിതം ആഗ്രഹിക്കുന്നവരും ആരോഗ്യത്തോടെ ഏറെ നാൾ ജീവിക്കണം എന്ന് മോഹമുള്ളവരും തടി കൂടാതെ നോക്കേണ്ടത് അത്യാവശ്യമാണ് .
No comments:
Post a Comment