ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഭക്ഷണം തീരെ കുറയ്ക്കാനും വയ്യ. അതാണ് പലരുടെയും അവസ്ഥ. ശരീര ഭാരം കുറയുകയാണ് വേണ്ടതെങ്കില്‍ സാവധാനത്തില്‍ ശരീര ഭരം കുറയ്‌ക്കുന്നതാണ് നല്ലത്. ആഹാരം നിയന്ത്രിക്കാതെ തന്നെ ഇത് ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ആഹാര നിയന്ത്രണം ഇല്ലാതെ തന്നെ ശരീര ഭാരം കുറയക്കാന്‍ ചില മാര്‍ഗങ്ങള്‍
ആഹാരം നന്നായി ചവച്ചരച്ചു വേണം കഴിക്കാന്‍. സങ്കീര്‍ണമായ ഭക്ഷണ ക്രമീകരണമില്ലാതെ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പമാര്‍ഗമാണിത്. ഓരോ തവണയും ചവച്ചരച്ചു ഭക്ഷണം കഴിക്കുന്നത് നിറഞ്ഞെന്ന തോന്നല്‍ പെട്ടന്ന് നല്‍കും.
രാത്രിയില്‍ അധിക സമയം ഉറങ്ങുന്നവര്‍ക്ക് വര്‍ഷം 12 പൗണ്ട് കുറയ്‌ക്കാന്‍ കഴിയും എന്നാണ് മിച്ചിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകന്റെ കണ്ടെത്തല്‍. ദിവസം 2,500 കലോറി കഴിക്കുന്നവരിലാണ് ഗവേഷണം നടത്തിയത്. ഉറക്കം അലസമായ പ്രവര്‍ത്തനങ്ങളും ആവശ്യമില്ലാത്ത കഴിക്കലും കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനാല്‍ അധിക ശ്രമം കൂടാതെ കലോറിയില്‍ 6 ശതമാനത്തോളം കുറവ് വരുത്താന്‍ കഴിയും.
മദ്യത്തിലെ ഓരോ ഗ്രാമിലടങ്ങിയിരിക്കുന്ന കലോറി കാര്‍ബോഹൈഡ്രേറ്റിനേക്കാളും പ്രോട്ടീനേക്കാളും കൂടുതലാണ്. മദ്യപിക്കുമ്പോള്‍ ചിപ്‌സും അണ്ടി പരിപ്പും മറ്റ് ഭക്ഷണങ്ങളും സാധാരണ കഴിക്കുന്നതിലും കൂടുതല്‍ കഴിക്കും. അതിനാല്‍ മദ്യപാനം കുറയ്‌ക്കുന്നത് ഭാരം കുറയ്‌ക്കാന്‍ സഹായിക്കും.
യോഗ ചെയ്യുന്ന സ്‌ത്രീകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഭാരം കുറവായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. യോഗ ചെയ്യുന്നത് ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാനുള്ള മനശക്തി നല്‍കും. ആവശ്യമുള്ളത് മാത്രമെ കഴിക്കുകയുള്ളു. യോഗയിലൂടെ ലഭിക്കുന്ന സ്വയം ബോധം അമിതമായി കഴിക്കുന്നതില്‍ നിന്നും തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരീര ഭാരം കുറയ്‌ക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് സഹായിക്കും.അത്താഴം കഴിഞ്ഞ് ഉടന്‍ തന്നെ പല്ല് തേക്കകുകയോ ഔഷധ ചായ കുടിക്കുകയോ ചെയ്യുന്നത് വീണ്ടും കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കും
അമിതമായി വേവിക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുറയാന്‍ കാരണമാകും.ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിന് ലഭിച്ചിലെങ്കില്‍ തൃപ്‌തി തോന്നിക്കില്ല ഇതിനാല്‍ വീണ്ടും കൂടുതല്‍ കഴിക്കാന്‍ തോന്നിപ്പിക്കും. ഇതൊഴിവാക്കാന്‍ സാലഡ് പോലുള്ള വേവിക്കാത്ത ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണ്.

No comments:
Post a Comment