Sunday, May 3, 2015

ലംഗ്‌സ് ക്യാന്‍സര്‍ ; ലക്ഷണങ്ങള്‍

ശരീരത്തിന്റെ വിവിധഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. ക്യാന്‍സര്‍ ബാധകളില്‍ ഒന്നാണ്‌ലംഗ്‌സ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദം. ശ്വാസകോശങ്ങളെ ബാധിയ്ക്കുന്ന ഗുരുതരമായ ഒരു രോഗമാണിത്. വേണ്ട സമയത്തു തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കില്‍ 90 ശതമാനം വരെ മരണം സംഭവിയ്ക്കാം. പുകവലിയടക്കമുള്ള പല കാരണങ്ങളും ലംഗ്‌സ് ക്യാന്‍സറിന് കാരണമാകാറുണ്ട്. 

ലക്ഷണങ്ങള്‍

ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍

ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ലംഗ്‌സ് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. ശരീരത്തിലെ നാഡികളെ ലംഗ്‌സ് ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ലംഗ്‌സ് ക്യാന്‍സറിന്റെ തുടക്കലക്ഷണങ്ങളിലൊന്നായി ഇത് കരുതാം.

ചുമ

ചുമ പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇത് ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമായും എടുക്കാം. ഇടയ്ക്കിടെ വരുന്ന ചുമയും നീണ്ടു നില്‍ക്കുന്ന ചുമയുമെല്ലാം ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടും.

വേദന

നെഞ്ച്, , ഷോള്‍ഡര്‍, പുറം, കഴുത്ത് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന വേദനയും ലംഗ്‌സ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. തളര്‍ച്ച തളര്‍ച്ച, അടിയ്ക്കടി അസുഖം വരിക, ഡിപ്രഷന്‍, പെട്ടെന്ന് തൂക്കം കുറയുക. കാല്‍മുട്ടു വേദന തുടങ്ങിയവ പുകവലി കാരണമുണ്ടാകുന്ന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം.

ന്യൂമോണിയ

ന്യൂമോണിയ, ബ്രൊങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളും ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

No comments:

Post a Comment