Thursday, May 14, 2015

ഇരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക

കൂടുതല്‍ നേരം ഇരുന്നു ജോലി ചെയ്യുന്നത്   ഏതെല്ലാം വിധത്തിലാണ് നിങ്ങളുടെ ശരീരത്തിന് ദോഷം വരുത്തുന്നതെന്ന് മനസിലാക്കൂ

കൂടുതല്‍ നേരം ഇരിയ്ക്കുന്നത് ഫാറ്റി ആസിഡ് ഹൃദയത്തില്‍ കട്ടി പിടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
കൂടാതെ  തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് ഭക്ഷണം കഴിഞ്ഞ ഉടന്‍  ഇരിയ്ക്കുന്നത്  ദഹനം പതുക്കെയാക്കും. ഇത് തടിയും വയറുമെല്ലാം വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും.

കൂടുതല്‍ നേരം ഇരിയ്ക്കുന്നവര്‍ക്ക് വെരിക്കോസ് വെയിന്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കാല്‍ താഴ്ത്തിയിട്ടിരിയ്ക്കുമ്പോള്‍.

നടുവേദനയാണ് കൂടുതല്‍ സമയം ഇരിയ്ക്കുന്നതിന്റെ മറ്റൊരു ദൂഷ്യഫലം. നട്ടെല്ലിന് ആയാസം വര്‍ദ്ധിയിക്കുന്നതാണ് കാരണം.

പാന്‍ക്രിയാസാണ് ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. ഗ്ലൂക്കോസിനെ കോശങ്ങളിലേയ്‌ക്കെത്തിയ്ക്കുന്നതു ഇതുവഴി ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുന്നതും ഇതുവഴിയാണ്. എന്നാല്‍ മസിലുകള്‍ അനങ്ങാതാകുമ്പോള്‍ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കും

No comments:

Post a Comment