Tuesday, May 12, 2015

ചില ഭക്ഷണങ്ങൾ കഴിച്ചാൽ തലവേദന ഉണ്ടാകും അറിയാമോ?

തലവേദനകളില്‍ സാധാരണയായി കണ്ടുവരുന്നതാണ് മൈഗ്രെയിന്‍. തലയുടെ ഒരു വശത്ത് മാത്രം ഉണ്ടാകുന്ന അസ്വസ്ഥത അല്ളെങ്കില്‍ വേദനയാണ് മൈഗ്രെയിൻറെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷണരീതികളാണ് 30 ശതമാനം മൈഗ്രെയിന്‍ ബാധക്കും കാരണം. പാരമ്പര്യം, മാനസിക സമ്മര്‍ദം,ഹോര്‍മോണ്‍ മാറ്റം, ഉറക്കത്തിലെ ക്രമമില്ലായ്മ, വിഷാദരോഗം തുടങ്ങിയവയും മൈഗ്രെയിന് കാരണമാകും. എപ്പോഴും തലവേദനയെയും മൈഗ്രേയിനിനെയും കുറിച്ച് പരാതിപ്പെടുന്നവരില്‍ കുറച്ച് പേര്‍ക്ക് മാത്രമേ തങ്ങളുടെ ഭക്ഷണരീതികളാണ് പ്രശ്നകാരണമെന്നതിനെ കുറിച്ച് ബോധ്യമുള്ളൂ. തലവേദന ഒഴിവാക്കാന്‍ ഭക്ഷണ രീതിയിലും മറ്റും വരുത്തേണ്ട മാറ്റങ്ങള്‍ ചുവടെ;ആഹാരക്രമത്തിലെ മാറ്റമാണ് തലവേദനക്കുള്ള പ്രധാന കാരണം. ഡയറ്റിംഗിൻറെ ഭാഗമായി കുറഞ്ഞ കാലറിയുള്ള ഭക്ഷണം കഴിക്കുന്നതും സമയത്തിന് ഭക്ഷണം കഴിക്കാത്തതും പ്രശ്നകാരണമാണ്. ശരീരത്തിലെ വെള്ളത്തിൻറെ അളവ് കുറഞ്ഞാലും തലവേദനയുണ്ടാകാം.

ശരീരത്തിലെ തൈറാമിന്‍ എന്ന അമിനോ ആസിഡും തലവേദനയുണ്ടാക്കാറുണ്ട്. ഇത് മസ്തിഷ്കത്തിലെ സെറോടോണിൻറെ അളവ് കുറക്കുകയും രക്തകുഴലുകള്‍ വലുതാകുന്നതിനെ ബാധിക്കുകയും ചെയ്യും. തൈറമിന്‍ അടങ്ങിയ റെഡ്‌ വൈന്‍, വെണ്ണ,ചോക്കലേറ്റ്, ആല്‍ക്കഹോളിക്ക് ബിവറേജ്, സംസ്കരിച്ച
ഇറച്ചി എന്നിവ ഒഴിവാക്കുക.
റെഡ്‌ വൈനില്‍ അടങ്ങിയിട്ടുള്ള തൈറാമിനും ഫൈറ്റോകെമിക്കലുകളും മൈഗ്രെയിന് കാരണമാകും. ചില ആളുകള്‍ക്ക് എന്തുതരം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം കഴിച്ചാലും തലവേദനയുണ്ടാകും. ബിയറിലും വിസ്കിയിലും വൈനിലും അടങ്ങിയ ചില ഘടകങ്ങള്‍ മസ്തിഷ്കത്തിലെ സെറാടോണിൻറെ അളവ് കുറക്കുന്നതാണ്. ഇതും തലവേദനക്ക് കാരണമാകാം.
ചോക്കലേറ്റുകളിലും മൈഗ്രെയിന് കാരണമായ തൈറാമിന്‍ അടങ്ങിയിട്ടുണ്ട്.സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം അനുഭവപ്പെടുന്ന സമയത്തും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയത്തും ചോക്കലേറ്റുകളോട് കൊതി കാണിക്കാറുണ്ട്. ഇത് തലവേദനക്ക് കാരണമാകും. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണരീതികള്‍ പിന്തുടരുന്ന മൈഗ്രെയിന്‍ രോഗികള്‍ ചോക്കലേറ്റ് കഴിച്ചാല്‍ തലവേദന പതിവായി ഉണ്ടാകും.
ജാഗ്രതയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാപ്പി. കാപ്പി കുടിക്കല്‍ പെട്ടന്ന് നിര്‍ത്തിയാല്‍ തലവേദനക്ക് കാരണമാകും. തലവേദനക്കൊപ്പം അസ്വസ്ഥതയും മറ്റു പ്രശ്നങ്ങളും ഉണ്ടാകും. ഈ പ്രശ്നങ്ങള്‍ ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും.
കുറഞ്ഞ ആളുകളില്‍ പഞ്ചസാര കഴിക്കുന്നത് മൂലം തലവേദനയുണ്ടാകും. കൃത്രിമ പഞ്ചസാര ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്നം കണ്ടുവരാറ്.പ്രകൃതി ദത്തമായ പഞ്ചസാര കഴിക്കുന്നത് കൊണ്ട് ഈ പ്രശ്നം ഉണ്ടാകാറില്ല.


No comments:

Post a Comment