മണിക്കൂറുകളോളം നിന്നുകൊണ്ട് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടേയും, അധ്യാപനം, നഴ്‌സിങ്ങ്, ട്രാഫിക് ഡ്യൂട്ടി, സെയില്‍സ് തുടങ്ങിയ ജോലി ചെയ്യുന്നവരില്‍ മുട്ടുവേദന മധ്യവയസിന് തുടക്കത്തില്‍തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. ഉയര്‍ന്ന ജീവിത നിലവാരം വീട്ടമ്മമാര്‍ക്ക് പ്രത്യേകിച്ചും നല്‍കിയ സംഭാവനകളാണ് മുട്ടുവേദനയും ഉപ്പൂറ്റിവേദനയും. ഇന്ന് വീട്ടമ്മമാര്‍ ഒരു മെഷീന്‍ ഓപ്പറേറ്ററാണ്. യന്ത്രങ്ങള്‍ ജോലി ഏറ്റെടുക്കുന്പോള്‍ ആയാസം കുറഞ്ഞതു കൊണ്ട് ശരീരഭാരം കൂടി. ദാരിദ്ര്യം കുറഞ്ഞപ്പോള്‍ അമിതപോഷണം ശരീരഭാരം വര്‍ധിപ്പിച്ചു. ഭാരം വഹിക്കുന്ന പ്രധാന സന്ധികള്‍ കാല്‍മുട്ടും ഉപ്പുറ്റിയുമാണ്. ഇരിക്കുന്പോഴും നില്‍ക്കുന്പോഴും ജോലി ചെയ്യുന്പോഴുമുള്ള ശരീരത്തിന്‍റെ നിലകള്‍ അഥവാ സ്‌ഥിതി ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദം ഏല്‍പിക്കാറുണ്ട്. തുടര്‍ച്ചയായ സമ്മര്‍ദം ആ ഭാഗത്ത് വേദനയും നീര്‍കെട്ടും പ്രവര്‍ത്തിഹാനിയും ഉണ്ടാക്കും. കൃത്യമായ പരിചരണവും പരിഹാരവും ചെയ്യുന്നില്ലങ്കില്‍ ഘടനാപരമായ വൈകല്യം ഉണ്ടാവുകയും സന്ധികള്‍ ക്ഷയിച്ചു പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും വലി
No comments:
Post a Comment