Monday, May 4, 2015

അതിവേഗം കുടവയര്‍ കുറയ്ക്കാം

അസ്ഥികള്‍ കൊണ്ട് ആവരണം ചെയ്യപ്പെടാത്ത ശരീരഭാഗമാണു വയര്‍. കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടും ആ ഭാഗത്തെ പേശികളുടെ ബലക്കുറവുകൊണ്ടും വയര്‍ ചാടുന്ന പ്രവണതയുണ്ടാകുന്നു. ശാരീരികാധ്വാനം കുറയുന്നവര്‍ക്കും കൂടുതല്‍ സമയം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍ക്കുമാണു പേശികളുടെ ബലക്കുറവ് കൂടുതലും.

കൊഴുപ്പുരുക്കാനുള്ള വ്യായാമങ്ങള്‍ക്കൊപ്പം വയറിലെ പേശികള്‍ ദൃഢമാക്കാനുള്ള പ്രത്യേക വ്യായാമങ്ങളും ചെയ്യുന്നതോടെ കുടവയര്‍ ചുരുക്കാനാവും. വയര്‍ കൂടാതിരിക്കാനും വയര്‍ ചാടിയവര്‍ക്ക് അതു കുറയ്ക്കാനും സഹായിക്കുന്ന ഏതാനും മികച്ച ജിം വ്യായാമരീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വയറിലെ പേശികള്‍ ബലപ്പെടുത്താനും അവയുടെ സൌന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന, ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട വ്യായാമരീതികളാണിവ.

സിറ്റ് അപ് ക്രഞ്ചസ് 
ഒരാള്‍ക്കു സ്വതന്ത്രമായി നിവര്‍ന്നു കിടക്കുവാന്‍ സാധിക്കുന്ന വീതിയും നീളവുമുള്ള ഒരു ബഞ്ചില്‍ കിടന്നുകൊണ്ടുവേണം സിറ്റ് അപ് ക്രഞ്ചസ് എന്ന വ്യായാമം ചെയ്യാന്‍. ബഞ്ചില്‍ കിടന്നശേഷം ഇരു കാല്‍മുട്ടുകളും അല്‍പം മടക്കി കാല്‍പാദങ്ങള്‍ കൊണ്ടു ബഞ്ചിന്റെ ഒരറ്റത്തായി  ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പറില്‍ കാലുകള്‍ ലോക്ക് ചെയ്തു പിടിക്കുക.

തുടര്‍ന്ന് ഇരുകൈകളും മുട്ടുകള്‍ മടക്കി തലയുടെ ഇരുവശങ്ങളിലുമായി ചേര്‍ത്തു പിടിക്കുക. സാവധാനം ശരീരം മുകളിലേക്ക് ഉയര്‍ത്തി എഴുന്നേറ്റ് ഇരിക്കുന്ന അവസ്ഥയിലേക്കു കൊണ്ടുവരിക. ഇങ്ങനെ താഴേക്കു വരുമ്പോള്‍ ശരീരം പൂര്‍ണമായും ബഞ്ചില്‍ സ്പര്‍ശിക്കേണ്ടതില്ല. തുടര്‍ന്നു വീണ്ടും മുകളിലേക്കും താഴേക്കുമായി, ശരീരപ്രകൃതത്തിനനുസരിച്ച് ആവശ്യമായ എണ്ണം ക്രമപ്പെടുത്തി വ്യായാമം ചെയ്യുക. തുടക്കത്തില്‍ കുറച്ച് എണ്ണം മാത്രം ചെയ്യുക. വയറില്‍ വേദന അനുഭവപ്പെട്ടാല്‍ അന്നത്തെ വ്യായാമം തല്‍ക്കാലം നിര്‍ത്തണം.

ലെഗ് റെയ്സ് 

ബഞ്ചില്‍ കിടന്നശേഷം ഇരുകൈകളും തലയ്ക്കു പിന്നിലായി, ബഞ്ചിന്റെ ഒരറ്റത്തു ഘടിപ്പിച്ചിരിക്കുന്ന സ്റ്റോപ്പറില്‍ ബലമായി പിടിച്ചുകൊണ്ടു കാലുകള്‍ നിവര്‍ത്തി നിവര്‍ന്നു കിടക്കുക.

No comments:

Post a Comment