Friday, May 15, 2015

മഞ്ഞളിന്റെ മഹാത്മ്യം തിരിച്ചറിയുക; അര്‍ബുദം തടയുന്നതില്‍ മിടുക്കന്‍

ഭൂമിക്കടിയിലെ പൊന്ന്‌ എന്നറിയപ്പെടുന്ന മഞ്ഞളിന്റെ മഹാത്മ്യം വളരെ വലുതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ത്വക്‌ രോഗങ്ങള്‍ മാറ്റുവാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനും പറ്റിയ ഉത്തമ ഔഷധമാണ് മഞ്ഞള്‍. എന്നാല്‍ വായിലെ അര്‍ബുദം തടയുന്നതിനും ഭേദമാക്കുന്നതിനും മഞ്ഞള്‍ സഹായ പ്രധമാണെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ എമോറ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

വായിലെയും ഗര്‍ഭാശയത്തിലെയും അര്‍ബുദത്തിന് കാരണമാകുന്നത് ഹ്യൂമന്‍ പാപ്പിലോമ (എച്ച് പി) വൈറസാണ്. ഈ വൈറസിന്റെ പ്രവര്‍ത്തനം തടയാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ആന്റി ഓക്‍സിഡന്റിന് കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു മൂലം വായിലെയും ഗര്‍ഭാശയത്തിലെയും അര്‍ബുദത്തില്‍ നിന്ന് ഒരു പരിധിവരെ മോചനം നേടാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഭാത ഭക്ഷണത്തിന് മുമ്പ് ഒരു ഗ്രാം മഞ്ഞള്‍ കഴിച്ചാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ മറവി രോഗത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും മെല്‍ബണിലെ മോനാഷ് ഇന്‍സ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ന് അല്‍ഷിമേഴ്സിനെ വരെ ചെറുക്കാനാകുമെന്നാണ് ഈയിടെ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്‍കുമിന് കഴിയുമത്രേ. തലച്ചോറിലുണ്ടാവുന്ന ഓക്സിഡേറ്റീവ് തകരാറുകളാണ് മറവിരോഗത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും പതിവാക്കുന്നതും ശരീരത്തിന് ഉത്തമമാണ്.

No comments:

Post a Comment