യാതൊരു ടെന്‍ഷനുമില്ലാതെ സുഖമായുറങ്ങാന്‍ സെക്‌സ് കൊണ്ട് സാധിക്കുമെന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കേണ്ട. ഇക്കാലത്ത് ഒട്ടുമിക്കവും പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങളുടെ പിടിയിലാണ്. ഇതിനുള്ള ഏറ്റവും നല്ല പരിഹാരം വ്യായാമമാണെന്ന് അറിയാമെങ്കിലും പലപ്പോഴും അതിനു സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അപ്പോള്‍ സെക്‌സ് എന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്ന നല്ലൊരു വ്യായാമം കൂടിയാണ്. മാനസിക സമ്മര്‍ദ്ദമില്ലാതെ ഉറങ്ങാന്‍ സെക്‌സ് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നാന്തരം ഉറക്ക ഗുളികയാണ് സെക്‌സ്. ഉറക്കം വരാതിരുന്നാല്‍ ചിലരെങ്കിലും സ്വയംഭോഗത്തിനു ശ്രമിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.
ഉറക്കം എന്നത് പ്രധാനമായും മൂന്നുകാര്യങ്ങളുടെ കൂടിചേരലാണ്. ഉറങ്ങാന്‍ പോകുന്ന സമയം, ഉറങ്ങുന്ന സമയം, ഉറക്കത്തിന്റെ സ്വഭാവം എന്നിവയാണവ. നല്ല ഉറക്കം ശീലമാക്കേണ്ടതുണ്ട്. രാത്രി ഒമ്പതിനും പത്തിനുമിടയ്ക്കാണ് ഉറങ്ങാന്‍ യോജിച്ച സമയം. പക്ഷേ, രാവിലെ അഞ്ചിനും ആറിനും ഇടയില്‍ ഉണരേണ്ടതുണ്ട്.
ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ടെലിവിഷനും മൊബൈല്‍ ഫോണും ഓഫാക്കാന്‍ മറക്കരുത്. ഉറങ്ങുന്ന സ്ഥലത്തുള്ള ലൈറ്റ്, എംപിത്രി പ്ലെയര്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫാക്കണം. ഏറ്റവും പ്രധാനം ഉറക്കത്തിന്റെ കാര്യത്തില്‍ കൃത്യസമയം പാലിക്കാന്‍ ശ്രമിക്കണം.
No comments:
Post a Comment