Monday, May 18, 2015

കണ്ണുകളുടെ സൗന്ദര്യത്തിന് ചില പൊടികൈകള്‍

കണ്ണുകള്‍ ഭംഗിയുള്ളവയാണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മനോഹരമായ കണ്ണുകള്‍ ആര്‍ക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.
കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കം തൂങ്ങിയ, ക്ഷീണിച്ച കണ്ണുകള്‍ മനോഹരമാണെന്ന് ആര്‍ക്കും തോന്നില്ല. ആവശ്യത്തിന് ഉറങ്ങുകയെന്നത് ശീലമാക്കുക. കുറേ നേരം വൈകി കിടന്ന് കൂടുതല്‍ ഉറങ്ങിയാലും ചിലപ്പോള്‍ കണ്ണുകള്‍ ക്ഷീണിച്ച പോലെ തോന്നും. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ഒഴിവാക്കേണ്ടതും കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാനമാണ്. കണ്ണുകള്‍ നമ്മുടെ മനസിലേക്കു തുറന്നുവച്ച കണ്ണാടിയാണെന്നു പറയാം. ടെന്‍ഷന്‍ നിങ്ങളുടെ കണ്ണുകളെ ബാധിക്കും.
ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കണ്ണുകളും ചുറ്റമുള്ള ചര്‍മവും വരണ്ടുപോകാതെ സഹായിക്കും. കണ്ണട മിക്കപ്പോഴും കണ്ണുകളുടെ ഭംഗി കുറയ്ക്കുകയും കണ്‍തടം കറുപ്പിയ്ക്കുകയും ചെയ്യും. ഇതില്‍ നിന്നും മാറി കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുക.
കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. പരിഹാരവുമുണ്ട്. കുക്കുമ്പര്‍ നീരില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിനും കുളിര്‍മ ലഭിക്കും. കണ്‍തടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വച്ചാലും മതി. ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടത്തിലെ കറുപ്പും ചുളിവും അകലും. വൈറ്റമിന്‍ എ ഓയില്‍ തേയ്ക്കുന്നതും നല്ലതാണ്.
തണുത്ത വെള്ളത്തില്‍ മുഖം അല്‍പനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്. കണ്‍തടത്തില്‍ പനിനീര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുന്‍പു ചെയ്യാം. തക്കാളി, ചെറുനാരങ്ങാനീര് കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും. പുറത്തു പോയി വന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീര്‍ കുഴമ്പു പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.


No comments:

Post a Comment