ചിരിക്കുകയും, തമാശ പറഞ്ഞ് ചിരിക്കുകയും ചെയ്ത് നിര്‍ബന്ധബുദ്ധികളെ കൈകാര്യം ചെയ്യാനാവും. ചില ഉപദേശസ്വഭാവക്കാര്‍ നിങ്ങളെന്തൊക്കെ ഉപയോഗിക്കണമെന്നും, എന്തൊക്കെ ചെയ്യണമെന്നും നിര്‍ദ്ദേശിക്കും. സാധ്യമായ എല്ലാക്കാര്യങ്ങളിലും ഉപദേശിക്കാന്‍ അവര്‍ക്കിഷ്ടമാണ്. ഇത്തരക്കാരെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗം അവരെ അവഗണിക്കുകയോ, അവരോട് പ്രതികരിക്കാതിരിക്കുകയോ ആണ്. അവരെ നിങ്ങള്‍ എത്രത്തോളം അവഗണിക്കുന്നുവോ അത്രത്തോളം ശല്യം കുറയും. അതിനാല്‍ തന്നെ അവഗണന ഒരനുഗ്രഹമാണ് . ഇത്തരക്കാര്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്ന് കയറി പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍ അത് സഹിച്ച് തുടരേണ്ട ആവശ്യമില്ല. അതിനായി അവരില്‍ നിന്ന് അകന്ന് മാറുകയെന്നതാണ് മികച്ച മാര്‍ഗ്ഗം. അത്തരത്തിലുള്ള പെരുമാറ്റം വഴി നിങ്ങള്‍ അവരെ ഒഴിവാക്കുന്നു എന്ന ബോധ്യം അവര്‍ക്ക് ലഭിക്കും. .ഈ കാര്യങ്ങൾ നിര്‍ബന്ധബുദ്ധികളായ ആളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.
തങ്ങളുടെ വാദം വിട്ടുകൊടുക്കുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമാണ്. പിടിവാശിക്കാരാണെങ്കിലും കാര്യങ്ങള്‍ ശരിയായി നടക്കണമെന്ന് ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍. അതിനാല്‍ ഇവരുടെ ദോഷങ്ങള്‍ മാത്രം കാണാതെ നല്ല വശങ്ങള്‍ കൂടി പരിഗണിക്കുക.

No comments:
Post a Comment