Saturday, May 9, 2015

ചുവന്ന വസ്ത്രവും സെക്സപ്പീലും

വന്ന വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അമിതമായ ലൈംഗിക താല്‍പര്യമുണ്ടെന്ന് മറ്റുള്ളവര്‍ ചിന്തിച്ചേക്കാം. പേഴ്സനാലിറ്റി ആന്‍ഡ് സൈക്കോളജി ബുള്ളറ്റിനില്‍ വന്നിട്ടുള്ള പുതിയ പഠനമാണ് ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും ലൈംഗിക താല്‍പര്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ കൂടുതല്‍ ഉല്ലാസവതികളായി കാണുന്നു. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുക, ചുവന്ന ലിപ്സ്റ്റിക് പുരട്ടുക തുടങ്ങിയവ ചെയ്യുന്ന സ്ത്രീകളില്‍ പ്രത്യേക തരം ആകര്‍ഷണീയതയും വശീകരണ സ്വഭാവവും പുരുഷന്മാര്‍ കണ്ടെത്തുന്നുവത്രേ. ഇത്തരത്തിലുള്ള സ്ത്രീകളോട് അടുക്കാന്‍ പുരുഷന്മാര്‍ അമിതമായ താല്‍പര്യം കാണിക്കുന്നു.

ഡിസൈനിങ്ങും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കണ്ടെത്തിയ സാലി അഗസ്റ്റിന്‍ എന്ന ഗവേഷക ഈ വിഷയത്തിന്റെ അടിസ്ഥാനമായി മനഃശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ കാരണങ്ങള്‍ നിരത്തുന്നുണ്ട്.

ചുവന്ന നിറത്തിന് ലൈംഗിക താല്‍പര്യത്തെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സാധിക്കുന്നു. ലജ്ജയാല്‍ മുഖം ചുവക്കുന്നത് ഇതിന്റെ ജൈവശാസ്ത്രപരമായ ഉദാഹരണമാണ്. ഉല്‍പ്പാദന ക്ഷമതയുള്ള സ്ത്രീകളുടെ ത്വക്ക് ഇടയ്ക്ക് രക്ത വര്‍ണമാകാറുള്ളത് ഇതിന് ഉദാഹരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.


No comments:

Post a Comment