സ്ത്രീ പുരുഷഭേദമന്യേ മിക്കവരുടെയും പ്രശ്നമാണ് കൈമുട്ട് കറുക്കുന്നത്. അതിനുള്ള ചില പരിഹാരങ്ങളാണ് താഴെ പറയുന്നത്. പഞ്ചസാര, ഒലീവ് ഓയിലില്‍ കലര്‍ത്തി സ്‌ക്രബ് ചെയ്യുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മഞ്ഞള്‍, തേന്‍, പാല്‍ എന്നിവ കലര്‍ത്തി പുരട്ടുന്നതും കറുപ്പു കുറയ്ക്കും. വരണ്ട ചര്‍മമുള്ളവര്‍ ചെറുനാരങ്ങാനീര് പുരട്ടുന്നതിനു മുന്‍പ് മോയിസ്ചറൈസര്‍ പുരട്ടുന്നത് നല്ലതായിരിയ്ക്കും. അല്ലെങ്കില്‍ കൂടുതല്‍ വരണ്ടതാകും. പുതിന കൈമുട്ടിന്റെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കും. പുതിന വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്ത് പുരട്ടുക. അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക.ബേക്കിംഗ് സോഡ, പാല്‍ എന്നിവ കലര്‍ത്തി പുരികത്തില്‍ പുരട്ടാം. ഇത് കൈമുട്ടിന്റെ കറുപ്പകറ്റും. വെളിച്ചെണ്ണ, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി പുരട്ടുക. കടലമാവ്, തൈര് എന്നിവ കലര്‍ത്തി പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ്. കറ്റാര്‍ വാഴ, തേന്‍ എന്നിവ കലര്‍ത്തി പുരട്ടുന്നത് കൈമുട്ടിന്റെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കും.
No comments:
Post a Comment