Saturday, May 9, 2015

ഹെൽമറ്റും തൊപ്പിയും ധരിക്കുന്നവർ തീർച്ചയായും വായിക്കുക.

ആരോഗ്യമുള്ള മുടി സ്ത്രീക്ക് മാത്രമല്ല പുരുഷനും അഴക്‌ തന്നെയാണ്.എന്നാൽ ബൈക്കിൽ യാത്രചെയുമ്പോഴും ,ഹെൽമെറ്റ്‌ സ്ഥിരമായി ധരിക്കുമ്പോഴും മുടി  കൊഴിയാനും ,സ്വാഭാവിക ഭംഗി നഷ്ട്ടപ്പെടാനും  ഉള്ള സാധ്യത കൂടുതലാണ്. ഇറുകിയ തൊപ്പി ധരിയ്ക്കുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കും. മുടികൊഴിച്ചില്‍ കൂടൂം. ശിരോചര്‍മത്തില്‍ വിയര്‍പ്പും ചെളിയുമാകാന്‍ ഇട വരുത്തും.  അതുപോലെ  ഹെല്‍മറ്റിന്റെ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ കേടു വരുത്തും. മുടിവേരുകള്‍ക്ക് സ്ഥിരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ ഇത് കാരണമാകും. മുടിയുടെ മുകളില്‍ ടവല്‍ കെട്ടിയ ശേഷം മാത്രം ഹെല്‍മെറ്റ് ഉപയോഗിയ്ക്കുക. ഹെയര്‍ ജെല്ലുകള്‍ ഉപയോഗിയ്ക്കുന്നതിനു പകരം എണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഹെയര്‍ ഡ്രയര്‍ ഉപയോഗം പരമാവധി കുറയ്ക്കുക. നീളം കുറവായതു കൊണ്ട് പുരുഷന്മാരുടെ മുടിയുണങ്ങാന്‍ അധികം പ്രയാസമുണ്ടാകില്ല. മദ്യപാനം, പുകവലി ശീലങ്ങള്‍ മദ്യപാനം, പുകവലി ശീലങ്ങള്‍ മുടിയുടെ ആരോഗ്യത്തെയും ബാധിക്കും . ഇവ ഉപേക്ഷിയ്ക്കുക.

No comments:

Post a Comment