Wednesday, April 29, 2015

മുഖം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...

മുഖം എപ്പോഴും  ഭംഗിയായും ,വൃത്തിയായും സൂക്ഷിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ  ചില മിഥ്യധാരണകളും നാം പിന്തുടരാറുണ്ട്. 

അമിതമായി ഉരയ്ക്കുകയും, വൃത്തിയാക്കുകയും വഴി മുഖത്തെ അഴുക്ക് മാറുമെന്നാണ് പലരുടെയും ധാരണ. 
എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഇത്തരത്തിലുള്ള കഴുകല്‍ മൂലം ചര്‍മ്മത്തിന്‍റെ സുതാര്യമായ മേല്‍പാളി കേടുവരാനും, ചര്‍മ്മം വരണ്ട് പോകാനും ഇടയാകും. അതിനാൽ  അമിതമായി മുഖം കഴുകെണ്ടതില്ല.

ചൂടുള്ള വെള്ളം ചര്‍മ്മത്തിന് കേടുവരുത്തുന്നത് പോലെ തന്നെ അധികം തണുപ്പുള്ള വെള്ളവും അനുയോജ്യമല്ല.  മുഖം കഴുകാന്‍ അനുയോജ്യമായത് ഇളം ചൂടുള്ള വെള്ളമാണ്. കണ്ണുകൾ മാത്രം സാധാരണ വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.

ദിവസവും മേക്കപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ   മേക്കപ്പ് നീക്കം ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മ്മത്തിന് ശ്വസിക്കാന്‍ അവസരം നല്കേണ്ടത് അനിവാര്യമാണ്. മേക്കപ്പ് ഇതിന് തടസ്സം വരുത്തുന്നതാണ്. മേക്കപ്പ് നീക്കം ചെയ്യാതിരിക്കുന്നത് വഴി നമ്മള്‍ ചര്‍മ്മത്തെ ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്.  
ദിവസേന 3-4  തവണയെങ്കിലും മുഖം ഇളം ചൂട് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക.


സ്ത്രീ മനസിലെ ഉത്തമനായ ലൈംഗിക പുരുഷന്‍ എങ്ങനെയാകണം

തന്റെ ലൈംഗികതയെ മനസിലാക്കുന്ന ആളായിരിക്കണം പങ്കാളി യെ ന്നാഗ്രഹിക്കാത്ത സ്ത്രീപുരുഷന്മാര്‍ ഉണ്ടാകില്ല. പുരുഷ പങ്കാളിക്കു വേണ്ട ഗുണങ്ങളും രീതികളും സ്ത്രീകള്‍ തന്നെ നിശ്ചയിച്ചാലോ- 8 പ്രമുഖ വനിതകള്‍ അഭിപ്രായം പറയുന്നു.

സ്കൂളില്‍ പുതിയതായി എത്തിയ സൈനബ ടീച്ചര്‍ക്ക് പൊടിമീശ യു ണ്ടെന്ന് അധ്യാപകനായ   ബാബു തന്റെ ഭാര്യയോടു പറഞ്ഞത് രണ്ടു രണ്ടര വര്‍ഷം മുമ്പാണ്. ബാബു സാര്‍ സ്കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങിയെത്തുമ്പോള്‍   നേരമിരുട്ടും. പതിവു പോലെ ഒരു ദിവസം നേരമിരട്ടിയ നേരത്ത് അദ്ദേഹം ബൈക്കോടിച്ച് വീട്ടിലേക്കെത്തി. വീടി ന്റെ അറ്റകുറ്റ പണികള്‍ക്കായി  മുറ്റത്ത് കുറച്ച് ഇഷ്ടിക ഇറക്കി വച്ചിരുന്നത് ബാബു സാര്‍ അറിഞ്ഞിരുന്നില്ല.

അപ്രതീക്ഷിതമായി മുന്നില്‍ കണ്ട ഇഷ്ടികയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞു. ഇഷ്ടിക ഇരിക്കുന്ന കാര്യം മുന്‍കൂട്ടി അറിയാത്തതില്‍ ഭാര്യയെ ബാബുസാര്‍ കുറേ വഴക്കു പറഞ്ഞു. പെട്ടന്ന് ഭാര്യ പറഞ്ഞു. 'അതേ, സൈനബ ടീച്ചറിന്റെ പൊടിമീശ കാണാന്‍ കണ്ണുള്ളയാള്‍ക്ക് ഇഷ്ടിക കാണാന്‍ പറ്റതിരുന്നത് എന്റെ തെറ്റാണോ..? ബാബുസാര്‍ തലയ്ക്കടിയേറ്റവനെപ്പോലെ സ്തംഭിച്ചുപോയി....

സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി എത്രമാതം അന്തരമു ണ്ടോ അതിനേക്കാളും വരും മാനസികമായ  വ്യത്യാസങ്ങള്‍. സൈനബ ടീച്ചറിന്റെ പൊടി മീശിയെക്കുറിച്ചുള്ള   ഭര്‍ത്താവിന്റെ നിര്‍ദോഷമായ   ഒരു കമന്റ് വര്‍ഷങ്ങള്‍ കഴിഞ്ഞും ഒാര്‍ത്തിരിക്കുന്ന ഭാര്യയുടെ മാനസി ക ലോകം ഒരുവിധം ഭര്‍ത്താക്കന്മാര്‍ക്കൊന്നും മനസിലാവില്ല. പുരുഷന്റെ ലൈംഗികതയിലെ ഏറ്റവും വലിയ പോരായ്മയും ഈ മനസിലാക്കലിന്റെ കുറവു തന്നെ. സെക്സില്‍ തന്റെ പങ്കാളിയുടെ മനസും അവളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പുരുഷന്മാരില്‍ മിക്കവര്‍ക്കും മനസിലാകാതെ പോവുകയോ അല്ലെങ്കില്‍ അവയ്ക്ക് അര്‍ഹമായ പരിഗണനകൊടുക്കാതെ പോവുകയോ ചെയ്യുന്നതാണ് ദാമ്പത്യത്തിലെ പല അസ്വാരസ്യങ്ങളുടെയും അടിസ്ഥാന കാരണം.

ജൈവികമായ വ്യതിയാനം കൊണ്ടു തന്നെ പുരുഷനു പ്രണയവും കാമവും വ്യത്യസ്തമായി അനുഭവിക്കാനാവും. പ്രണയം ഒട്ടുമില്ലെങ്കി ലും പുരുഷനു ലൈംഗികത ആസ്വധിക്കാനാവും. എന്നാല്‍ സ്ത്രീയ്ക്കാ കട്ടെ നല്ല ലൈംഗികാസ്വാദനത്തിന് ആദ്യം സ്നേഹം വേണം. അതിനെ പിന്‍പറ്റി വരുന്ന കാമമാണ് അവളെ ശരിക്കും കീഴടക്കുന്നത്... ലൈംഗി കതയില്‍ സ്ത്രീയുടെ മനസ് എന്താണ്? പുരുഷനില്‍   നിന്നും അവള്‍ ആഗ്രഹിക്കുന്നതെന്താണ്... സെക്സില്‍ അവളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണ്? പുരുഷന്‍ എക്കാലവും അറിയാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അവന്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടത് സ്ത്രീകളാണ്.

മനശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാലു വിദഗ്ധ വനിതകളും പുരുഷന്‍ അറിയേണ്ട സ്ത്രീലൈംഗികതയെക്കു റിച്ച് തുറന്നു പറയാന്‍ ധൈര്യം കാട്ടിയ മറ്റ് നാലു വനിതകളും പെണ്‍ മനസ്സ് തുറന്നു കാട്ടുന്നു... ആണായിപ്പിറന്നവരെല്ലാം അറിഞ്ഞിരിക്കേ ണ്ട കാര്യങ്ങളാണിത്.

കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

1. ബീന്‍സ്‌

കൊഴുപ്പ്‌ , ഗ്ലിസെമിക്‌ സൂചിക എന്നവ കുറഞ്ഞ ബീന്‍സില്‍ ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്‌. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക്‌ ധാരാളം പ്രോട്ടീന്‍ ലഭിക്കാന്‍ പയര്‍ സഹായിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഫാറ്റി ആസിഡ്‌ പുറത്ത്‌ കളയുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാനും ഇവ സഹായിക്കും.

2. ഇഞ്ചി

ഇഞ്ചിയ്‌ക്ക്‌ നിരവധി ഗുണങ്ങള്‍ ഉണ്ട്‌. ദഹന പ്രശ്‌നഹങ്ങള്‍ക്ക്‌ ആശ്വാസം നല്‍കാനും വീക്കം കുറയ്‌ക്കാനും രക്തയോട്ടം കൂട്ടാനും പേശികളുടെ ക്ഷതം മാറ്റാനും ഇവ സഹായിക്കും. ശരീര ഭാരം കുറയ്‌ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ആഹാരത്തില്‍ ഇഞ്ചി കൂടി ഉള്‍പെടുത്തുക.

3 ഓട്‌സ്‌

പ്രഭാതത്തിലെ പതിവ്‌ നടത്തത്തിനും വ്യായാമത്തിനും ശേഷം ഓട്‌സ്‌ കഴിക്കുന്നത്‌ നല്ലതാണ്‌. ദഹന പ്രക്രിയ സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ്‌ നിലനിര്‍ത്തി കൊഴുപ്പിന്റെ ദഹനം വേഗത്തിലാക്കാന്‍ ഓട്‌സ്‌ സഹായിക്കും. ദഹനം സാവധാനത്തിലാക്കുന്നതിനാല്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഓട്‌സ്‌ കഴിക്കാം.

4 ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റ്‌ ഇജിസിജിയുടെ സാന്നിദ്ധ്യം ആരോഗ്യമുള്ള ആളുകളില്‍ ശരീരപ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുയോജ്യമായ സാഹചര്യം ഒരുക്കും. ഇതിന്‌ പുറമെ അര്‍ബുദം പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുമുള്ള ഗുണങ്ങള്‍ ഇതിനുണ്ട്‌.

5. മുളക്‌

എരിവുള്ള മുളക്‌ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയും കാലോറിയും കൊഴുപ്പും വേഗത്തില്‍ കുറയുകയും ചെയ്യും. ഭക്ഷണത്തിന്‌ ശേഷം വളരെ കുറച്ച്‌ സമയമെ ഇതിനായി എടുക്കു. സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്ന ഹോര്‍മോണുകളുടെ അളവ്‌ കുറച്ച്‌ ശരീരത്തെ താത്‌കാലികമായി ഉത്തേജിപ്പിക്കാന്‍ കാപ്‌സെയിസിന്റെ സാന്നിദ്ധ്യം സഹായിക്കും. ഈ പ്രക്രിയ ശരീര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും കാലോറിയും കൊഴുപ്പും കുറയ്‌ക്കുകയും ചെയ്യും.

6. വെള്ളം

ദിവസവും വെള്ളം ധാരാളം കുടിക്കണം. ശരീരത്തിന്‌ ഏറ്റവും ആവശ്യമുള്ള ഘടകങ്ങളില്‍ ഒന്നാണിത്‌. ആവശ്യത്തിന്‌ വെള്ളം കുടിക്കുന്നില്ലങ്കില്‍ ശരീരത്തിന്‌ നിര്‍ജ്ജലീകരണം സംഭവിക്കും.ദാഹം ഉണ്ടാകുമ്പോള്‍ വിശപ്പ്‌ തോന്നുക പതിവാണ്‌. അതിനാല്‍ വെള്ളം കുടിക്കുന്നതിന്‌ പകരം ആഹാരം കഴിക്കുകയാകും ചെയ്യുക. കൊഴുപ്പ്‌ കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക.

7. മുട്ട

കൊഴുപ്പ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ്‌ മുട്ട. മുട്ടയുടെ മഞ്ഞ കൊഴുപ്പും കലോറിയും ദഹിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന കൊളസ്‌ട്രോള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നേരിയ തോതിലെ ബാധിക്കുകയുള്ളു. ഇതിന്‌ പുറമെ മുട്ടയില്‍ ധാരാളം ഫാറ്റി ആസിഡുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്‌. ഇവയും കൊഴുപ്പ്‌ കുറയ്‌ക്കാന്‍ വളരെ നല്ലതാണ്‌.

8. കാല്‍സ്യം

കാത്സ്യം പല്ലിനും എല്ലിനും ബലം നല്‍കുമെന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം . ഇതിന്‌ പുറവെ വിശപ്പ്‌ നിയന്ത്രിക്കാനുള്ള കഴിവുകൂടി കാത്സ്യത്തിനുണ്ട്‌. കൊഴുപ്പ്‌ കുറഞ്ഞതും അതേസമയം കാത്സ്യം കൂടിയതുമായ പാലുത്‌പന്നങ്ങളും മറ്റ്‌ കാത്സ്യാഹാരങ്ങളും കഴിക്കുന്നത്‌ മൂലം ശരീരത്തിന്‌ വിശപ്പ്‌ കൂടുതല്‍ നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍ ശരീരത്തിലെ കൊഴുപ്പ്‌ ഇല്ലാതാക്കുന്നതിന്‌ ധാരാളം കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

9. ആപ്പിള്‍

എല്ലാം ദിവസം ആപ്പിള്‍ കഴിക്കുന്നതിലൂടെ ഡോക്‌ടറെ അകറ്റി നിര്‍ത്താം എന്നതിന്‌ പുറമെ ശരീരത്തിലെ കൊഴുപ്പ്‌ കോശങ്ങള്‍ കുറയ്‌ക്കാനും സഹായിക്കും. ശരീര ഭാരം കുറയ്‌ക്കുക എന്ന ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന നിരവധി ഘടങ്ങള്‍ ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്‌. കോശങ്ങള്‍ കൊഴുപ്പ്‌ ആഗിരണം ചെയ്യുന്നത്‌ പരിമിതപെടുത്താന്‍ പെക്‌റ്റിന്റെ സാന്നിദ്ധ്യം സാഹായിക്കും. കൂടാതെ ജലബന്ധന സവിശേഷത വഴി കൊഴുപ്പ്‌ നിക്ഷേപം കുറയ്‌ക്കാനും കഴിയും.
10. വാള്‍നട്ട്‌ വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റ്‌ ആല്‍ഫ-ലിനോലെനിക്ക്‌ ആസിഡും ഏക- അപൂരിത കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്‌. കൊഴുപ്പ്‌ ദഹിപ്പിക്കാനും അതേഹസമയം തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഏക-അപൂരിത കൊഴുപ്പ്‌ സഹായിക്കും. ഒരു കൈ വാല്‍നട്ട്‌ ദിവസവും കഴിക്കുന്നതിലൂടെ ശരീര ഭാരം ഫലപ്രദമായി കുറയ്‌ക്കാന്‍ കഴിയും. ലഭ്യമാകുന്നതില്‍ ഏറ്റവും ആരോഗ്യദായകമായ പിരപ്പുകളില്‍ ഒന്നാണിത്‌.

Tuesday, April 28, 2015

വായ് പുണ്ണ് പരിഹരിക്കാം തടി കുറയ്ക്കുന്ന ഭക്ഷണങ്ങൾ ആപ്പിളും സ്ത്രീകളുടെ ലൈംഗിക ഉത്തേജനവും ചിരിക്കാൻ മടിയുള്ളവർ മാത്രം വായിക്കുക ... View All മെലിയാന്‍ വേണ്ടി ജിമ്മിലും മറ്റും പോയി ക്ഷീണിച്ചവരാണോ നിങ്ങള്‍? പൊണ്ണത്തടി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന 6 മാര്‍ഗ്ഗങ്ങളിതാ.

ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്നു മാസത്തോളം ഈ പതിവ് തുടരുക.

തിളക്കുന്ന വെള്ളത്തില്‍ ഒരു ഇഞ്ചിയും ചെറുനാരങ്ങയും ഇടുക. വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.

മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. മൂന്നു മാസത്തോളം ഇങ്ങനെ തുടര്‍ന്നാല്‍ തടി കുറയും.

വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് തടി കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ്.

ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് പതിവായി രാവിലെ വെറും വയറ്റില്‍ കഴിക്കുക.

ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞതും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ഇടയ്ക്കിടെ കുടിക്കുക.

Saturday, April 25, 2015

ഇത് വായിച്ചശേഷം തീരുമാനിക്ക് ഐസ് ക്രീം കഴിക്കണോ വേണ്ടയോയെന്ന്

ഐസ് ക്രീം ഇഷ്ട്ടപെടാത്തവരായി ആരെങ്കിലുമുണ്ടോ? ഏതു കാലത്തും കുട്ടികളുടെയും, മുതിര്‍ന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐസ് ക്രീം. ആഘോഷങ്ങള്‍ക്കും, വിശേഷാവസരങ്ങളിലും ഐസ് ക്രീംനു ഒരു വിശേഷ സ്ഥാനമുണ്ട്. ഗ്രാമങ്ങളില്‍ പോലും കല്യാണ സല്‍ക്കാര വേളകളില്‍ ഭക്ഷണശേഷം ഐസ് ക്രീം വിളമ്പുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. സത്യത്തില്‍ എന്താണ് ഈ ഐസ് ക്രീമില്‍ ഉള്ളത്? ഐസ് ക്രീമിലെ പ്രധാന ചേരുവ എന്താണെന്നോ? 'വായു'. അതെ, ഐസ് ക്രീം ന്റെ 50% വും വായൂ കുമിളകളാണ്. 100 രൂപയ്ക്കു ഐസ് ക്രീം വാങ്ങുമ്പോള്‍ 50 രൂപയും കൊണ്ടുപോകുന്നത് നമുക്ക് സൗജന്യമായി കിട്ടുന്ന വായു ആണ്. പണ്ട് കാലങ്ങളില്‍ വീടുകളില്‍ ഐസ് ക്രീം ഉണ്ടാക്കിയിരുന്നത് തേനും, പാലും, പഴച്ചാചേരുവകൾറുകളും ഉപയോഗിച്ചായിരുന്നു. പിന്നീട് അതിന്റെ ചേരുവകള്‍ പാല്‍, മുട്ട, പഞ്ചസാര, വാനില എന്നിവയായി. എന്നാല്‍ ഇപ്പോള്‍ ചേരുവകള്‍ക്കെല്ലാം അതിന്റെ എസ്സന്‍സ് വിപണിയില്‍ ലഭ്യമാണ്.
ചേരുവകൾ
ഐസ്‌ക്രീമിൽ താഴെ പറയുന്ന ഘടകങ്ങൾ കണ്ടുവരുന്നു. താഴെ പറയുന്നവ തൂക്കത്തിന്റെ ശതമാനത്തിലാണ്.
10% ൽ കൂടുതൽ പാൽകൊഴുപ്പ് (16% വരെ കാണാറുണ്ട്.) 9 മുതൽ 12% വരെ പാലിലെ ഖരവസ്തുക്കൾ (serum solids-SNF) 12% മുതൽ 16% വരെ മധുരം കൊടുക്കുന്ന വസ്തുക്കൾ 0.2% മുതൽ 0.5% വരെ സ്റ്റബിലൈസേഴ്സും എമത്സിഫയേഴ്സും 55% മുതൽ 64% വരെ പാലിൽ നിന്നോ മറ്റു ചേരുവകളിൽ നിന്നോ ഉള്ള വെള്ളം.
മിൽക്ക് സോളിഡ്സ്-നോട്ട്-ഫാറ്റ് (MSNF)
ഇതിൽ ലാക്ടോസ്, കെസീൻസ്, വേ പ്രോട്ടീൻ , ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് ഐസ്‌ക്രീമിന്റെ പ്രധാന ഘടകമാണ്. സാന്ദ്രത കൂടിയ സ്കിംഡ് പാലാണ് സാധാരണ ഉപയോഗിക്കുന്നത്.. എന്നാൽ പാൽപ്പൊടികളും ഉപയോഗിച്ചു കാണുന്നുണ്ട്.
പ്രോട്ടീനുകൾ
ഇവ മിശ്രിതത്തിന്റെ 4% വരും. ഐസ്ക്രീമിന്റെ ഘടനയെ വളരെ സഹായിക്കുന്നു, അതായത് എമൽ‌സിഫിക്കേഷനെ, അടിക്കുന്നതിനെ (whipping properties), ജലാംശം പിടിച്ചുനിർത്താനുള്ള കഴിവിനെ എല്ലാം സഹായിക്കുന്നു.
സിട്രേറ്റും ഫോസ്ഫേറ്റും
ഇവ കൊഴുപ്പുകളുടെ വിശ്ലേഷണത്തെ തടയുന്നു. കൂടുതൽ ഈർപ്പമുള്ള ഐസ്ക്രീമുണ്ടാകുന്നതിന് സഹായിക്കുന്നു.
മധുര വസ്തുക്കൾ
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതു് മധുരമുള്ള ഐസ്‌ക്രീമിനാണ്. തൂക്കത്തിന്റെ 12 മുതൽ 16 ശതമാനം വരെ മധുരം കൊടുക്കുന്ന വസ്തുക്കൾ ചേർക്കാറുണ്ട്. സുർക്കോസാണ് സാധാരണയായി ഉപയോഗിക്കുന്നത്. സുർക്കോസിനു പകരമോ ഭാഗികമായോ കോൺ സിറപ്പിൽ നിന്നു കിട്ടുന്ന മധുരവസ്തു ഉപയോഗിക്കുന്നതും പതിവാണ്. ഇവയും പാലിന്റെ ഘടകങ്ങളിൽ ഉള്ള ലക്ടോസും ചേർന്ന് ഐസ്‌ക്രീമിന്റെ ഖരാങ്കം (freezing point) താഴ്ത്തുന്നു. അതുകൊണ്ട് അല്പം ജലം ഖനീഭവിക്കാതെ ബാക്കി ഉണ്ടാവും. ഈ ജലം ഉണ്ടായിരുന്നില്ലെങ്കിൽ ഐസ്‌ക്രീം ഉരുട്ടിയെടുക്കാൻ പറ്റുമായിരുന്നില്ല.
സ്റ്റബിലൈസേഴ്സ്
സംയുക്തകങ്ങളുടെ ഒരു കൂട്ടമാണിത്, പോളിസാക്കറൈഡ് ഫുഡ് ഗം (polysaccharide food gums) ആണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഇത് മിശ്രിതത്തിന്റെ വിസ്കോസിറ്റി കൂട്ടുകയും ഐസ്‌ക്രീം ഖനീഭവിക്കാതെ നോക്കുകയും ചെയ്യുന്നു.
എമൽ‌സിഫയേഴ്സ്
സംയുക്തകങ്ങളുടെ ഒരു കൂട്ടമാണിതും. ഐസ്ക്റീം സുഖമായി കഴിക്കുന്നതിനും അതു് ശരിയായി വായിൽ വച്ച് ഉരുകുന്നതിനും വേണ്ടി കൊഴുപ്പിന്റെ ഘടന ശരിയാക്കുന്നു. കൂടാതെ അതിൽ ചേർക്കുന്ന വാതകത്തിന്റെ വിതരണവും വേണ്ട വിധത്തിലാക്കുന്നു. എമൽ‌സിഫയരിന്റെ ഓരോ തന്മാത്രയിലും ഹൈഡ്രൊഫിലിക് ഘടകവും ഹൈഡ്രൊഫോബിക് ഘടകവുമുണ്ട്. ഇതിനായി മുട്ടയുടെ വെളുത്ത കരു ഉപയോഗിക്കും. ഇതിനു വേണ്ടി രാസ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
പോഷകമൂല്യം
പാലിലുള്ളതിനേക്കാൾ അല്പം കൂടുതൽ പ്രോട്ടീനും മൂന്നുരട്ടി കൊഴുപ്പുമുണ്ട്. കാത്സ്യവും ഫോസ്ഫറസും മറ്റു ലവണങ്ങളുമുണ്ട്.മറ്റു ഭക്ഷണങ്ങളിൽ സാധാരൺ കാണാത്ത അമിനോ അമ്ലങ്ങളുണ്ട്. വിറ്റാമിൻ എ, തയാമിൻ, നിയാസിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

പല്ലുവേദനയോ ഇതാ ഉടനടി പരിഹാരം

പലരെയും കുഴയ്ക്കുന്ന പ്രശ്നമാണ് അടിക്കടിയുണ്ടാകുന്ന പല്ലു വേദന. പല്ലുവേദന മാറാന്‍ ഇതാ ചില നാടന്‍ വിദ്യകള്‍. ഇഞ്ചിയും ഉപ്പും കൂട്ടി ചതച്ച്‌ വേദനയുള്ള പല്ലിന്മേല്‍ വച്ചാല്‍ പല്ല് വേദന മാറും. അല്ലെങ്കില്‍ ഗ്രാമ്ബൂ ചതച്ച്‌ വേദനയുള്ള പല്ലിന്മേല്‍ കടിച്ചു പിടിക്കുക. കരയാമ്ബൂവ് 10 എണ്ണം, അല്പം കര്‍പ്പൂരം എന്നിവ ഒരു പരുത്തി തുണിയിലെടുത്ത് വേദനയുള്ള ഭാഗത്ത് വയ്ക്കുക. നല്ല ആശ്വാസം കിട്ടും. പഴുത്ത പ്ലാവില കൊണ്ടു പല്ലു തേക്കുന്നതും പേരക്കയുടെ ഇല ഇട്ടു വെന്ത വെള്ളം കൊണ്ടു കവിള്‍ കൊള്ളുന്നതും പല്ല് വേദന മാറാന്‍ ഉത്തമമാണ്.

ചിരിക്കാൻ മടിയുള്ളവർ മാത്രം വായിക്കുക ...

തിരക്കുപിടിച്ച നമ്മുടെ ജീവിതത്തില്‍ ചിരിക്കാന്‍പോലും സമയമില്ലെന്ന അവസ്ഥയാണിന്ന്. ചിരിക്കുമ്പോള്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണ്‍ തോത് കുറയുകയാണ് ചെയ്യുന്നത്. സ്ട്രസ് വരുത്തിവയ്ക്കാത്ത ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇതിനുള്ള പ്രതിവിധിയാണ് ചിരി. ചിരിയ്ക്കുമ്പോള്‍ ഡയഫ്രം ലംഗ്‌സിലേയ്ക്ക് അമരുകയാണ് ചെയ്യുന്നത് . ഇത് ലംഗ്‌സില്‍ ഓക്‌സിജന്‍ കൂടുതല്‍ നിറയാന്‍ ഇട വരുത്തുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഡിപ്രഷന്‍ പോലെ മാനസികാരോഗ്യത്തെ ബാധിയ്ക്കു്ന്ന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.ചിരിയ്ക്കുന്നത് ബ്രെയിന്‍ കോശങ്ങളിലേയ്ക്ക് കൂടുതല്‍ ഓക്‌സിജന്‍ കടത്തി വിടുന്നു. ഇത് കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ഓര്‍മശക്തി വര്‍ദ്ധിയ്ക്കും. ശരീരത്തിന്റേതായാലും മനസിന്റേതായാലുമുള്ള വേദനകള്‍ വേദനകള്‍ മറക്കാനുളള ഒരു വഴിയാണ് ചിരി.   ചിരിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. തലച്ചോര്‍, ഹൃദയം തുടങ്ങി ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം ആരോഗ്യത്തിന് നല്ലതാണ്.ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിയ്ക്കാനും ചിരിയ്ക്കു കഴിയും. ചിരി വെറുമൊരു മുഖഭാവം മാത്രമല്ല, ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനാവശ്യമായ നിരവധി എന്‍സൈമുകളും ഹോര്‍മോണുകളും ചിരിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.  സന്തോഷിക്കുന്ന, ചിരിക്കുന്ന ശീലമുള്ളവര്‍ക്ക് ഹൃദയാരോഗ്യം കൂടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സന്തോഷിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരില്ലെന്നല്ല, എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്. സന്തോഷിക്കാതെ, ചിരിക്കാതെ വിഷമിച്ചിരിക്കുന്നവര്‍ക്ക് തളര്‍ച്ച കൂടാനുള്ള സാധ്യതയും കണ്ടുവരുന്നു.

Friday, April 24, 2015

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവ്, കണ്ണിന് സ്‌ട്രെയിന്‍ കൊടുക്കുന്ന പ്രവര്‍ത്തികള്‍, ടെന്‍ഷന്‍, പോഷകക്കുറവ്, പാര്യമ്പര്യം, പിഗ്‌മെന്റേഷന്‍ തുടങ്ങിയവയാണ് കാരണങ്ങളില്‍ ചിലത്.
ഇത് സാധാരണയായി കൗമാരക്കാരില്‍ മുതല്‍ പ്രായമായവരിലും കാണപ്പെടുന്നു. പ്രായമേറിയവരുടെ കണ്ണിന് താഴെ നേര്‍ത്ത ചര്‍മ്മമായതിനാല്‍ കണ്ണിനടിയിലുള്ള രക്തക്കുഴലുകളെ കാണാനാകുന്നു. ഇത് കറുപ്പായി തോന്നുന്നതാണ് പ്രായമായവരുടെ കണ്ണിനടിയിലുണ്ടാകുന്ന കറുപ്പിന് കാരണം. കണ്‍സീലര്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് താത്കാലിക പരിഹാരമാകും. കണ്ണിന്റെ അകത്തെ കോണില്‍ നിന്നും പുറത്തേയ്ക്കാണ് കണ്‍സീലര്‍ പുരട്ടേണ്ടത്.

കണ്ണിനടിയിലെ കറുപ്പകറ്റി മനോഹര നേത്രം വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും വെള്ളരിക്കയുടെ ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക.

നാരങ്ങയുടെയും വെള്ളരിക്കയുടെയും ജ്യൂസുകള്‍ തുല്യ അളവിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകികളയുക.

തക്കാളിയുടെ ജ്യൂസും ഇതുപോലെ ചെയ്യുന്നത് നല്ലതാണ്. ബദാം ഓയില്‍ പുരട്ടി മസാജ് ചെയുന്നതും കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു.

വീടിന് പുറത്തിറങ്ങുന്നതിന് മുമ്പ് കണ്ണിനടിയില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണമേകും. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനടിയിലെ കൊളാജന്‍ കുറയ്ക്കുകയും അകാലത്തിലുള്ള ചുളിവുകള്‍ക്കും ചര്‍മ്മം തൂങ്ങലിനും ഇടയാക്കും.

രാത്രി കിടക്കുന്നതിന് മുമ്പായി മോയിസ്ചറൈസര്‍ പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്. റെട്ടിനോയിക് ആസിഡ് അടങ്ങിയ വിറ്റമിന്‍ എ ക്രീമുകളും ഏറെ ഗുണം ചെയ്യും.

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നവർ വായിക്കാൻ മറക്കരുത്

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടും. അതെറോ സ്‌ക്ലീറോസിസ് എന്ന ജേണലില്‍ വന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം പറഞ്ഞിരിക്കുന്നത്. മഞ്ഞക്കുരു തിന്നുന്നത് വഴി കരോട്ടിഡ് പ്ലേക്ക് എന്ന മെഴുകു പോലുള്ള വസ്തു രക്തക്കുഴലുകളില്‍ വന്നടഞ്ഞു തടസമുണ്ടാക്കും. അത് വഴി രക്തപ്രവാഹം കുറഞ്ഞ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.നമ്മള്‍ പുക വലിക്കുന്നതിന്റെ മൂന്നില്‍ രണ്ടു ഭാഗത്തോളം ദൂഷ്യം മുട്ടയുടെ മഞ്ഞക്കുരു കഴിക്കുമ്പോഴും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 40 മുതല്‍ 61 വയസ്സ് വരെ ഉള്ളവരില്‍ ആണ് കരോട്ടിഡ് പ്ലേക്ക് കൂടുതലായി കണ്ടെത്തിയത്. അത് കൊണ്ട് തന്നെ വയസ്സ് കൂടിയവര്‍ മുട്ടയുടെ മഞ്ഞക്കുരു ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഇവര്‍ പറയുന്നു. എത്രവര്‍ഷം പുകവലിക്കുകയും മുട്ടയുടെ മഞ്ഞക്കരു കഴിക്കുകയും ചെയ്യുന്നുവോ അതിന്റെ പതിന്മടങ്ങ് കരോട്ടിഡ് പ്ലേക്കിന്റെ വിസ്തീര്‍ണം 40 വയസു കഴിഞ്ഞാല്‍ വര്‍ധിക്കുന്നു എന്ന് പഠനഫലം സൂചിപ്പിക്കുന്നു. പ്രായം കൂടുംതോറും മഞ്ഞക്കരുവിന്റെ  ഉപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്.

ലൈംഗികത , ദമ്പതിമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യമായി സെക്‌സിലേര്‍പ്പെടുന്ന ഒരാള്‍ക്ക് സെക്‌സിനെ കുറിച്ച് എല്ലാമറിയണമെന്നു പറഞ്ഞാല്‍ അതും തെറ്റാണ്. ആദ്യ രാത്രിയില്‍ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം തെളിയിച്ചുകൊടുത്താല്‍ തീര്‍ച്ചയായും പങ്കാളി നിങ്ങളെ കുറിച്ച് മോശമായി ചിന്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഈ നിയമം ബാധകമാണ്. അവളുടെ സമ്മതം കൂടാതെ ഒരിക്കലും സെക്‌സിനായി ശ്രമിക്കരുത്. ഭാര്യയാണെങ്കിലും  സമ്മതം ഇല്ലാതെ ഒന്നിനും മുതിരരുത് . തുടക്കക്കാരാണെങ്കില്‍ അവര്‍ക്ക് നിങ്ങളെ അടുത്തറിയാന്‍ കുറച്ച് സമയം കൊടുക്കുന്നത് നല്ലതാണ്. അവള്‍ പതിവില്‍ കൂടുതല്‍ നാണം കാണിക്കുന്നുണ്ടെങ്കില്‍ സെക്‌സ് കുറച്ചുകഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിക്കണം. തുടക്കം ചുംബനത്തോടെയാവട്ടെ,  തീര്‍ച്ചയായും ചുംബനത്തിലൂടെ വേണം തുടങ്ങാന്‍. ചുംബനത്തിലൂടെ പടര്‍ന്നുകയറാന്‍ ശ്രമിക്കണം. 

ആദ്യമായി ബന്ധപ്പെടുമ്പോള്‍ കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവായിരിക്കും. ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ വശം മാറി പോകുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ലൈംഗികരോഗങ്ങള്‍ക്കും കാരണമാകും.

ആണുങ്ങൾ തീർച്ചയായും ചെയ്തിരിക്കേണ്ട 5 സൗന്ദര്യസംരക്ഷണങ്ങൾ

പുരുഷന്മാർ തീർച്ചയായും ചെയ്തിരിക്കേണ്ട ചില സൗന്ദര്യസംരക്ഷങ്ങൾ ഉണ്ട്. കാരണം പലപ്പോഴും സ്ത്രീകളെക്കാൾ കൂടുതൽ യാത്രകൾ ചെയ്യുകയും , മുഖസംരക്ഷണം ആവശ്യമുള്ളതും പുരുഷന്മാർക്കാണ് . 
പലരും കരുതുന്നത് തലയില്‍ എണ്ണ തേക്കുന്നത്  മുടിയുടെ ഭംഗി ഇല്ലാതാക്കും എന്നാണ്. ചര്‍മ്മത്തിന് മോയ്സ്ചറൈസര്‍ എങ്ങനെ ഉപകാരപ്പെടുന്നോ, അതേ പ്രവര്‍ത്തനമാണ് എണ്ണ ഉപയോഗിക്കുന്നത് വഴി തലമുടിക്ക് ലഭിക്കുന്നത്. ചര്‍മ്മത്തിനെന്ന പോലെ മുടിക്കും പോഷകങ്ങള്‍ ആവശ്യമാണ്. എണ്ണകള്‍ തലയില്‍ വാരിവലിച്ച് തേക്കാതെ ഒലിവ് ഓയില്‍, ബദാം ഓയില്‍, ആവണക്കെണ്ണ പോലുള്ളവയിലൊന്ന് എല്ലാ ദിവസവും തലയില്‍ തേക്കുന്നത് മുടിക്ക് നല്ല ആരോഗ്യം നല്കും.
ഷേവിങ്ങിനെ തുടര്‍ന്നുള്ള ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ മാറ്റാനും, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കാനും, ബാക്ടീരിയകളെ തടയാനുമാണ് ആഫ്റ്റര്‍ ഷേവ് ഉപയോഗിക്കുന്നത്. ആല്‍ക്കഹോള്‍ അടങ്ങാത്ത ആഫ്റ്റര്‍ ഷേവ് ഉപയോഗിക്കുക. ആല്‍ക്കഹോള്‍ ചര്‍മ്മം വരളാന്‍ ഇടയാക്കുന്നതാണ്.
യാത്ര ചെയ്യുന്നവർ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കാം. സൂര്യപ്രകാശമേല്‍ക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെ തടയാന്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഇത് തേച്ചതിന് ശേഷം പുറത്തിറങ്ങുക. 
ചര്‍മ്മത്തെ മിനുസമുള്ളതും മനോഹരവുമാക്കാന്‍ മോയ്സ്ചറൈസര്‍ സഹായിക്കും. ചര്‍മ്മത്തെ സ്ഥിരമായി നനവോടെ നിര്‍ത്തുന്നതിനാല്‍ ചര്‍മ്മം വരണ്ടുപോവുകയോ, നിറം മങ്ങിപ്പോവുകയോ ഇല്ല. വെള്ളമോ, എണ്ണകളോ അടിസ്ഥാനമാക്കിയ ഒരു മോയ്സ്ചറൈസര്‍ ഉപയോഗിച്ചാല്‍ നന്ന് . അതുപോലെ ആഴ്ചയിൽ രണ്ടു തവണയെങ്കിലും  സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക .


നിങ്ങൾക്ക് ക്യാൻസർ സാധ്യത ഉണ്ടോ എന്ന് തിരിച്ചറിയാൻ

ക്യാൻസർ എന്നത് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു . നമ്മൾക്ക് അറിയാവുന്ന ഒരാൾക്കെങ്കിലും എന്ന്  ഈ രോഗമുണ്ട്. നമ്മുടെ ചില ശീലങ്ങളും ക്യാൻസറിന് കാരണമാകുന്നുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ച് .
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. കാരണം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ചില ഘടകങ്ങള്‍ മാംസങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ലഭിയ്ക്കുന്ന പല മാംസങ്ങളും ഹോര്‍മോണ്‍ പ്രയോഗിയ്ക്കുന്നതാണ്. പ്രത്യേകിച്ച് കോഴിയിലും മറ്റും ഹോര്‍മോണ്‍ കുത്തി വച്ച് പെട്ടെന്നു വളര്‍ച്ചയെത്തിയ്ക്കുകയാണ് ചെയ്യുന്നത്.  പുകവലി ശീലമുള്ളവര്‍ക്ക് തൊണ്ട്, ലംഗ്‌സ്, മൗത്ത് ക്യാന്‍സര്‍  സാധ്യത ഏറെക്കൂടുതലാണ്.  ധാരാളം മധുരം കഴിയ്ക്കുന്ന ശീലമുള്ളവരെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ മധുരം ഇട വരുത്തും. വീണ്ടും വീണ്ടും ഒരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിയ്ക്കുന്നവരുണ്ട്.  ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.  ഫ്രിഡ്ജില്‍ വച്ച ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്.  പാരമ്പര്യം ക്യാന്‍സര്‍ ബാധയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ആര്‍ക്കെങ്കിലും കുടുംബത്തില്‍ ക്യാന്‍സര്‍ സാധ്യതയുണ്ടെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തുക

വായ് പുണ്ണ് പരിഹരിക്കാം

ഒരിക്കലെങ്കിലും വായ് പുണ്ണ് വരാത്തവരുണ്ടാവില്ല. ചെറിയ കുഞ്ഞുങ്ങളില്‍ മുതല്‍ വൃദ്ധരില്‍ വരെ കണ്ടുവരുന്ന അസുഖമാണിത്. ഏതാനും വര്‍ഷം മുമ്പുവരെ ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടുന്ന ഗണത്തില്‍പ്പെട്ട ഒരസുഖമായിരുന്നില്ല വായ് പുണ്ണ്. പുളിയുള്ള മോര് കഴിച്ചോ ഉപ്പുവെള്ളം കൊണ്ട് വായ കഴുകിയോ പരിഹരിച്ചിരുന്ന ഒരു നിസ്സാര രോഗമായിരുന്നു ഇത്. എന്നാല്‍, പുതിയ തലമുറയില്‍പ്പെട്ടവരില്‍ ഈ രോഗം സാര്‍വത്രികമാകുകയും നിരവധി മരുന്നുകള്‍ ഇതിനായി വിപണിയില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.
നിസ്സാരമെങ്കിലും നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന അവസ്ഥയാണ് വായ്പുണ്ണ്. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്തവിധത്തില്‍ വായ്പുണ്ണ് ചിലപ്പോള്‍ രൂക്ഷമായി തീരാറുമുണ്ട്. ചിലരില്‍ അടിക്കടി ഈ രോഗം കണ്ടുവരുന്നുണ്ട്. വായ്പുണ്ണിന് ഏതെങ്കിലും കൃത്യമായ ഒരു കാരണം വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. മറിച്ച്, നിരവധി കാരണങ്ങള്‍കൊണ്ട് ഈ രോഗം വരാമെന്നാണ് പറയപ്പെടുന്നത്. വിറ്റമിന്‍-ബിയുടെ കുറവാണ് രോഗത്തിന്‍െറ പ്രധാന കാരണമായി കണക്കാക്കുന്നത്. കൂടാതെ ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, മലബന്ധം, ദഹനപ്രശ്നം തുടങ്ങിയ കാരണങ്ങളാലും ചിലരില്‍ രോഗം വരാറുണ്ട്. രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പരിഹാരമാര്‍ഗം.
വായക്കുള്ളില്‍ കവിളിന്‍െറ ഉള്‍ഭാഗത്തും മോണകളിലും നാക്കിലും തൊണ്ടയിലും വെളുത്തതോ ഇളം മഞ്ഞനിറത്തിലോ വ്രണങ്ങള്‍ ഉണ്ടാവുന്നതാണ് രോഗലക്ഷണം. കടുത്ത വേദനയും എരിവും പുളിയും തട്ടിയാല്‍ നീറ്റലും മൂലം രോഗി ബുദ്ധിമുട്ടിലാകും. സാധാരണ ഒരാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്ന വ്രണങ്ങള്‍ ചിലരില്‍ കൂടുതല്‍ കാലം നീണ്ടുനിന്നേക്കാം.
വായിലെ വ്രണങ്ങള്‍ മൂലം ഭക്ഷണം കഴിക്കാനും പല്ലുകള്‍ ബ്രഷ് ചെയ്യാനും കഴിയാത്ത അവസ്ഥയുണ്ടാവും. വ്രണങ്ങള്‍ അധികമായാല്‍ സംസാരിക്കാനും പ്രയാസം നേരിടും.
വിറ്റമിന്‍-ബിയുടെ കുറവുമൂലം ഉണ്ടാവുന്ന വായ്പുണ്ണ് സമീകൃതാഹാരം കഴിക്കുകയും കൂടെ ബി-കോംപ്ളക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ സുഖപ്പെടുന്നതായി കണ്ടിട്ടുണ്ട്. വിറ്റമിന്‍-ബി കൂടുതലുള്ള മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഭക്ഷണത്തില്‍ ഇവ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ പ്രതിരോധശേഷി കൈവരിക്കാനുമാവും.
സ്ഥിരമായി ഉറക്കമൊഴിക്കുന്നവരിലും ഇടക്കിടെ വായ്പുണ്ണ് കണ്ടുവരാറുണ്ട്. ദിവസേന ഏഴുമുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങുകയാണ് ഇതിനുള്ള പ്രതിവിധി. ആവശ്യത്തിന് ഉറങ്ങുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്താല്‍ ഉറക്കപ്രശ്നം മൂലമുണ്ടാകുന്ന വായ് പുണ്ണ് പെട്ടെന്ന് സുഖപ്പെടുന്നതായി കണ്ടിട്ടുണ്ട്.
മലബന്ധമുള്ളവരിലും വായ് പുണ്ണ് സാധാരണയാണ്. മരുന്നിന്‍െറ സഹായത്താലോ ഭക്ഷണക്രമീകരണം കൊണ്ടോ മലബന്ധം പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. നിരന്തരം മാനസിക സംഘര്‍ഷത്തെ നേരിടുന്നവരിലും സ്ഥിരമായി വായ്പുണ്ണ് കണ്ടുവരുന്നുണ്ട്. മനസ്സിന്‍െറ സംഘര്‍ഷം കുറക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യോഗയിലൂടെയും മറ്റും മനസ്സിന്‍െറ പിരിമുറുക്കം കുറക്കുകയും ചെയ്താല്‍ പ്രശ്നം ഒരു പരിധിവരെ നേരിടാനാവും. ദഹന സംബന്ധമായ പ്രശ്നമുള്ളവര്‍ ഭക്ഷണം ക്രമപ്പെടുത്തുകയോ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യേണ്ടതാണ്.
ജീവിതശൈലിയും അടുത്തകാലത്ത് ഈ രോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ആഹാരക്രമം, ആവശ്യത്തിന് വെള്ളം കുടിക്കല്‍, വിശ്രമം, മനസ്സിന്‍െറ പിരിമുറുക്കം ലഘൂകരിക്കല്‍ എന്നിവയിലൂടെ സാധാരണഗതിയില്‍ വായ്പുണ്ണിനെ നേരിടാനാവും. വ്രണങ്ങളില്‍ പുരട്ടാനുള്ള ലേപനങ്ങള്‍ മുതല്‍ അകത്തേക്ക് കഴിക്കാനുള്ള മരുന്നുകളും ചികിത്സയുടെ ഭാഗമായി നല്‍കിവരുന്നുണ്ട്.
നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍കൊള്ളുകയും ചെയ്യുക, വ്രണങ്ങളില്‍ തേന്‍ പുരട്ടുക, ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടക്കിടെ വായ് കവിള്‍കൊള്ളുക എന്നിവയാണ് നാടന്‍ ചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നത്

Wednesday, April 22, 2015

സൂക്ഷിക്കുക, പുകവലി വന്ധ്യതയുണ്ടാക്കാം

പുകവലിക്കുന്ന പുരുഷന്മാരില്‍ 56 ശതമാനം പേര്‍ക്കും വന്ധ്യതയുള്ളതായി അമേരിക്കയില്‍ നടത്തിയ പഠനം കണ്ടെത്തി. പുരുഷന്മാരിലെ പുകവലി ശീലം രക്തക്കുഴലുകള്‍ ചുരുങ്ങി വൃഷണത്തിലേയ്ക്കുള്ള രക്തയോട്ടം കുറയ്ക്കാന്‍ ഇടയാക്കുന്നു. ഇതു മൂലം പുരുഷ ബീജാണുക്കള്‍ കുറയുന്നതാണ് വന്ധ്യതയ്ക്കു കാരണം.

പുകവലി ശീലമുള്ള 13 പേരില്‍ ഒരാള്‍ക്ക് ലൈംഗിക പ്രശ്നമുണ്ടെന്ന് അമേരിക്കയില്‍ത്തന്നെ നടത്തിയ മറ്റൊരു പഠനം തെളിയിക്കുന്നു. ശുക്ളത്തിന്‍റെ അളവും ചലന ശേഷിയും പുകവലി ശീലം കുറയ്ക്കുന്നു. ബീജത്തിന്‍റെ രൂപത്തില്‍പ്പോലും മാറ്റം വരുത്താന്‍ പുകവലിക്കു കഴിയും.

സന്താനോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പുകവലിയെപ്പറ്റി മിക്ക പുരുഷന്മാരും ബോധവാന്മാരല്ല. പുകച്ചു പുകച്ചു രസിക്കുമ്പോള്‍ സ്വന്തം സന്താനോല്‍പാദനശേഷികൂടിയാണ് നശിക്കുന്നതെന്ന കാര്യം പുകവലിക്കാര്‍ ഓര്‍മ്മിക്കണം.

നിങ്ങള്‍ക്ക് ബുദ്ധിയില്ലെങ്കില്‍ നെല്ലിക്ക പതിവാക്കണം

'മൂത്തവര്‍ ചൊല്ലും മുതുആദ്യം കയ്ക്കും പിന്നെ മധുരിക്കും'' ഈ ചൊല്ലിന് നെല്ലിക്കയോളം തന്നെ പഴക്കമുണ്ടാകും. പോഷകസമൃദ്ധമാണ് ഈ കുഞ്ഞന്‍. കാല്‍സ്യവും അയണും പ്രോട്ടീനുമെല്ലാം നിറഞ്ഞ നെല്ലിക്ക ഔഷധ വിദ്യകളിലും ഒന്നാമതാണ്.

സംസ്കൃതത്തിലെ 'ധാത്രി' യും 'ആമലക' വുമായ നെല്ലിക്ക വാത, പിത്ത, കഫ ദോഷങ്ങളകറ്റി ബുദ്ധിയും ദഹനശക്തിയും വര്‍ധിപ്പിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നത്. കൂടാതെ വൈറ്റമിന്‍ 'സി' യാല്‍ സമ്പന്നമാണ് ഔഷധ യോഗങ്ങളില്‍ പേരുകേട്ട 'ത്രിഫല'യില്‍ പ്രധാനിയായ നെല്ലിക്കയ്‌ക്ക് ഉള്ളത്.

വാത, പിത്ത, കഫ ദോഷങ്ങളകറ്റി ബുദ്ധിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്നതിനൊപ്പം മുടി വളരാനും നര ഒഴിയാനുമുള്ള ഔഷധ ഘടകം കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസായും അച്ചാറായും നമ്മള്‍ ഉപയോഗിക്കുന്നുണ്ട് എന്നാല്‍ പച്ചയോടെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.


Tuesday, April 21, 2015

മുഖകാന്തിക്ക് ചില കുറുക്കുവഴികള്‍

കല്യാണ സല്‍ക്കാരത്തിനും കുടുംബ സംഗമങ്ങള്‍ക്കും പങ്കെടുക്കുമ്പോള്‍ നിങ്ങള്‍കും ആഗ്രഹമില്ലെ ഒന്ന് തിളങ്ങി നില്‍ക്കണമെന്ന്. എന്ത് ചെയ്യാന്‍ എന്റെ കൈകണ്ടില്ലെ മുഖം കണ്ടില്ലെ ആകെ കരുവാളിച്ചിരിക്കുന്നതുപോലെ. പിന്നെങ്ങനെ തിളങ്ങി നില്‍ക്കുക എന്ന് പല വീട്ടമ്മമാരും സങ്കടം പറയുന്നതു കേള്‍ക്കാം.

എന്നാല്‍ ഇനി ഇത്തരം ചെറിയ കാര്യങ്ങള്‍ മറന്നേക്കു. എളുപ്പത്തില്‍ തല്‍ക്കാലത്തേക്ക് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ കുറേ വിദ്യകളുണ്ട്. ഇവ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ആദ്യപടിയായി മേയ്‌ക്കപ്പിലൂടെയാണ്‌ തുടങ്ങേണ്ടത്.

ആദ്യമായി ചെയ്യേണ്ടത്‌ ക്ലെന്‍സിംഗാണ്‌. ഇതിനായി നല്ല ക്ലെന്‍സര്‍ ഉപയോഗിയ്‌ക്കാം. സോപ്പുപയോഗിയ്‌ക്കരുത്‌. മുഖം നല്ലപോലെ വൃത്തിയാക്കുകയെന്നതാണ്‌ ക്ലെന്‍സിംഗ്‌ കൊണ്ട്‌ ഉദ്ദേശി‌ക്കുന്നത്‌.  ടോണിംഗ്‌ ചെയ്യുന്നതാണ്‌ അടുത്ത സ്‌റ്റെപ്പ്‌. ഇത്‌ മുഖം മൃദുവാക്കും. മുഖത്ത്‌ ചുളിവുകള്‍ ഉണ്ടാകുന്നതു തടയുകയും ചെയ്യും.

മോയിസ്‌ചറൈസ്‌ ചെയ്യേണ്ടതും അത്യാവശ്യമാണ്. ഇതിനായി ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് സ്വാഭാവികമായതോ വരണ്ട ചര്‍മ്മമുള്ളവരോ നിര്‍ബന്ധമായും ചെയ്തിരിക്കണം.

ഇനി ഇതിനു പുറമേയായി മുഖത്ത്‌ കോമ്പാക്ട്‌ പൗഡര്‍ ഇടാം. ഇനി നിങ്ങള്‍ മുഖമൊന്നു നോക്കു, നിങ്ങളുടെ ചര്‍മ്മം കണ്ടാല്‍ ആരും നിങ്ങളെ തിരിച്ചറിയുകയില്ല. കാശുകൊടുത്ത് നിങ്ങള്‍ ബ്യൂട്ടീപാര്‍ലറുകളില്‍ പോയാലും അവിടെയും ഇത്തരം കാര്യങ്ങള്‍ തന്നെയാണ് മിക്കപ്പോഴും ചെയ്യുക.

ഇനി നിങ്ങള്‍ക്ക് സ്ഥിരമായി മുകത്തിന് കാന്തിയും നിറവിം നിലനിര്‍ത്താനാണ് ആഗ്രഹമെങ്കില്‍ അതിന് ഇടക്കിടയ്ക്ക് ചെയ്യേണ്ടതായ ചില നുറുങ്ങുവിദ്യകളുണ്ട്.  അതിലൊന്നാണ് തേനും തെയില വെള്ളവും കലത്തിയ മിശ്രിതം.

തേന്‍, തേയിലവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളയുക. ഇതില്‍ അല്‍പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത്‌ മുഖത്തിന്‌ താല്‍ക്കാലികമായി നിറം നല്‍കാന്‍ നല്ലതാണ്‌. ഇനി നമുക്ക് അടുത്ത ചില കുറുപ്പുകളില്‍ കൂടി ഒന്ന് കണ്ണോടിക്കാം.

ഇവിടെ പെട്ടന്ന് മുഖത്തിന് തിളക്കം നല്‍കാന്‍ കഴിയുന്ന കഴിവുള്ളതാണ് ഓറഞ്ച് പൊടി. ഓറഞ്ച്‌ പൊടി, തൈര്‌ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും പെട്ടെന്നു മുഖത്തിന്‌ നിറം നല്‍കും. കല്യാണം, മറ്റ് വിശേഷ അവസരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനു മുമ്പ് മേല്‍പ്പറഞ്ഞ നുറുങ്ങുവിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

മുഖം ക്ലെന്‍സിംഗ് നടത്തുന്നതിനായി അവസാനം പറഞ്ഞ രണ്ട് ചേരുവകള്‍ ഉപയോഗിക്കാം. ഒന്ന് പരീക്ഷിച്ചു നോക്കു. നിങ്ങളെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന് ഉറപ്പ്.



പ്രമേഹം; പാലിക്കേണ്ട നിയമങ്ങളും കല്‍പ്പനകളും

കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നു എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കേയാണ് ഈ വര്‍ഷത്തെ അന്താരഷ്ട്ര പ്രമേഹദിനം കടന്നുപോയത്. ജീവിത ശൈലി രോഗങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹം. അല്‍പ്പം ചിലകാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ വരാതിരിക്കാനും വന്നവര്‍ക്ക് ദീര്‍ഘായുസൊടെ ജീവിക്കുവാനും സാധിക്കാവുന്നതാണ്. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

'ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം' എന്നതാണ് ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രമേഹദിന വിഷയം.  പ്രമേഹരോഗം വരാതിരിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടത് പ്രഭാത ഭക്ഷണം മറക്കാതിരിക്കുക എന്നതാണ്. എന്തെങ്കിലും രാവിലെ കഴിച്ചല്‍ പോര പിന്നെയൊ സമീകൃതവും ആരോഗ്യ ദായകവുമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നിങ്ങള്‍ക്കറിയാമോ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീരഭാരം 30% വരെ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോകത്ത് ഉണ്ടാകുന്ന 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ശരീര ഭാരത്തിലെ വര്‍ദ്ധനവുമാണ് കാരണമായി ഭവിക്കുന്നത്. അതായത് കൊഴുപ്പടിഞ്ഞ ശരീരമുള്ളവര്‍ക്ക്. അതുകൊണ്ട് ശരീരഭാരം ആവശ്യത്തില്‍ അധികാമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. അമിതമായാല്‍ അമൃതും വിഷമാണല്ലൊ. ശരീര ഭാരം കുറയ്ക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. പ്രഭാത ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതാണ് പ്രാധാന്യം. ശരീരഭാരം കുറച്ചാല്‍ ടൈപ്പ് 2 പ്രമേഹവും തടയാം.

പ്രഭാത ഭക്ഷനത്തില്‍ നിന്ന് മാസത്തിനെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവകൂടിയായാല്‍ സമീകൃതക്ക് ആഹാരമായി. പ്രഭാത ഭക്ഷണം പ്രമേഹരോഗ നിയന്ത്രണത്തിനു മാത്രമല്ല തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ് എന്നുകൂടി അറിഞ്ഞിരിക്കുക.

പ്രഭാതഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളില്‍ കഴിക്കുക. ചോറു കുറവും കറി കൂടുതലും കഴിക്കാം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായവ, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം, മദ്യം എന്നിവ. പച്ചക്കറികളും പഴങ്ങളും സ്വയം കൃഷിചെയ്ത് ഒരുക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കീടനാശിനി മുക്തമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമാകട്ടെ നമ്മുടെ അടുക്കളകളില്‍ സ്ഥാനമുണ്ടാകേണ്ടത്.

കുട്ടികള്‍, പ്രത്യേകിച്ച് കൌമാരക്കാര്‍ കളികള്‍ക്കും വ്യായാമത്തിനും സമയം കണ്ടെത്തണം. വിദ്യാലയങ്ങളില്‍ ദിവസവും വ്യായാമം നിര്‍ബന്ധമാക്കണം. 15- 20 പ്രായക്കാരിലെ ടൈപ്പ് 2 പ്രമേഹം കൂടുന്നതിനു കാരണം അമിതഭക്ഷണവും വ്യായാമക്കുറവുമാണ് എന്നറിയുക. കേരളത്തില്‍ 44 ശതമാനത്തിലേറെ സ്ത്രീകള്‍ക്കും അരവണ്ണം കൂടുതലാണ് ഇതാണു ടൈപ്പ് 2 പ്രമേഹത്തിനു പ്രധാനകാരണം. അശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷ, വ്യായാമക്കുറവ്, ഗര്‍ഭിണികള്‍ക്ക് ആവശ്യത്തിലേറെ ആഹാരം കൊടുക്കുന്ന പ്രവണത തുടങ്ങിയവയാണു കാരണം. രോഗത്തെ ഗൌനിക്കാത്തതു മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന അനുബന്ധപ്രശ്നങ്ങളും കൂടുതല്‍.

ഇത്രയുമായാല്‍ പ്രമേഹം വരാതെ നോക്കാന്‍ നമ്മെക്കൊണ്ടാകും. ഇനി പ്രമേഹം വന്നവര്‍ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇത്തരക്കാര്‍ പഴച്ചാറ് കുടിക്കുന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പഞ്ചസാര കൂടുതലും നാരു കുറവുമാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ചേ കഴിക്കുന്ന പഴത്തിന്റെ അളവ് നിശ്ചയിക്കാവൂ. തുടക്കത്തിലേ കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണമായും മാറ്റുന്ന മരുന്നുകള്‍ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല. പ്രമേഹ ചികില്‍സ ശാസ്ത്രീയമായും കൃത്യമായും നടത്തിയാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്.

ഇനി പറയുന്ന കാര്യങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ് കല്‍പ്പനകള്‍ എന്നുതന്നെ പറയാം. 1. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്. 2. പ്രമേഹ രോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം
3. മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും. 4. ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്. 5. കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.

തീന്‍മേശയില്‍ പ്രമേഹരോഗിക്ക് ഒരു ഭക്ഷണവും മറ്റുള്ളവര്‍ക്കു മറ്റൊന്നും വേണ്ട, എല്ലാവര്‍ക്കും സ്വീകാര്യമായ ആരോഗ്യഭക്ഷണം ശീലമാക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തവര്‍ക്കു പോലും രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഫലപ്രദചികില്‍സ ഉറപ്പാക്കാന്‍ കഴിയും. ചെലവ് കൂടുതല്‍ പ്രമേഹചികില്‍സയ്ക്കല്ല, അനുബന്ധ രോഗങ്ങള്‍ ചികില്‍സിക്കുന്നതിനാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കുക.