Thursday, May 14, 2015

തടി കൂടുന്നത് ഭക്ഷണത്തിലൂടെ മാത്രമല്ല , മറ്റു കാരണങ്ങളെ കൂടി അറിയുക

ഭക്ഷണമേറുകയും വ്യായാമം കുറയുകയും ചെയ്യുന്നത് തൂക്കം കൂട്ടുമെന്നതും വാസ്തവം. ഭക്ഷണത്തില്‍ ശ്രദ്ധിച്ചിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും ശരീരഭാരം കൂടുന്നതായി പരാതിപ്പെടുന്നവര്‍ ഏറെയാണ്.

വിശ്രമാവസ്ഥയില്‍ ശരീരം നന്നായി പ്രവര്‍ത്തിക്കും.ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോള്‍ ശരീരത്തിന് ആയാസം അനുഭവപ്പെടുന്നു.കൂടാതെ അധികം കൊഴുപ്പ് സംഭരിക്കാനും ഇത്തരെമാരവസ്ഥ സഹായകമാകുന്നു. ക്ഷീണിച്ച അവസ്ഥയിലും മനസ്സംഘര്‍ഷമുണ്ടാകുമ്പോഴും ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും.വൈകിയുറങ്ങുന്നവര്‍ രാത്രിയില്‍ അധികമായി കഴിക്കുന്ന ഭക്ഷണം അനാവശ്യമായ ഊര്‍ജ്ജം ശരീരത്തിലെത്താന്‍ കാരണമാകുന്നു.ഇതെല്ലാം ശരീരഭാരം കൂട്ടുന്നു. 

കൂടുതല്‍ പണം നേടാനുള്ള ശ്രമം,ജോലിയിലെ സങ്കീര്‍ണതകള്‍ ഇതെല്ലാം ചേര്‍ന്നുണ്ടാക്കുന്ന വേഗതയേറിയ ജീവിതക്രമം .  ഇത്തരം മാനസികാവസ്ഥ ശാരീരികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്.ശരീരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുന്നു,ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുന്നു,കോര്‍ട്ടിസോള്‍, പെപ്്്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ അധികമായി ഉത്പാദിപ്പിക്കുന്നു. മനസ്സഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിപ്രവര്‍ത്തനമെന്ന രീതിയില്‍ അധികം ഭക്ഷണം കഴിക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു.

ചില രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ശരീരഭാരം കൂടാന്‍ കാരണമാകാറുണ്ട്.ചിലയിനം സ്റ്റീറോയ്ഡുകള്‍,ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകള്‍,ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയും തൂക്കം കൂട്ടും.ജീവിതക്രമത്തില്‍ വലിയ മാറ്റമില്ലാഞ്ഞിട്ടും മാസം നാലുകിലോയില്‍ കൂടുതല്‍ തൂക്കം കൂടുന്നുവെങ്കില്‍ കാരണം നിങ്ങള്‍ കഴിക്കുന്ന മരുന്നാകാം. എന്നാല്‍ തൂക്കം കൂടുന്നുവെന്ന കാരണത്താല്‍ മരുന്നുകഴിക്കുന്നത് നിര്‍ത്തുന്നത് ഏറെ അപകടം ചെയ്യുനെന്നതും ഓര്‍ക്കുക.


കാരണമില്ലാതെ തടികൂടുന്നതിന് രോഗങ്ങളും കാരണമാകാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഹൈപ്പോതൈറോയിഡിസം ഇവയിലൊന്നാണ്.ശരീരത്തിലെ ചയാപചയപ്രവര്‍ത്തനങ്ങള്‍ കുറച്ച് വിശപ്പില്ലാതാക്കാന്‍ ഹൈപ്പോതൈ റോയിഡിസം കാരണമാകുന്നു. അതുവഴി ശരീരഭാരം കൂടുകയും ചെയ്യും.ക്ഷീണം,മയക്കം,ശരീരിത്തില്‍ നീര്,കുളിര്,ഉറക്കകൂടുതല്‍,തലവേദന തുടങ്ങിയ ലക്ഷമങ്ങള്‍ ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാവാം.


ആര്‍ത്തവവിരാമത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,വിഷാദം,ഉറക്കകുറവ് ഇവയെല്ലാം ശരീരഭാരം കൂടാന്‍ കാരണമാകുന്നു.ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നതോടെ സ്ത്രീകളുടെ നിതംബം,തുടകള്‍ എന്നീപ്രദേശങ്ങളില്‍ ഭാരംകുറയുകയും പകരം വയറിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞ് തൂക്കം കൂടാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

No comments:

Post a Comment