Friday, May 29, 2015

രാവിലത്തെ തലവേദന ക്യാന്‍സറാകാം..

രാവിലെ പതിവായി നിങ്ങള്‍ക്ക് തലവേദനയുണ്ടോ..? നിങ്ങളിത് നിസാരമായി കാണരുത്. ചിലപ്പോള്‍ ഇത് ബ്രെയ്ന്‍ ക്യാന്‍സര്‍ ആകാം. മസ്തിഷ്‌ക്കത്തിലെ കോശങ്ങളുടെ വളര്‍ച്ച ക്രമവിരുദ്ധമാകുമ്പോഴാണ് തലച്ചോറില്‍ ക്യാന്‍സര്‍ പിടിപ്പെടുന്നത്.
ബ്രെയ്ന്‍ ക്യാന്‍സറിനെ ബ്രെയ്ന്‍ ട്യൂമര്‍ എന്നും പറയുന്നു. ഇത് തലച്ചോര്‍ ഗ്രന്ഥികള്‍ക്കും ഞരമ്പുകള്‍ക്കുള്ളിലുമാണ് ഉണ്ടാകുന്നത്. ക്യാന്‍സര്‍ വിഭാഗത്തിലെ മാരകമായ ഒന്നാണിത്. പെട്ടെന്നുതന്നെ മരണം സംഭവിക്കാം. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവര്‍ത്തനം എന്നും ക്രമമായി നടക്കേണ്ടത് ആവശ്യവുമാണ്. ക്യാന്‍സറില്‍ നിന്നും നിങ്ങളുടെ തലച്ചോറിനെ രക്ഷിക്കൂ...

ചെറുപയറിന്റെ ആരോഗ്യപ്പെരുമ

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍ ഭക്ഷണം സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണെന്ന് അറിയാം. ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കും. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം.
കപ്പപ്പൊടി ആരോഗ്യത്തിന്..
മഞ്ഞപ്പിത്തം, കരള്‍രോഗം, ദഹനക്കുറവ്, രക്തവര്‍ദ്ധനവ് തുടങ്ങി പല രോഗങ്ങളും ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നവരുമുണ്ട്. ചെറുപയറിന്റെ ആരോഗ്യ വിശേഷങ്ങളിലേയ്ക്ക് പോകാം...


ഓറഞ്ച് കഴിക്കാന്‍ മടിക്കല്ലേ പ്ലീസ്...

നിങ്ങള്‍ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ എന്തിനാണ് മടിക്കുന്നത്. ഓറഞ്ച് ഇനിയെങ്കിലും കഴിക്കാതിരിക്കരുത്. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. നിങ്ങളെങ്ങനെ ഇരിക്കുന്നു എന്നുള്ളത് നിങ്ങള്‍ എന്തുകഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് കേട്ടിട്ടില്ലേ...
ഓറഞ്ചില്‍ വലിയതോതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ കാത്തുസൂക്ഷിക്കുമെന്ന് നിങ്ങള്‍ക്കറിയ്യാമല്ലോ.. ഇനിയും ഓറഞ്ചിനെക്കുറിച്ച് പല കാര്യങ്ങളും അറിയാനുണ്ട്.


ഹാര്‍ട്ട് അറ്റാക്കിന് മുന്‍പും പിന്‍പും

ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം കൂടി വരികയാണ്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയവയാണ്. 30-40 വയസ്സിനുള്ളില്‍ മിക്കവര്‍ക്കും ഹൃദയത്തിന് തകരാറുകള്‍ വരുന്ന അവസ്ഥയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് പിന്നീടുള്ള ജീവിതം പേടിച്ചു തീര്‍ക്കുന്നവരും ഉണ്ട്.
ഹാര്‍ട്ട് അറ്റാക്കിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകാന്‍ കഴിയാത്തവരുണ്ട്. എന്നാല്‍, ഹാര്‍ട്ട് അറ്റാക്കിനുശേഷമോ, ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് ശസ്ത്രക്രിയയും കഴിഞ്ഞെന്ന് കരുതിയോ ജീവിതാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മറിച്ചൊന്നു നിങ്ങള്‍ ചിന്തിച്ചു നോക്കൂ, ജീവിതശൈലിയില്‍ ചില ചിട്ടകള്‍ പാലിച്ചാല്‍ ജീവിതം തുടര്‍ന്നും ആസ്വദിക്കാം..

ഡോക്ടറെന്തിന് നാക്കു നീട്ടാന്‍ പറയുന്നു?

നാവ് നിങ്ങളുടെ ആരോഗ്യത്തിന്‍റെ സൂചകമാണ്. ഡോക്ടറെ കാണുമ്പോള്‍ അവര്‍ വാപൊളിക്കാനും നാവ് നീട്ടാനും പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. വായ്ക്കുള്ളിലേക്ക് നോക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച ഏറെക്കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റും എന്ന് നിങ്ങള്‍ക്കറിയാമോ?
ശരീരത്തിലെ ഏറ്റവും ശക്തമായ പേശി എന്ന് വിളിക്കപ്പെടുന്ന നാവ് നിരവധി പേശികള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണ്. ഇത് ഭക്ഷണം രുചിക്കാനും, വിഴുങ്ങാനും സംസാരിക്കാനും നമ്മളെ സഹായിക്കുന്നു. ആരോഗ്യമുള്ള നാവിന് പിങ്ക് നിറവും പാപ്പില്ലേ എന്ന ചെറിയ മുകുളങ്ങളുമുണ്ടാകും.
നാവിനെ ബാധിക്കുന്ന പ്രശ്നങ്ങളെ അടുത്തറിയാം.
1. ഉപരിതലത്തിലെ മാറ്റങ്ങള്‍ - വിരല്‍ നാവിന് മുകളിലൂടെ ഓടിക്കുക. ചെറിയ തോതില്‍ രോമവും നുരയുമുള്ള ധാരാളം മുകുളങ്ങളെ സ്പര്‍ശിച്ചറിയാനാവും. രസമുകുളങ്ങള്‍ക്കിടയിലെ ചെറു രോമങ്ങളാണിവ. ഈ രോമങ്ങളിലെ മാറ്റം പ്രത്യേക ക്രമമോ കാരണമോ ഇല്ലാത്തതും ഉപദ്രവകരമല്ലാത്തതും ആണ്. അല്ലെങ്കില്‍ അവ ഉള്ളിലുള്ള ഒരു പ്രശ്നത്തിന്‍റെ ലക്ഷണമാകാം.
മിനുസം - പോഷകക്കുറവ് മൂലം നാവിന് മിനുസം അനുഭവപ്പെടാം. വിളറിയ, മിനുസമുള്ള നാവ് ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ എന്ന തകരാറോ, വിറ്റാമിന്‍ ബി യുടെ കുറവ് മൂലമോ ആകാം. ഇവ ശരീരത്തിന്‍റെ ഊര്‍ജ്ജത്തിന് വേണ്ടിയുള്ള ഭക്ഷണത്തിന്‍റെ ഉപയോഗത്തില്‍ പ്രധാനപ്പെട്ടതാണ്.
ഭൂപടം പോലുള്ള പാടുകള്‍ - നാവില്‍ ക്ഷതമേറ്റത് പോലുള്ള അടയാളങ്ങള്‍ കാണപ്പെടും. ഇതിന്‍റെ സ്ഥാനം ദിവസം തോറും മാറിക്കൊണ്ടിരിക്കും. ഇത് പൊതുവെ ഉപദ്രവകരമല്ലെങ്കിലും, ചില സമയത്ത് അരോചകമാകും. ഇതിന് പിന്നിലെ കാരണം വിറ്റാമിന്‍ ബിയുടെ കുറവാണ്. എന്നാല്‍ മദ്യം, ചില ആഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം വഴിയും ഇത് സംഭവിക്കാം.
ചുളിവുകള്‍ - ചാലുകളും, ചുളിവുകളും, കുഴികളും സ്കോര്‍ട്ടല്‍ ടംഗ് എന്ന് അവസ്ഥയാവാം. ഇത് ഉപദ്രവരഹിതമായ അവസ്ഥയാണ്. എന്നാല്‍ ചിലപ്പോള്‍ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടും. കൂടാതെ നാവിനെ വൃത്തിയായും ബാക്ടീരിയ രഹിതമായും സൂക്ഷിക്കാന്‍ പ്രയാസവും നേരിടും.
കറുപ്പ് - സമയാസമയങ്ങളില്‍ ഒരാളുടെ നാവിന് കറുപ്പും, രോമാവൃതവുമായ കാഴ്ച വരും. ഇത് താല്കാലികവും, ഉപദ്രവ രഹിതവും ആണെങ്കിലും പാപ്പില്ലെയുടെ അമിത വളര്‍ച്ച ബാക്ടീരിയ അല്ലെങ്കില്‍ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്ക് ഇടയാക്കും.
മഞ്ഞ - പാപ്പില്ലെയുടെ അമിത വളര്‍ച്ച നാവിന് മഞ്ഞനിറം വരാനിടയാക്കും. നാവിലെ ഈ ചെറുരോമങ്ങള്‍ പുകവലി, പനി, വാകൊണ്ടുള്ള ശ്വസനം, നിര്‍ജ്ജലീകരണം എന്നിവയാല്‍ ബാധിക്കപ്പെടും. വായയുടെ ശുചിത്വം സംരക്ഷിച്ചാല്‍ ഈ മഞ്ഞനിറം കുറയും.
വെള്ള - നാവിലെ ചെറുരോമങ്ങളില്‍ ബാക്ടീരിയ തങ്ങിനില്‍ക്കുന്നതാണ് കറുപ്പ്, മഞ്ഞ എന്നിവയെ പോലെ വെള്ളനിറത്തിനുമുള്ള കാരണം. ഇതിനും പുകവലി, നിര്‍ജ്ജലീകരണം, വായകൊണ്ടുള്ള ശ്വസനം മൂലം വായ ഉണങ്ങുക തുടങ്ങിയവയൊക്കെ കാരണമാകുന്നവയാണ്.
വേദന, എരിച്ചില്‍, വീക്കം, രുചി തിരിച്ചറിയാന്‍ സാധിക്കാതിരിക്കുക, അസ്വഭാവികമായ ചലനങ്ങള്‍, നാക്ക് ചലിപ്പിക്കാനുള്ള പ്രയാസം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
3. ആവരണം - നാവിലെ ആവരണവും നനവിന്‍റെ നിലയും നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച അവസ്ഥ വെളിവാക്കും.
വെള്ള ആവരണം - നാവ് വെള്ള നിറത്തില്‍ വഴുവഴുപ്പുള്ളതായി കണ്ടാല്‍ അണുബാധയുടെ ലക്ഷണമാണ്. അത് ബാക്ടീരിയകളുടെ അമിത വളര്‍ച്ചയോ, പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഇന്‍ഫ്ലമേറ്ററി രോഗങ്ങള്‍ മൂലമോ ആകാം.
ഇരുണ്ട നിറം - ആരോഗ്യമുള്ള നാവ് ചൂടും പിങ്ക് നിറമുള്ളതുമാവും. ഇത് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിത ശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കുക. ഏത് രൂപത്തിലുമുള്ള പുകയില ഉപയോഗം വായിലെ അര്‍ബുദത്തിന് കാരണമാകുന്നതാണ്.

Thursday, May 28, 2015

ഹൃദയാരോഗ്യത്തിന് ചില യോഗാസനങ്ങള്‍..

ഹൃദയസംബന്ധമായ രോഗങ്ങള്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ നിരന്തരം തളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും.
യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി യോഗാസനങ്ങളുണ്ട്.

ഉരുളക്കിഴങ്ങുതൊലി മുഖസൗന്ദര്യത്തിനു ഉപയോഗിക്കാം

ഭക്ഷണമെന്ന രീതിയില്‍ മാത്രമല്ല  സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നല്ലതാണ്. ഉരുളക്കിഴങ്ങ് കട്ടി കുറച്ച് വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു മുകളില്‍ അല്‍പനേരം വയ്ക്കുന്നത് കണ്ണിനടിയിലെ കറുപ്പു മാറ്റുവാന്‍ നല്ലതാണ്. 
തക്കാളി അരച്ച് മുഖത്തിടുക. ഇത് പി്ന്നീട് ഉരുളക്കിഴങ്ങു തൊലിയുപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചര്‍മത്തിന് തിളക്കവും ഭംഗിയും നല്‍കും.

പഞ്ചസാരയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുന്നത് മുഖത്തെ അമിത എണ്ണമയം നീങ്ങാന്‍ നല്ലതാണ്. ഇത് സ്‌ക്രബറായും ഉപയോഗിയ്ക്കാം
മഞ്ഞള്‍പ്പൊടിയും ഉരുളക്കിഴങ്ങു തൊലിയും ചേര്‍ത്തരച്ച് മുഖത്തിടുക. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ നല്ലതാണ്.
പാല്‍പ്പാടയില്‍ മുക്കി ഉരുളക്കിഴങ്ങിന്റെ തൊലി മുഖത്തു മസാജ് ചെയ്യുന്നത് മുഖക്കുരുവകലാന്‍ നല്ലതാണ്.
ഉരുളക്കിഴങ്ങിന്റെ തൊലി ഒലീവ് ഓയിലില്‍ മുക്കി മുഖം മസാജ് ചെയ്യുക. ഇത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.
ചുണ്ടിനടുത്ത കറുത്ത കുത്തുകള്‍ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. തൈരില്‍ ഉരുളക്കിഴങ്ങിന്റെ തൊലി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് അരച്ച് കറുത്ത പാടുകളുള്ളിടത്തു പുരട്ടാം.

ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവർ തീർച്ചയായും വായിക്കുക

ലോകമെങ്ങുമുള്ള ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകള്‍ ഇന്ന് നിരവധിയെണ്ണമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിങ്ങനെ അത് നീളും. വ്യക്തിപരമായ വിരങ്ങള്‍,ചിന്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയൊക്കെ പങ്കുവെയ്ക്കാന്‍ ഇവ അവസരമൊരുക്കുന്നു. പല തരത്തില്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകള്‍ ചലനം സൃഷ്ടിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള വ്യാപാരം, സൗഹൃദം, വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവയൊക്കെ ഇത് പ്രോത്സാഹിപ്പിക്കുന്നു. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ക്കും ചില ദോഷങ്ങളുണ്ട്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗുകളില്‍ സത്യസന്ധത ഒരു പ്രധാന ഘടകമാണ്. ഇവിടെ വ്യാജന് അധികകാലം നിലനില്പില്ല. ഇവിടെ കണ്ടുമുട്ടുന്ന പുതിയ ആളുകളോട് സത്യസന്ധരായിരിക്കാന്‍ ശ്രമിക്കുക. ലോകമെങ്ങും നിന്നുള്ള ആളുകള്‍ കണ്ടമുട്ടുന്ന, സംവേദിക്കുന്ന ഒരിടമാണ് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍. ദൂരം ഒരു മാനദണ്ഠമാകാതെ ഇവിടെ സൗഹൃദങ്ങള്‍ രൂപപ്പെടും. സൗഹൃദത്തിന് ദൂരം പ്രശ്നമല്ല എന്നതാണ് സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ നല്കുന്ന പ്രധാന പാഠം. ഇതിലെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്താം. വ്യക്തിപരമായും, ജോലിസംബന്ധമായും ഇവ ഉപയോഗിക്കാനാവും. സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ച് വ്യാപാരം മെച്ചപ്പെടുത്താനാവും. ഇവയിലൂടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരമുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെ‍റ്റ്‍വര്‍ക്ക് സൈറ്റുകളുടെ ഉപയോഗം രസകരമാണ്. വെബ്‍ലോകത്തില്‍ പ്രശസ്തനാവുന്നതും ലൈക്കുകള്‍ നേടുന്നതും ആഹ്ലാദം നല്കും. എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറരുത്. തമാശകള്‍ അപമാനമായി പരിണമിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകളും, ചിത്രങ്ങളുമൊക്കെ നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. രാജ്യങ്ങളുടെ വേര്‍തിരിവില്ലാതെ ആളുകളുമായി കൂട്ട് ചേരാന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്ക് സൈറ്റുകളില്‍ സാധിക്കും. എന്നാല്‍ അത്തരം സൗഹൃദങ്ങളെക്കുറിച്ച് ചില മുന്‍കരുതലുകളും വേണം. ഇന്‍റര്‍നെറ്റില്‍ കണ്ടുമുട്ടുന്നവരൊക്കെ സൗഹൃദമനോഭാവമുള്ളവരും, നല്ലവരുമാകണമെന്നില്ല. പലരും തട്ടിപ്പിന് വേദിയാക്കുന്ന ഒരു സ്ഥലം കൂടിയാണിവ. സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം അപരിചിതരുമായി വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക എന്നതാണ്. വിശ്വാസം നല്ലതാണെങ്കിലും അന്ധമായ വിശ്വാസം കുഴപ്പത്തില്‍ ചാടിക്കുമെന്ന് തീര്‍ച്ച.


ലൈംഗികശേഷിക്കും പ്രത്യുല്‍പാദനശേഷിക്കും കഴിക്കേണ്ട ഭക്ഷണങ്ങൾ ..

വന്ധ്യത തടയാനും , പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാനും ചില  ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്‌ അത്യാവശ്യമാണ് .അവ ഏതെല്ലമെന്നു അറിയൂ.
പഴം , ചെറുനാരങ്ങ, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . പലുൽപ്പന്നങ്ങളും  ,മുട്ടയും  ,ചീരയും  പോഷകസംപുഷ്ട്ടം എന്നതിലുപരി പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷങ്ങൾ ആണ്.
ബദാം ,അണ്ടിപ്പരിപ്പ് , കപ്പലണ്ടി തുടങ്ങിയ ഡ്രൈഫ്രുട്സ്  കൂടുതലായി കഴിക്കുന്നത്‌ പ്രയോജനം ചെയ്യും.
വെളുത്തുള്ളി , കറുവപ്പട്ട , ചീസ് എന്നിവ ഭക്ഷണം പാകം ചെയ്യുമ്പോൾ കൂടുതലായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
പച്ചക്കറികൾ കഴിക്കുന്നതിനു പുറമേ ഗ്രീൻപീസ് , സോയപാൽ, കൂണ്‍  എന്നിവ കഴിക്കുക. ഒലിവ് എണ്ണയിൽ പാചകം ചെയ്യാനും ശ്രദ്ധിക്കുക.
മത്സ്യവിഭവങ്ങളിൽ  ചെമ്മീനും ,മത്തിയും , കക്കയും കൂടുതലായി ഉപയോഗിക്കുക.
മാതളം ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുക മാത്രമല്ല ,ലൈംഗികശേഷിയും , പ്രത്യുല്‍പാദന ശേഷിയും വർദ്ധിപ്പിക്കും


Monday, May 25, 2015

മൂന്നു നേരവും ആഹാരം കഴിക്കുന്നവർ മാത്രം വായിക്കുക.

എന്തൊക്കെ സംഭവിച്ചാലും മുറ തെറ്റാതെ മൂന്നു നേരവും ആഹാരം കഴിക്കുന്നവരാണ്‌ നാം എല്ലാവരും . ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിച്ചാൽ രോഗങ്ങൾ ഉറപ്പാണ് . അത് മനസ്സിൽവച്ച്  ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത്‌ ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക്‌ കഴിയുന്നതാണ്‌.
വാരിവലിച്ചു കഴിക്കാതെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു കഴിക്കാമെന്ന്‌ കരുതുന്നവര്‍ ചുരുക്കം. 
ആഹാരം, നിദ്ര, എന്നിവ  മനുഷ്യശരീരത്തിന് അത്യാവശ്യമായ രണ്ടു കാര്യങ്ങളാണ് . ഇതില്‍ ആഹാരമാണ്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌. നാം കഴിക്കുന്നത്‌ എന്തോ അതാണ്‌ നമ്മെ രൂപപ്പെടുത്തുന്നത്‌. ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ്‌ പാല്‍, നെയ്‌, പാല്‍ച്ചോറ്‌, പഴവര്‍ഗങ്ങള്‍ എന്നിവ. കാമ, ക്രോധ, ലോഭ, ഗുണങ്ങള്‍ എരിവ്‌, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട്‌ ഉയരാന്‍ സാധ്യതയുണ്ട്‌. ദഹിക്കാന്‍ പ്രയാസമേറിയതും, പോത്ത്‌, പന്നി എന്നിവയുടെ മാംസങ്ങള്‍, പഴകിയ ആഹാരസാധനങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും കാമ, ക്രോധ സ്വഭാവങ്ങളെ ഉയർത്തും എന്നാണ് പഠനങ്ങൾ പറയുന്നത്  വീണ്ടും ചൂടാക്കിയവ വിഷത്തിനു തുല്യം.

കഴിക്കുന്ന ആഹാരത്തിന്റെ അളവിനെക്കുറിച്ച്‌ ആചാര്യന്മാര്‍ വ്യക്‌തമായി പറയുന്നുണ്ട്‌. ആമാശയത്തിലുള്ള അളവിനെ നാലായി ഭാഗിച്ചാല്‍ അതില്‍ 2/4 ഭാഗം മാത്രമേ ഖര ആഹാരംകൊണ്ട്‌ നിറയ്‌ക്കേണ്ടതുള്ളു. 1/4 ഭാഗം ജലത്തിനായും 1/4 ഭാഗം  വായുവിന്റെ സഞ്ചാരത്തിനായും വിധിച്ചിരിക്കുന്നു.
ആഹാരത്തോടൊപ്പം സേവിക്കാവുന്ന പാനീയമാണ്‌ അനുപാനം എന്ന്‌ ആയുര്‍വേദം വിശേഷിപ്പിക്കുന്നത്‌. മിതമായ ചൂടിലുള്ള ശുദ്ധജലം ഏറ്റവും അഭികാമ്യം എങ്കിലും ആഹാരഗുണത്തെ ആശ്രയിച്ച്‌ അനുപാതം വ്യത്യസ്‌തമാകുന്നു. ചുക്കുവെള്ളം, മല്ലിവെള്ളം, ജീരകവെള്ളം, കൊഴുപ്പുകുറഞ്ഞ കഞ്ഞിവെള്ളം തുടങ്ങി നിരവധി അനുപാനങ്ങള്‍ അവസ്‌ഥയനുസരിച്ച്‌ സേവിക്കാം.


സേവിക്കുന്ന രീതിയനുസരിച്ചു ആഹാരത്തെ ആയുര്‍വേദത്തില്‍ നാലായി തരംതിരിച്ചിരിക്കുന്നു.

1.  ചവച്ച്‌ അരച്ച്‌ കഴിക്കുന്നവ. ഉദാഹരണം ചോറ്‌, ചപ്പാത്തി

2.  പാനീയ രൂപത്തിലുള്ളവ ഉദാഹരണം പായസം, സുപ്പ്‌

3. നക്കി കഴിക്കേണ്ടവ അഥവാ ലേഹ്യങ്ങള്‍, ലേഹ പാകത്തിലുള്ളവ

4.  കടിച്ചു മുറിച്ചു കഴിക്കേണ്ടവ

ഈ വ്യത്യസ്‌ത രീതിയിലുള്ള ആഹാരസേവ വായക്കും ബന്ധപ്പെട്ട പേശികള്‍ക്കും ഉത്തമമായ വ്യായാമം കൂടിയാണ്‌.

ആദ്യം സേവിച്ച ആഹാരം പൂര്‍ണമായും ദഹിച്ചശേഷം , വിശപ്പ്‌ ഉണ്ടെന്ന്‌ ഉറപ്പായശേഷം ശുദ്ധമായ മനസോടെ ആഹാരത്തെ നിന്ദിക്കാതെ സമാധാനപൂര്‍ണമായി വേണം കഴിച്ചു തുടങ്ങാന്‍.
മധുരം, പുളി, ഉപ്പ്‌, കയ്‌പ്, കഷായം, കടു) കൃത്യമായ അളവില്‍ ആഹാരത്തില്‍ അടങ്ങിയിരിക്കണം
പാകം ചെയ്‌ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഉത്തമം.
അമിതവേഗത്തിലും, അധികം സമയം എടുത്തുള്ള ആഹാരസേവയും ഒരു പോലെ ദോഷകരങ്ങളാണ്‌

അമിതവേഗത്തിലുള്ള ആഹാരസേവ ഭക്ഷണം ശ്വാസനാളിയില്‍ പ്രവേശിക്കുന്നതിന്‌ കാരണമാകുന്നു. ഏറെനേരം ഇരുന്നുള്ള ഭക്ഷണം ദഹനവ്യവസ്‌ഥയെ താറുമാറാക്കുകയും ഗ്യാസിന്റെ ഉപദ്രവങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്നു.
ഒരേ അളവില്‍ തേനും നെയ്യും ചേരുന്നത്‌ വിഷോപമാണ്‌. തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ച്‌ ചേര്‍ക്കുന്നതും പാലും മത്സ്യവും ഒരുമിച്ച്‌ ഭക്ഷിക്കുന്നതും വിരുദ്ധാഹാരങ്ങളാണ്‌. മധുരവും പുളിയുമുള്ള ആഹാരങ്ങള്‍ ഒരുമിച്ച്‌ സേവിക്കുന്നതും വിരുദ്ധാഹാരമാണെന്ന്‌ പറയപ്പെടുന്നു

Sunday, May 24, 2015

നിങ്ങൾക്ക് ആരോഗ്യമില്ല എന്നതിന്റെ ലക്ഷണങ്ങൾ ...

.

പനി വരാതിരിയ്ക്കാൻ ചെയ്യേണ്ടത്

പനിയുടെയും ജലദോഷത്തിന്റെയും കാലം അടുത്തെത്തി കഴിഞ്ഞു. ഇവയെ നേരിടാന്‍ എപ്പോഴും തയ്യാറായിരിക്കണം. പനിയെയും ജലദോഷത്തെയും കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

1. കൈകള്‍
ഈ വര്‍ഷമെങ്കിലും ജലദോഷത്തിന്റെയും പനിയുടേയും പിടിയില്‍ പെടാതിരിക്കണമെന്നുണ്ടോ? സ്ഥിരം വൃത്തിയായി കൈകള്‍ കഴുകുന്നതിലൂടെ ജലദോഷത്തെയും പനിയെയും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കഴിയും. കുറഞ്ഞത്‌ 20 സെക്കന്‍ഡ്‌ സമയമെങ്കിലും എടുത്ത്‌ കൈകള്‍ ഉരച്ച്‌ കഴുകണം.
2. വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നതിലൂടെ പ്രതിരോധ സംവിധാനത്തെ ശക്തിപെടുത്താന്‍ കഴിയും. ഇത്‌ അസുഖങ്ങളുടെ കാലയളവ്‌ കുറയ്‌ക്കുകയും എപ്പോഴും അസുഖങ്ങള്‍ വരുന്നതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും.
3.പനി വൈറസ്‌
പനിയോ ജലദോഷമോ ഉള്ള ഒരാള്‍ നിങ്ങള്‍ക്ക്‌ ഒപ്പം ഉണ്ടെങ്കില്‍ അവരില്‍ നിന്നും കുറഞ്ഞത്‌ ആറടി മാറി നില്‍ക്കുക. പനി വൈറസിന്‌ ഇത്രയും ദൂരം സഞ്ചരിച്ചെത്താനുള്ള കഴിവുണ്ടെന്നാണ്‌ പറയുന്നത്‌ .
4. പ്രതിരോധം
പനിയ്‌ക്കുള്ള പ്രതിരോധ കുത്തിവെയ്‌പ്‌ എടുത്തിട്ടുണ്ടെങ്കിലും ചിലപ്പോള്‍ പനി വന്നേക്കാം. എന്നു കരുതി അത്‌ ചെയ്യാതിരിക്കണെമെന്നല്ല. അതിനുള്ള സാധ്യത ഉണ്ടെന്ന്‌ മാത്രം.
5.  വീട്ടുമരുന്നുകള്‍
വിറ്റാമിന്‍ സി, ഇച്ചിനാസിയ പോലെ പനിക്ക്‌ വിവിധ മരുന്നുകള്‍ ഉണ്ട്‌. ഇതിന്‌ പുറമെ വീട്ടില്‍ നിന്നു തന്നെ പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കണ്ടെത്താം. ധാരാളം സൂപ്പ്‌ കുടിക്കുന്നത്‌ നല്ലതാണ്‌. അതുപോലെ ചായ ധാരാളം കുടിക്കുന്നത്‌ ശരീരത്തിലെ ജലാംശം നിലിനിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. ഇത്‌ പനിയും മറ്റും വരുന്നത്‌ പ്രതിരോധിക്കാന്‍ സഹായിക്കും.


Saturday, May 23, 2015

ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാം...

ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഭക്ഷണം തീരെ കുറയ്ക്കാനും വയ്യ. അതാണ് പലരുടെയും അവസ്ഥ. ശരീര ഭാരം   കുറയുകയാണ്‌ വേണ്ടതെങ്കില്‍ സാവധാനത്തില്‍ ശരീര ഭരം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ആഹാരം നിയന്ത്രിക്കാതെ തന്നെ ഇത്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.  ആഹാര നിയന്ത്രണം ഇല്ലാതെ തന്നെ ശരീര ഭാരം കുറയക്കാന്‍ ചില  മാര്‍ഗങ്ങള്‍
ആഹാരം നന്നായി ചവച്ചരച്ചു  വേണം കഴിക്കാന്‍. സങ്കീര്‍ണമായ ഭക്ഷണ ക്രമീകരണമില്ലാതെ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പമാര്‍ഗമാണിത്‌. ഓരോ തവണയും  ചവച്ചരച്ചു ഭക്ഷണം കഴിക്കുന്നത്‌ നിറഞ്ഞെന്ന തോന്നല്‍ പെട്ടന്ന്‌ നല്‍കും. 

രാത്രിയില്‍ അധിക സമയം ഉറങ്ങുന്നവര്‍ക്ക്‌ വര്‍ഷം 12 പൗണ്ട്‌ കുറയ്‌ക്കാന്‍ കഴിയും എന്നാണ്‌ മിച്ചിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകന്റെ കണ്ടെത്തല്‍. ദിവസം 2,500 കലോറി കഴിക്കുന്നവരിലാണ്‌ ഗവേഷണം നടത്തിയത്‌. ഉറക്കം അലസമായ പ്രവര്‍ത്തനങ്ങളും ആവശ്യമില്ലാത്ത കഴിക്കലും കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനാല്‍ അധിക ശ്രമം കൂടാതെ കലോറിയില്‍ 6 ശതമാനത്തോളം കുറവ്‌ വരുത്താന്‍ കഴിയും.

മദ്യത്തിലെ ഓരോ ഗ്രാമിലടങ്ങിയിരിക്കുന്ന കലോറി കാര്‍ബോഹൈഡ്രേറ്റിനേക്കാളും പ്രോട്ടീനേക്കാളും കൂടുതലാണ്‌. മദ്യപിക്കുമ്പോള്‍ ചിപ്‌സും അണ്ടി പരിപ്പും മറ്റ്‌ ഭക്ഷണങ്ങളും സാധാരണ കഴിക്കുന്നതിലും കൂടുതല്‍ കഴിക്കും. അതിനാല്‍ മദ്യപാനം കുറയ്‌ക്കുന്നത്‌ ഭാരം കുറയ്‌ക്കാന്‍ സഹായിക്കും.

യോഗ ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ മറ്റുള്ളവരേക്കാള്‍ ഭാരം കുറവായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. യോഗ ചെയ്യുന്നത്‌ ആഹാരം കഴിക്കുന്നത്‌ നിയന്ത്രിക്കാനുള്ള മനശക്തി നല്‍കും. ആവശ്യമുള്ളത്‌ മാത്രമെ കഴിക്കുകയുള്ളു. യോഗയിലൂടെ ലഭിക്കുന്ന സ്വയം ബോധം അമിതമായി കഴിക്കുന്നതില്‍ നിന്നും തടയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

ശരീര ഭാരം കുറയ്‌ക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത്‌ സഹായിക്കും.അത്താഴം കഴിഞ്ഞ്‌ ഉടന്‍ തന്നെ പല്ല്‌ തേക്കകുകയോ ഔഷധ ചായ കുടിക്കുകയോ ചെയ്യുന്നത്‌ വീണ്ടും കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കും

അമിതമായി വേവിക്കുന്നത്‌ അതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കുറയാന്‍ കാരണമാകും.ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിന്‌ ലഭിച്ചിലെങ്കില്‍ തൃപ്‌തി തോന്നിക്കില്ല ഇതിനാല്‍ വീണ്ടും കൂടുതല്‍ കഴിക്കാന്‍ തോന്നിപ്പിക്കും. ഇതൊഴിവാക്കാന്‍ സാലഡ്‌ പോലുള്ള വേവിക്കാത്ത ആഹാരങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്‌ നല്ലതാണ്‌.

ഹാന്‍ഡ് വാഷ്‌ ഉപയോഗിക്കുന്നവർ വായിക്കുക

പുറത്ത്പോയി വന്നാലും മറ്റും ഹാന്‍ഡ് വാഷ്‌ ഉപയോഗിച്ച് കൈ കഴുകുന്നവരുടെ എണ്ണം ധാരാളമാണ്. . കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ ഈയിടെ നടത്തിയ പഠനം പറയുന്നത് ഭൂരിഭാഗം സാനിറ്റൈസറുകളിലും അടങ്ങിയിട്ടുള്ള ട്രെക്ളോസാന്‍ എന്ന രാസവസ്തു തൊലിയിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്നതാണ്. ഇത് രക്തത്തില്‍ എത്തുന്നതോടെ ശരീര കോശങ്ങളുടെ ആശയ വിനിമയ സംവിധാനം തകരാറിലാകുന്നു. ഇത് കൂടുതല്‍ നാള്‍ ഉപയോഗിക്കുന്ന പക്ഷം വന്ധ്യത, ഹൃദയത്തിൻറെ മോശം പ്രവര്‍ത്തനം, നേരത്തേ പ്രായപൂര്‍ത്തിയാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.രോഗാണുക്കളെ പേടിച്ച് ചെയ്യുന്ന ഇക്കാര്യം ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റാത്ത പക്ഷം രോഗം വിലക്ക് വാങ്ങാന്‍ സാധ്യതയുള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ജിഞ്ചർ ടീ കുടിച്ചിട്ടുണ്ടോ?

തണുപ്പ് കാലത്ത് കുടിക്കാവുന്ന ഒന്നാണ്  ജിഞ്ചർ  ടീ. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. ക്തയോട്ടം കൂട്ടും ജിഞ്ചര്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ,ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യും. രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയാനും ഇഞ്ചിക്ക്‌ കഴിയും. 
ആര്‍ത്തവത്തോട്‌ അനുബന്ധിച്ച്‌ ഉണ്ടാകുന്ന കഠിനമായ വേദനയ്ക്ക് ശമനമേകാൻ ജിഞ്ചർടീയ്ക്ക് സാധിക്കും. ചൂടുള്ള ജിഞ്ചര്‍ ടീയില്‍ ഒരു ടവല്‍ മുക്കി അടിവയറ്റില്‍ പുരട്ടുക. ഇത്‌ വേദന കുറയാനും പേശികള്‍ അയയാനും സഹായിക്കും. ഈ സമയത്ത്‌ തന്നെ തേന്‍ ചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുക. യാത്രയ്‌ക്ക്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുന്നത്‌, ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ദഹനം, പോഷകാംശങ്ങളുടെ ആഗിരണം എന്നിവ മെച്ചപ്പെടുത്താന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും. അമിതമായി ആഹാരം കഴിച്ചത്‌ മൂലം വയര്‍ വീര്‍ത്താല്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ആശ്വാസം പകരും. അലര്‍ജിയുടെ ഫലമായി ഉണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും .മൂക്കടപ്പിനും  ആശ്വാസം നല്‍കാന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും.


Friday, May 22, 2015

വിയര്‍പ്പ് നാറ്റം നിങ്ങളെ അലട്ടാറുണ്ടോ..?

ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. 

സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ്   വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. വിയര്‍പ്പ് അധിക നേരം തങ്ങിനില്‍ക്കാതെയും ശരീരം എപ്പോഴും വൃത്തിയായും സൂക്ഷിച്ചാല്‍ വേനലിലും വിയര്‍പ്പ് നാറ്റത്തെ പേടിക്കേണ്ടി വരില്ല. കക്ഷത്തിലും ഇടുപ്പിലുമൊക്കെ വിയര്‍പ്പ് തങ്ങിനില്‍ക്കുന്നത് വിര്‍പ്പ് നാറ്റം മാത്രമല്ല ചര്‍മ രോഗങ്ങളുമുണ്ടാക്കും. അതുകൊണ്ട് വേനലില്‍ രണ്ട് നേരത്തെ കുളി മുടക്കരുത്.കിടക്കുന്നതിന് മുമ്പ് മേലെങ്കിലും കഴുകണം. നാല്‍പാമരാദി തൈലം, പിണ്ഡതൈലം, പുനര്‍നവാദി തൈലം എന്നിവയിലേതെങ്കിലും തേച്ച് കുളിക്കുന്നത് ശരീരത്തിന് തണുപ്പും സുഗന്ധവും നല്‍കും. രാമച്ചം, നാല്‍പാമരം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. ഇതൊന്നുമില്ലെങ്കില്‍ കുളിക്കുന്ന വെള്ളത്തില്‍ ഒരു തരി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചേര്‍ക്കുക. കുളിക്കാനായി ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. 

വിയര്‍പ്പ് നാറ്റത്തെ പ്രതിരോധിക്കാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്. അത് എന്തിക്കെ ആണെന്ന് നോക്കാം.

1. ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിക്കുക.

2. ദിവസവും കുളിക്കും മുമ്പ്‌ മഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ വിയര്‍പ്പുമണത്തില്‍ നിന്നു ശമനം ലഭിക്കും.

3. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് സംരക്ഷണം നല്‍കും. കലാമിന്‍, സിങ്ക് ഒാക്‌സൈഡ് എന്നിവ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയായാലും മതി. 

4. നാരങ്ങ രണ്ടായി മുറിച്ച് ഇരു കക്ഷങ്ങളിലും തേയ്ക്കുക. പിന്നീട് കുളിക്കുക. കക്ഷത്തെ രോമങ്ങള്‍ ഇത് ചെയ്യുന്നതിന് മുന്‍പ് നീക്കം ചെയ്തിരിക്കണം. ചര്‍മമത്തിനും ഇത് ഗുണം ചെയ്യും.

5. സസ്യാഹാരം ശീലമാക്കുന്നതും വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് പ്രയോജനപ്രദമാണ്. ഇലവര്‍ഗ്ഗത്തിലുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുക.

ബീഫ് കഴിക്കന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ചുവന്ന ഇറച്ചികള്‍ പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് ഇതിന്റെ കാര്യം.  ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

ബീഫ് കൊളസ്‌ട്രോള്‍ കൂട്ടുന്ന ഒരു ഭക്ഷണസാധനമാണ്. ഇതിലെ കൊഴുപ്പു തന്നെ കാരണം. കൊളസ്‌ട്രോളുണ്ടാക്കുന്നതു കൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള സാധ്യതയും കൂടുതലാണ്. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് കോളോ റെക്ടല്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുഎസില്‍ ഒരു ലക്ഷത്തില്‍ പരം പേരില്‍ നടത്തിയ പരിശോധനയില്‍ ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 5-78 ഇടയില്‍ പ്രായമുള്ളവരില്‍. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇത് കഴിയ്ക്കുന്നവരില്‍ ഇത്തരം പ്രമേഹസാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ് ബീഫ്, പോര്‍ക്ക് എന്നിവ പ്രോസസിംഗ് ഇറച്ചിയായി വിപണിയില്‍ കൂടുതല്‍ ലഭിയ്ക്കു്ം. ഇവ ഇതേ രീതിയില്‍ സംസ്‌കരിയ്ക്കാന്‍ ഹോര്‍മോണുകള്‍ ഉപയോഗിക്കാറുണ്ട്.ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൊഴുപ്പടങ്ങിയതു കൊണ്ടു തന്നെ തടി കൂട്ടുന്ന ഒരു വിഭവമാണ് ബീഫെന്നു പറയാം. പ്രോസസിംഗ് ബീഫ് വിദേശരാജ്യങ്ങളില്‍ കൂടുതലായും ആളുകള്‍ ഉപയോഗിയ്ക്കുന്നു. ഇത് പ്രോസസ് ചെയ്യാന്‍ ധാരാളം സോഡിയം ഉപയോഗിയ്ക്കാറുണ്ട്. ഇത് ബിപി പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

മധ്യവയസ്സില്‍ ലൈംഗികശേഷി കുറയുമോ..?


പ്രായം കൂടുന്തോറും ദമ്പതിമാർക്കിടയിൽ വരുന്നൊരു സ്ഥിരം പ്രശ്നമുണ്ട്. ലൈംഗികശേഷി കുറയുമോ, ഇല്ലാതാവുമോ എന്നൊക്കെയുള്ള പേടി. ഈ പേടി മാറാനും ഉന്മേഷം വീണ്ടെടുക്കാനും ആവും. ശുഭകരമായ ഒരു കാര്യം, ആരോഗ്യമുണ്ടെങ്കില്‍ ഉദ്ധാരണം നടക്കും എന്നതാണ്. പ്രായം കൂടുന്തോറും പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോ സ്റ്റെറോണിന്‍റെ അളവില്‍ കുറവു വരുന്നു എന്നത് ശരിയാണ്. യൗവ്വനകാലത്തുണ്ടായിരുന്ന ശൗര്യം കാണിക്കാനാവിലെന്നതും സത്യമാണ്. പക്ഷെ ഇതുമൂലം ലൈംഗിക ജീവിതം അവസാനിച്ചുവെന്ന് കരുതാനും കിടപ്പറകളില്‍ നിസ്സംഗനാവാനും വരട്ടെ. ലൈംഗിക പൗരുഷവും ഉത്തേജനവും നിലനിര്‍ത്താന്‍ മാത്രമല്ല തെല്ലിട കൂട്ടാനും വഴികളുണ്ട്.! ആരോഗ്യമുള്ള പുരുഷന് ഏത് പ്രായത്തിലും ഉദ്ധാരണം ഉണ്ടാവും. പറയുന്നത് സാന്‍ഫ്രാന്‍സിസ്കോയിലെ ലൈംഗിക വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ മൈക്കിള്‍ കാസില്‍മാന്‍. തീര്‍ത്തും സ്വാഭാവികം അമ്പതു വയസ്സാകുമ്പോള്‍ ഉദ്ധാരണ രീതിയില്‍ മാറ്റം വരാം. ആവേശം നിറഞ്ഞ യൗവ്വനവും കഴിഞ്ഞാണല്ലോ മധ്യവയസ്സിലെത്തുക. അപ്പോള്‍ ലിംഗം ഉയരാന്‍ അല്‍പം താമസിക്കും. മനോരഥങ്ങളും ലൈംഗിക ചിന്തകളും കൊണ്ടുമാത്രം ഉദ്ധാരണം നടുന്നവെന്ന് വരില്ല. നേരിട്ടുള്ള ഉത്തേജനവും പ്രചോദനങ്ങളും മറ്റും വേണ്ടിവരും. ഇത് തീര്‍ത്തും സ്വാഭാവികമാണ്. ഈ അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം എന്നാലോചിക്കുക. വന്നാല്‍ എങ്ങിനെ നേരിടണമെന്ന് കരുതിയിരിക്കുക. ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാകുംവരെ ആരും ലൈംഗികശേഷി നിലനിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. പ്രശ്നങ്ങള്‍ തുടങ്ങിക്കഴിഞ്ഞാലാകട്ടെ അത് ഇറക് റ്റെല്‍ ഡിസ്ഫങ്ങ്ഷന്‍ അഥവാ ഉദ്ധാരണ തകരാറ് എന്ന രോഗാവസ്ഥയായി മാറും. അപ്പോള്‍ ചികിത്സയല്ലാതെ മറ്റു മാര്‍"ങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. രോഗങ്ങളെ സൂക്ഷിക്കുക ലൈംഗികശേഷിക്കുറവിനും ഉദ്ധാരണ തകരാറിനും ഇടയാക്കുന്ന വൈദ്യശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. പ്രമേഹ രോഗികളില്‍ 40 ശതമാനം പേര്‍ക്കും ലൈംഗികപരമായ താല്‍പര്യക്കുറവും കഴിവു കുറവും ഉണ്ടാവുന്നു. കാര്‍ഡിയോ വാസ്കുലര്‍ രോഗമുള്ളവരുടെ സ്ഥിതിയും ഇതുതന്നെ. ആന്‍ജൈന എന്ന രോഗാവസ്ഥ ഉണ്ടാവുകയോ ഒരു ഹൃദയാഘാതം വരുകയോ ചെയ്താലും സ്വാഭാവികമായി ലൈംഗിക താല്‍പര്യം കുറയാം. അതുകൊണ്ട് ഈ രോഗങ്ങള്‍ വരാതിരിക്കാന്‍ നോക്കുകയാണ്, അവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കാന്‍ അവസരം നല്‍കുന്നതിലും നല്ലത്..!


മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ തൈര്

മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവും പ്രകൃതിദത്തവുമായ ഒറ്റമൂലിയാണ് തൈര്. വളരെ എളുപ്പത്തില്‍ ലഭ്യമാണെന്നുള്ളതാണ് തൈരിന്റെ ഏറ്റവും വലിയ പ്രത്യേകത.
 
മുഖത്തെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാന്‍ തൈര് സഹായിക്കും.
 
തൈര്‌ മുഖത്തു പുരട്ടി പത്തു മിനിറ്റു നേരം മസാജ്‌ ചെയ്യുക. ഇത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും. തൈരില്‍ അല്‌പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ മുഖത്തു പുരട്ടിയാല്‍ തിളക്കവും നിറവും ലഭിക്കും. 
തൈരില്‍ ഓറഞ്ചു പൊടി ചേര്‍ത്ത്‌ മുഖത്തു പുരട്ടിയാല്‍ നിറവും തിളക്കവും ലഭിക്കും. സൂര്യാഘാതമേറ്റ സ്ഥലത്ത്‌ അല്‌പം തൈരു പുരട്ടിയാല്‍ ആശ്വാസമാകും. ബാക്‌ടീരിയ, ഫംഗസ്‌ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനും തൈരിനു കഴിയും.  
 
മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കും‌. തൈര് പുരട്ടുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാകുകയും മൃദുകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യും.

കശുവണ്ടിപരിപ്പ് കഴിക്കുന്നവർ വായിച്ചറിയാൻ

ആരോഗ്യകാരണങ്ങൾ കൊണ്ട് പലരും കശുവണ്ടിപരിപ്പും, ഉണക്കമുന്തിരിയും ധാരാളം കഴിക്കുന്നവരാണ്‌.
ഉണങ്ങിയ പഴങ്ങള്‍, പോഷകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്‌, പഞ്ചസാര എന്നവയാല്‍ സമ്പുഷ്ടമാണ്‌. ബദാം, കശുവണ്ടി, പിസ്‌ത,റെസിന്‍ തുടങ്ങിയവയാണ്‌ സാധാരണ ഉണങ്ങിയ പഴങ്ങളില്‍ ഉള്‍പ്പെടുന്നത്‌. ശരീരത്തിന്റെ ആരോഗ്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന്‌ ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ഉണങ്ങിയ പഴങ്ങള്‍ വളരെ നല്ലതാണ്‌.  പോഷകങ്ങള്‍ ലഭിക്കുന്നതിനായി ഗര്‍ഭിണികളോടും ചെറിയ കുട്ടികളോടും ഇവ കഴിക്കാന്‍ പറയാറുണ്ട്‌.
ഉണങ്ങിയ പഴങ്ങള്‍ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും നിറഞ്ഞതാണ്‌. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ ഉയര്‍ത്തും. ഇത്‌ ഭാരം കുറയ്‌ക്കുന്നതിനു പകരം കൂട്ടുകയാണ്‌ ചെയ്യുക. അതിനാല്‍ ഉണങ്ങിയ പഴങ്ങള്‍ അമിതമായി കഴിക്കുന്നത്‌ ഒഴിവാക്കുക. ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആഹാരത്തിനൊപ്പം ഒരു പാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ ശീലമാക്കുക. ശരീരത്തിനാവശ്യമായ പോഷകങ്ങളും ഊര്‍ജവും നല്‍കാന്‍ ഇത്‌ മതിയാകും.  
ബദാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും മാനസികമായ ഗുണങ്ങള്‍ മെച്ചപ്പെടുത്താനും നല്ലതാണ്‌.ഉണങ്ങിയ അത്തിപ്പഴം ബലക്ഷയം, പ്രമേഹം എന്നിവയ്‌ക്ക്‌ നല്ലതാണ്‌. റെസിന്‍ ചര്‍മ്മത്തിനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്‌. ശരീരത്തിന്റെ ചൂട്‌ കുറയ്‌ക്കാനും ഇവ സഹായിക്കും. ബാദാം പോലെ റെസിനും വെള്ളത്തില്‍ കുതിര്‍ത്ത്‌ കഴിക്കുന്നതാണ്‌ നല്ലത്‌. ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ കശുവണ്ടി അധികം കഴിക്കുന്നത്‌ നല്ലതല്ല.
നിശ്ചിത സമയത്ത്‌ ഉണങ്ങിയ പഴങ്ങളിലൂടെ മാത്രം ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ വിഭജിച്ച്‌ കഴിക്കുന്ന രീതി പിന്തുടരുക. എല്ലാ സമയത്തും ഉണങ്ങിയ പഴങ്ങള്‍ കഴിക്കരുത്‌. ഉദാഹരണത്തിന്‌ ബദാമിലെ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിന്‌ രാത്രി മൊത്തം ഇവ വെള്ളത്തില്‍ മുക്കി വച്ചിട്ട്‌ രാവിലെ കഴിക്കുക. ഊര്‍ജം ധാരാളം അടങ്ങിയിട്ടുള്ള ബദാം ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. അത്തി പഴം പോലുള്ള ഉണങ്ങിയ പഴങ്ങള്‍ ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കുന്നത്‌ നല്ലതാണ്‌. ഓരോ തരം ഉണങ്ങിയ പഴങ്ങളും കഴിക്കാന്‍ നിശ്ചിത സമയം കണ്ടെത്തുക . എല്ലാത്തരം പഴങ്ങളും ഒരേ സമയത്ത്‌ കഴിക്കരുത്‌.
ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌ , പോഷകങ്ങള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്‌ പിസ്‌ത. പിസ്‌തയിലെ കൊഴുപ്പ്‌ പൂര്‍ണമായി നമ്മുടെ ശരീരം ആഗീരണം ചെയ്യില്ല അതിനാല്‍ ഇവ കലോറി കുറഞ്ഞ ആഹാരമായി കണക്കാക്കാം.
ശരീര ഭാരം കുറയ്‌ക്കുന്നതിന്‌ ആവശ്യമായ അളവില്‍ മാത്രം ഉണങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.


സെക്സിലെ പരീക്ഷണങ്ങൾ

സെക്സിലെ പരീക്ഷണങ്ങളില്‍ പുരുഷനു താല്‍പര്യം കൂടുന്നതായാണ് സര്‍വേഫലം. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും ലൈംഗികതയില്‍ നടത്തുന്ന പരീക്ഷണാത്മകമായ നീക്കങ്ങള്‍ ബുദ്ധുമുട്ടുണ്ടാക്കുന്നതായി അതിനു വിധേയരാകുന്ന ഭാര്യമാരില്‍ 40 ശതമാനത്തോളം പേരും പരാതിപ്പെടുന്നു. ഇന്റര്‍നെറ്റിലും ബ്ളൂഫിലിമുകളിലും കാണുന്ന ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് അവരില്‍ 75 ശതമാനത്തിന്റെയും പരാതി. എന്നാല്‍ ഓറല്‍ സെക്സ്, പുതിയ പൊസിഷനുകള്‍, കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകള്‍, സെക്സ് മസാജുകള്‍, ബാത്റൂംസെക്സ് എന്നിവയില്‍ സ്ത്രീകള്‍ക്കും താല്‍പര്യമുണ്ട്. ശരീരവടിവു പ്രകടമാക്കുന്ന വസ്ത്രധാരണത്തിലെ പരീക്ഷണങ്ങളില്‍ സ്ത്രീക്കു താല്‍പര്യമുണ്ട്. പ്രത്യേകിച്ചും മുപ്പതു കഴിഞ്ഞ സ്ത്രീകളാണ് ഇക്കാര്യങ്ങളില്‍ പങ്കാളിയോടു കൂടുതല്‍ സഹകരിക്കുന്നത്. സെക്സ് ഫാന്‍റസിക്കു മുന്‍തൂക്കം നല്‍കുന്ന റോള്‍പ്ളേ സങ്കല്‍പം പോലും മലയാളിയുടെ ദാമ്പത്യത്തിലേക്കു കുടിയേറിയിട്ടുണ്ട്.

സെകസിലെ പരീക്ഷണങ്ങളില്‍ ഭാര്യയുടെ താല്‍പര്യം മനസിലാക്കാതെ പുരുഷന്‍ നീക്കം നടത്തുന്നതാണ് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. പങ്കാളികള്‍ക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നതെന്നും അവര്‍ പറയുന്നു.

Tuesday, May 19, 2015

നിങ്ങൾ ടൂത്ത് ബ്രഷ് ഉപയോഗിക്കാറുണ്ടോ ? എങ്കിൽ ഇതു വായിക്കു!ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല്‌ വൃത്തിയാക്കുന്നതിന്റെ പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍, ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്‌ക്കലിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്‌. പല്ലിന്റെ വൃത്തിയ്‌ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പരമ പ്രധാനമാണ്‌. വായുടെ ശുചിത്വത്തിന്‌ ടൂത്ത്‌ ബ്രഷും വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്‌. എല്ലാ 3-4 മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. ബ്രഷിലെ നാരുകള്‍ തേഞ്ഞു തുടങ്ങിയാലും ഉടന്‍ തന്നെ ഇവ മാറ്റണം. ടൂത്ത്‌ ബ്രഷുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണന്ന്‌ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ മാഞ്ചസ്റ്ററലെ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോകോകി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍. 1. രോഗാണുക്കള്‍ നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷില്‍ നിരവധി രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോസോസി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. 2. ബാക്‌ടീരിയ നമ്മുടെ വായില്‍ ഓരോ ദിവസവും നൂറ്‌ കണക്കിന്‌ സൂക്ഷ്‌മ ജീവികള്‍ എത്തുന്നുണ്ട്‌. അത്‌ ഒരു വലിയ കാര്യമല്ല. എന്നാല്‍ ബാക്‌ടീരിയയുടെ എണ്ണം ക്രമാതീതമായി ഉയരാതെ സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. പല്ല്‌ വൃത്തിയാക്കുമ്പോള്‍ നീക്കം ചെയ്യുന്നത്‌ ബാക്‌ടീരിയയാണന്ന ഓര്‍മ്മ വേണം. ഓരോ സമയവും ബ്രഷ്‌ ചെയ്യുമ്പോള്‍ പല്ലിന്‍ നിന്നും ബാക്‌ടീരിയ ബ്രഷിലേക്കെത്തും. 3. മുറിവ്‌ ബ്രഷ്‌ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുമ്പോള്‍ പ്രത്യേകിച്ച്‌ ഇലക്‌ട്രിക്‌ ടൂത്‌ ബ്രഷ്‌ ഉപയോഗിക്കുമ്പോള്‍ വായിലെ തൊലിക്കടിയിലേക്ക്‌ ഈ സൂഷ്‌മ ജീവികളെ തള്ളും. ഇതില്‍ പല രോഗാണുക്കളും നിങ്ങളുടെ വായില്‍ ഉള്ളതിനാല്‍ ടൂത്ത്‌ ബ്രഷിലും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി പങ്ക്‌ വയ്‌ക്കുന്നില്ല എങ്കില്‍ ഇവ പുതിയ അസുഖങ്ങള്‍ക്ക്‌ കാരണമായേക്കില്ല. എന്നാല്‍, രോഗം വീണ്ടു വരാന്‍ ഇവ കാരണമായേക്കാം. 4. രോഗ കാരണം ടൂത്ത്‌ ബ്രഷ്‌ ഉപയോഗിക്കുന്നു എന്നത്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പകരണമെന്നില്ല. നിങ്ങളുടെ വായിലും ടൂത്ത്‌ ബ്രഷിലും നിരവധി രോഗാണുക്കള്‍ എത്തിയാലും ശരീരത്തിന്‌ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്‌. 5. ടോയിലറ്റും ബ്രഷും പൊതുവെ ബാത്‌റൂമുകള്‍ ചെറുതായിരിക്കും. പല വീടുകളിലും ടോയിലറ്റ്‌കള്‍ ബ്രഷ്‌ വയ്‌ക്കുന്ന ബാത്‌റൂം സിങ്കിനോട്‌ വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ്‌ ഫ്‌ളഷുകളും അന്തരീക്ഷത്തിലേക്ക്‌ നിരവധി ബാക്‌ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്‌. ടൂത്ത്‌ ബ്രഷ്‌ തുറന്നിരിക്കുന്നിടത്ത്‌ ടോയിലറ്റ്‌ സ്‌പ്രെ ഉപയോഗിക്കരുത്‌. കഴിവതും ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത്‌ ബ്രഷുകള്‍ സൂക്ഷിക്കുക. 6.ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡര്‍ ടോയിലറ്റിനോട്‌ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ പലപ്പോഴും ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡറുകളും ബാക്‌ടീരിയകളുടെ സങ്കേതമാകാറുണ്ട്‌. ടോയിലറ്റ്‌ ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ വായു മാര്‍ഗം ഇവ എത്തുന്നതാണ്‌. ഒരു വീട്ടിലെ ഏറ്റവും അഴുക്കുള്ള വസ്‌തുക്കളില്‍ ഒന്ന്‌ ഇതായിരിക്കും. 7. ടൂത്ത്‌ ബ്രഷ്‌ സൂക്ഷിക്കാനുള്ള ഉപായങ്ങള്‍ ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ്‌ നന്നായി കഴുകുക ഈര്‍പ്പമുള്ളിടത്ത്‌ ബാക്‌ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ്‌ നനവില്ലാത്തിടത്ത്‌ സൂക്ഷിക്കുക. ഉപയോഗിച്ചതിന്‌ ശേഷം ബ്രഷിന്‌ ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. 8. ടൂത്ത്‌ ബ്രഷ്‌ മാറുമ്പോള്‍ എല്ലാ മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റുക. ടൂത്ത്‌ ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക്‌ അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ്‌ മാറ്റുന്നത്‌ നല്ലതാണ്‌. 9. വായ സംരക്ഷണം മോണ രോഗങ്ങള്‍, വായ നാറ്റം, കേടുള്ള പല്ല്‌, ചീത്ത ശ്വാസം എന്നിവയ്‌ക്കു കാരണം ബാക്‌ടീരിയ ആണ്‌. ഇത്തരം ബാക്‌ടീരിയകളെ ഇല്ലാതാക്കാന്‍ പല്ലും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പല്ല്‌ തേയ്‌ക്കുന്നതിന്‌ മുമ്പ്‌ ആന്റി ബാക്‌ടീരിയല്‍ മൗത്ത്‌ വാഷ്‌ ഉപയോഗിച്ച്‌ വായ കഴുകുന്നത്‌ ബ്രഷിലേക്ക്‌ ഇവ എത്തുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

ശുചിത്വവും ആരോഗ്യവും നല്‍കുന്നതില്‍ പല്ല്‌ വൃത്തിയാക്കുന്നതിന്റെ പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍, ദിവസേനയുള്ള ശീലം എന്നതിനപ്പുറം പല്ലുതേയ്‌ക്കലിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ കുറവാണ്‌. പല്ലിന്റെ വൃത്തിയ്‌ക്കായി ഉപയോഗിക്കുന്ന ബ്രഷിന്റെ വൃത്തിയും പരമ പ്രധാനമാണ്‌. വായുടെ ശുചിത്വത്തിന്‌ ടൂത്ത്‌ ബ്രഷും വൃത്തിയോടെ സൂക്ഷിക്കേണ്ടതുണ്ട്‌. എല്ലാ 3-4 മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. ബ്രഷിലെ നാരുകള്‍ തേഞ്ഞു തുടങ്ങിയാലും ഉടന്‍ തന്നെ ഇവ മാറ്റണം.
ടൂത്ത്‌ ബ്രഷുകള്‍ രോഗാണുക്കള്‍ നിറഞ്ഞതാണന്ന്‌ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ മാഞ്ചസ്റ്ററലെ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോകോകി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്നാണ്‌ ഗവേഷകരുടെ കണ്ടെത്തല്‍.

1. രോഗാണുക്കള്‍

നമ്മള്‍ ഉപയോഗിക്കുന്ന ടൂത്ത്‌ ബ്രഷില്‍ നിരവധി രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂടി വയ്‌ക്കാത്ത ഒരു ടൂത്ത്‌ ബ്രഷ്‌ അതിസാരം ഉണ്ടാക്കുന്ന ഇ.കോളി ബാക്‌ടീരിയ, ചര്‍മ്മരോഗങ്ങള്‍ക്ക്‌ കാരണമാകുന്ന സ്റ്റഫിലോസോസി ബാക്‌ടീരിയ എന്നിവ ഉള്‍പ്പടെ 100 ദശലക്ഷം ബാക്‌ടീരിയകളുടെ വാസസ്ഥലമാണന്ന്‌ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.

2. ബാക്‌ടീരിയ

നമ്മുടെ വായില്‍ ഓരോ ദിവസവും നൂറ്‌ കണക്കിന്‌ സൂക്ഷ്‌മ ജീവികള്‍ എത്തുന്നുണ്ട്‌. അത്‌ ഒരു വലിയ കാര്യമല്ല. എന്നാല്‍ ബാക്‌ടീരിയയുടെ എണ്ണം ക്രമാതീതമായി ഉയരാതെ സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌. പല്ല്‌ വൃത്തിയാക്കുമ്പോള്‍ നീക്കം ചെയ്യുന്നത്‌ ബാക്‌ടീരിയയാണന്ന ഓര്‍മ്മ വേണം. ഓരോ സമയവും ബ്രഷ്‌ ചെയ്യുമ്പോള്‍ പല്ലിന്‍ നിന്നും ബാക്‌ടീരിയ ബ്രഷിലേക്കെത്തും.

3. മുറിവ്‌

ബ്രഷ്‌ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുമ്പോള്‍ പ്രത്യേകിച്ച്‌ ഇലക്‌ട്രിക്‌ ടൂത്‌ ബ്രഷ്‌ ഉപയോഗിക്കുമ്പോള്‍ വായിലെ തൊലിക്കടിയിലേക്ക്‌ ഈ സൂഷ്‌മ ജീവികളെ തള്ളും. ഇതില്‍ പല രോഗാണുക്കളും നിങ്ങളുടെ വായില്‍ ഉള്ളതിനാല്‍ ടൂത്ത്‌ ബ്രഷിലും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി പങ്ക്‌ വയ്‌ക്കുന്നില്ല എങ്കില്‍ ഇവ പുതിയ അസുഖങ്ങള്‍ക്ക്‌ കാരണമായേക്കില്ല. എന്നാല്‍, രോഗം വീണ്ടു വരാന്‍ ഇവ കാരണമായേക്കാം.

4. രോഗ കാരണം

ടൂത്ത്‌ ബ്രഷ്‌ ഉപയോഗിക്കുന്നു എന്നത്‌ കൊണ്ട്‌ നിങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പകരണമെന്നില്ല. നിങ്ങളുടെ വായിലും ടൂത്ത്‌ ബ്രഷിലും നിരവധി രോഗാണുക്കള്‍ എത്തിയാലും ശരീരത്തിന്‌ രോഗ പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ ഇത്തരത്തില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്‌.

5. ടോയിലറ്റും ബ്രഷും

പൊതുവെ ബാത്‌റൂമുകള്‍ ചെറുതായിരിക്കും. പല വീടുകളിലും ടോയിലറ്റ്‌കള്‍ ബ്രഷ്‌ വയ്‌ക്കുന്ന ബാത്‌റൂം സിങ്കിനോട്‌ വളരെ അടുത്തായിട്ടായിരിക്കും. എല്ലാ ടോയിലറ്റ്‌ ഫ്‌ളഷുകളും അന്തരീക്ഷത്തിലേക്ക്‌ നിരവധി ബാക്‌ടീരിയകളെ വ്യാപിപ്പിക്കാറുണ്ട്‌. ടൂത്ത്‌ ബ്രഷ്‌ തുറന്നിരിക്കുന്നിടത്ത്‌ ടോയിലറ്റ്‌ സ്‌പ്രെ ഉപയോഗിക്കരുത്‌. കഴിവതും ടോയിലറ്റുകളില്‍ നിന്നും ദൂരെ മാറ്റി ടൂത്ത്‌ ബ്രഷുകള്‍ സൂക്ഷിക്കുക.

6.ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡര്‍

ടോയിലറ്റിനോട്‌ അടുത്തിരിക്കുന്നത്‌ കൊണ്ട്‌ പലപ്പോഴും ടൂത്ത്‌ ബ്രഷ്‌ ഹോള്‍ഡറുകളും ബാക്‌ടീരിയകളുടെ സങ്കേതമാകാറുണ്ട്‌. ടോയിലറ്റ്‌ ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ വായു മാര്‍ഗം ഇവ എത്തുന്നതാണ്‌. ഒരു വീട്ടിലെ ഏറ്റവും അഴുക്കുള്ള വസ്‌തുക്കളില്‍ ഒന്ന്‌ ഇതായിരിക്കും.

7. ടൂത്ത്‌ ബ്രഷ്‌ സൂക്ഷിക്കാനുള്ള ഉപായങ്ങള്‍

ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും ടാപ്പിലെ വെള്ളത്തില്‍ ബ്രഷ്‌ നന്നായി കഴുകുക
ഈര്‍പ്പമുള്ളിടത്ത്‌ ബാക്‌ടീരിയ ഉണ്ടാകുമെന്നതിനാല്‍ ബ്രഷ്‌ നനവില്ലാത്തിടത്ത്‌ സൂക്ഷിക്കുക. ഉപയോഗിച്ചതിന്‌ ശേഷം ബ്രഷിന്‌ ഉണങ്ങാനുള്ള അവസരം ഉണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.


8. ടൂത്ത്‌ ബ്രഷ്‌ മാറുമ്പോള്‍

എല്ലാ മൂന്നോ നാലോ മാസം കൂടുമ്പോഴും ടൂത്ത്‌ ബ്രഷ്‌ മാറ്റുക. ടൂത്ത്‌ ബ്രഷിലെ നാരുകള്‍ തേയുമ്പോഴും നിങ്ങള്‍ക്ക്‌ അസുഖം വരുമ്പോഴും പ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോഴും ബ്രഷ്‌ മാറ്റുന്നത്‌ നല്ലതാണ്‌.

9. വായ സംരക്ഷണം

മോണ രോഗങ്ങള്‍, വായ നാറ്റം, കേടുള്ള പല്ല്‌, ചീത്ത ശ്വാസം എന്നിവയ്‌ക്കു കാരണം ബാക്‌ടീരിയ ആണ്‌. ഇത്തരം ബാക്‌ടീരിയകളെ ഇല്ലാതാക്കാന്‍ പല്ലും വായും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പല്ല്‌ തേയ്‌ക്കുന്നതിന്‌ മുമ്പ്‌ ആന്റി ബാക്‌ടീരിയല്‍ മൗത്ത്‌ വാഷ്‌ ഉപയോഗിച്ച്‌ വായ കഴുകുന്നത്‌ ബ്രഷിലേക്ക്‌ ഇവ എത്തുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.