Friday, May 29, 2015

ഡോക്ടറെന്തിന് നാക്കു നീട്ടാന്‍ പറയുന്നു?

നാവ് നിങ്ങളുടെ ആരോഗ്യത്തിന്‍റെ സൂചകമാണ്. ഡോക്ടറെ കാണുമ്പോള്‍ അവര്‍ വാപൊളിക്കാനും നാവ് നീട്ടാനും പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. വായ്ക്കുള്ളിലേക്ക് നോക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച ഏറെക്കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റും എന്ന് നിങ്ങള്‍ക്കറിയാമോ?
ശരീരത്തിലെ ഏറ്റവും ശക്തമായ പേശി എന്ന് വിളിക്കപ്പെടുന്ന നാവ് നിരവധി പേശികള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണ്. ഇത് ഭക്ഷണം രുചിക്കാനും, വിഴുങ്ങാനും സംസാരിക്കാനും നമ്മളെ സഹായിക്കുന്നു. ആരോഗ്യമുള്ള നാവിന് പിങ്ക് നിറവും പാപ്പില്ലേ എന്ന ചെറിയ മുകുളങ്ങളുമുണ്ടാകും.
നാവിനെ ബാധിക്കുന്ന പ്രശ്നങ്ങളെ അടുത്തറിയാം.
1. ഉപരിതലത്തിലെ മാറ്റങ്ങള്‍ - വിരല്‍ നാവിന് മുകളിലൂടെ ഓടിക്കുക. ചെറിയ തോതില്‍ രോമവും നുരയുമുള്ള ധാരാളം മുകുളങ്ങളെ സ്പര്‍ശിച്ചറിയാനാവും. രസമുകുളങ്ങള്‍ക്കിടയിലെ ചെറു രോമങ്ങളാണിവ. ഈ രോമങ്ങളിലെ മാറ്റം പ്രത്യേക ക്രമമോ കാരണമോ ഇല്ലാത്തതും ഉപദ്രവകരമല്ലാത്തതും ആണ്. അല്ലെങ്കില്‍ അവ ഉള്ളിലുള്ള ഒരു പ്രശ്നത്തിന്‍റെ ലക്ഷണമാകാം.
മിനുസം - പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബി യുടെ കുറവ് മൂലമോ ആകാം. ഇവ ശരീരത്തിന്‍റെ ഊര്‍ജ്ജത്തിന് വേണ്ടിയുള്ള ഭക്ഷണത്തിന്‍റെ ഉപയോഗത്തില്‍ പ്രധാനപ്പെട്ടതാണ്.
ഭൂപടം പോലുള്ള പാടുകള്‍ - നാവില്‍ ക്ഷതമേറ്റത് പോലുള്ള അടയാളങ്ങള്‍ കാണപ്പെടും. ഇതിന്‍റെ സ്ഥാനം ദിവസം തോറും മാറിക്കൊണ്ടിരിക്കും. ഇത് പൊതുവെ ഉപദ്രവകരമല്ലെങ്കിലും, ചില സമയത്ത് അരോചകമാകും. ഇതിന് പിന്നിലെ കാരണം വിറ്റാമിന്‍ ബിയുടെ കുറവാണ്. എന്നാല്‍ മദ്യം, ചില ആഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം വഴിയും ഇത് സംഭവിക്കാം.
ചുളിവുകള്‍ - ചാലുകളും, ചുളിവുകളും, കുഴികളും സ്കോര്‍ട്ടല്‍ ടംഗ് എന്ന് അവസ്ഥയാവാം. ഇത് ഉപദ്രവരഹിതമായ അവസ്ഥയാണ്. എന്നാല്‍ ചിലപ്പോള്‍ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടും. കൂടാതെ നാവിനെ വൃത്തിയായും ബാക്ടീരിയ രഹിതമായും സൂക്ഷിക്കാന്‍ പ്രയാസവും നേരിടും.
കറുപ്പ് - സമയാസമയങ്ങളില്‍ ഒരാളുടെ നാവിന് കറുപ്പും, രോമാവൃതവുമായ കാഴ്ച വരും. ഇത് താല്കാലികവും, ഉപദ്രവ രഹിതവും ആണെങ്കിലും പാപ്പില്ലെയുടെ അമിത വളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും.
മഞ്ഞ - പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം വരാനിടയാക്കും. നാവിലെ ഈ ചെറുരോമങ്ങള്‍ പുകവലി, പനി, വാകൊണ്ടുള്ള ശ്വസനം, നിര്‍ജ്ജലീകരണം എന്നിവയാല്‍ ബാധിക്കപ്പെടും. വായയുടെ ശുചിത്വം സംരക്ഷിച്ചാല്‍ ഈ മഞ്ഞനിറം കുറയും.
വെള്ള - നാവിലെ ചെറുരോമങ്ങളില്‍ ബാക്ടീരിയ തങ്ങിനില്‍ക്കുന്നതാണ് കറുപ്പ്, മഞ്ഞ എന്നിവയെ പോലെ വെള്ളനിറത്തിനുമുള്ള കാരണം. ഇതിനും പുകവലി, നിര്‍ജ്ജലീകരണം, വായകൊണ്ടുള്ള ശ്വസനം മൂലം വായ ഉണങ്ങുക തുടങ്ങിയവയൊക്കെ കാരണമാകുന്നവയാണ്.
വേദന, എരിച്ചില്‍, വീക്കം, രുചി തിരിച്ചറിയാന്‍ സാധിക്കാതിരിക്കുക, അസ്വഭാവികമായ ചലനങ്ങള്‍, നാക്ക് ചലിപ്പിക്കാനുള്ള പ്രയാസം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
3. ആവരണം - നാവിലെ ആവരണവും നനവിന്‍റെ നിലയും നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച അവസ്ഥ വെളിവാക്കും.
വെള്ള ആവരണം - നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അണുബാധയുടെ ലക്ഷണമാണ്. അത് ബാക്ടീരിയകളുടെ അമിത വളര്‍ച്ചയോ, പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഇന്‍ഫ്ലമേറ്ററി രോഗങ്ങള്‍ മൂലമോ ആകാം.
ഇരുണ്ട നിറം - ആരോഗ്യമുള്ള നാവ് ചൂടും പിങ്ക് നിറമുള്ളതുമാവും. ഇത് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിത ശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കുക. ഏത് രൂപത്തിലുമുള്ള പുകയില ഉപയോഗം വായിലെ അര്‍ബുദത്തിന് കാരണമാകുന്നതാണ്.

No comments:

Post a Comment