ലോകമെങ്ങുമുള്ള ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകള്‍ ഇന്ന് നിരവധിയെണ്ണമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിങ്ങനെ അത് നീളും. വ്യക്തിപരമായ വിരങ്ങള്‍,ചിന്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയൊക്കെ പങ്കുവെയ്ക്കാന്‍ ഇവ അവസരമൊരുക്കുന്നു. പല തരത്തില്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകള്‍ ചലനം സൃഷ്ടിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള വ്യാപാരം, സൗഹൃദം, വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവയൊക്കെ ഇത് പ്രോത്സാഹിപ്പിക്കുന്നു. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ക്കും ചില ദോഷങ്ങളുണ്ട്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗുകളില്‍ സത്യസന്ധത ഒരു പ്രധാന ഘടകമാണ്. ഇവിടെ വ്യാജന് അധികകാലം നിലനില്പില്ല. ഇവിടെ കണ്ടുമുട്ടുന്ന പുതിയ ആളുകളോട് സത്യസന്ധരായിരിക്കാന്‍ ശ്രമിക്കുക. ലോകമെങ്ങും നിന്നുള്ള ആളുകള്‍ കണ്ടമുട്ടുന്ന, സംവേദിക്കുന്ന ഒരിടമാണ് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍. ദൂരം ഒരു മാനദണ്ഠമാകാതെ ഇവിടെ സൗഹൃദങ്ങള്‍ രൂപപ്പെടും. സൗഹൃദത്തിന് ദൂരം പ്രശ്നമല്ല എന്നതാണ് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ നല്കുന്ന പ്രധാന പാഠം. ഇതിലെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്താം. വ്യക്തിപരമായും, ജോലിസംബന്ധമായും ഇവ ഉപയോഗിക്കാനാവും. സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ച് വ്യാപാരം മെച്ചപ്പെടുത്താനാവും. ഇവയിലൂടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരമുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകളുടെ ഉപയോഗം രസകരമാണ്. വെബ്‍ലോകത്തില്‍ പ്രശസ്തനാവുന്നതും ലൈക്കുകള്‍ നേടുന്നതും ആഹ്ലാദം നല്കും. എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറരുത്. തമാശകള്‍ അപമാനമായി പരിണമിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകളും, ചിത്രങ്ങളുമൊക്കെ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. രാജ്യങ്ങളുടെ വേര്‍തിരിവില്ലാതെ ആളുകളുമായി കൂട്ട് ചേരാന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകളില്‍ സാധിക്കും. എന്നാല്‍ അത്തരം സൗഹൃദങ്ങളെക്കുറിച്ച് ചില മുന്‍കരുതലുകളും വേണം. ഇന്‍റര്‍നെറ്റില്‍ കണ്ടുമുട്ടുന്നവരൊക്കെ സൗഹൃദമനോഭാവമുള്ളവരും, നല്ലവരുമാകണമെന്നില്ല. പലരും തട്ടിപ്പിന് വേദിയാക്കുന്ന ഒരു സ്ഥലം കൂടിയാണിവ. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം അപരിചിതരുമായി വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക എന്നതാണ്. വിശ്വാസം നല്ലതാണെങ്കിലും അന്ധമായ വിശ്വാസം കുഴപ്പത്തില്‍ ചാടിക്കുമെന്ന് തീര്‍ച്ച.
No comments:
Post a Comment