നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം .
ആഹാരകാര്യത്തില്‍ വരുത്തുന്ന വിട്ടുവീഴ്‌ച്ചാ മനോഭാവം പലപ്പോഴും നടുവേദനയ്‌ക്ക് കാരണമായേക്കാം. അതിനാല്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഘടകങ്ങള്‍ ഉണ്ട്.
നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.
അമിതവണ്ണം കുറയ്‌ക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. അമിത വണ്ണമുള്ളവര്‍ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാത്സ്യം പോലെ തന്നെ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ ഡി. കാത്സ്യം ശരീരത്തിലേയ്‌ക്ക് ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്.
രാവിലയോ വൈകിട്ടോ ഇളവെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സഹായകമാകും. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ആവിയില്‍ പുഴുങ്ങിയ ഭക്ഷണമാണ് നല്ലത്. ഉദാഹരണം ഇഡലി, പുട്ട്, ഇടിയപ്പം മുതലായവ. കൂടാതെ ലഹരിപാനീയങ്ങള്‍ , പുകവലി, മദ്യം എന്നിവ നടുവേദനയുള്ളവര്‍ പാടേ ഉപേക്ഷിക്കണം.
വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക. കൊഴുപ്പു കൂടുതലായി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും അകറ്റി നിര്‍ത്തണം. കലോറി കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണവും മധുരപലഹാരങ്ങളും അമിത വണ്ണത്തിനുള്ള കാരണങ്ങളാണ്.
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
ചെറിയ മീനുകളിലും പാടമാറ്റിയ പാലിലും കാത്സ്യം കൂടുതലടങ്ങിയിരിക്കുന്നു. ബദാം, എള്ള്, കടുക്, ജീരകം, കായം, കുരുമുളക് ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്. തവിടുകളയാത്ത ധാന്യങ്ങള്‍, അരി, ഗോതമ്പ്, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍, ഈന്തപ്പഴം, മുന്തിരി എന്നിവ കാത്സ്യത്തിന്റെ കലവറയാണ്.
നാരടങ്ങിയ ഭക്ഷണം
ഇലക്കറികളിലും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും നാരിന്റെ അളവ് വളരെ കൂടുതലാണ്. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നാരുകളാല്‍ സമ്പന്നമാണ്.
അമിതവണ്ണമോ, കാല്‍സ്യത്തിന്റെ കുറവോ മൂലം ഉണ്ടാകുന്ന നടുവേദനയെ ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചു നിര്‍ത്താമെന്നതില്‍ സംശയമില്ല. ഈ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയാല്‍ ഒരു പരിധി വരെ നടുവേദന വരുന്നത് തടയാം.
No comments:
Post a Comment