Wednesday, August 12, 2015

എങ്ങനെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം ?

വിദ്യാര്‍ത്ഥികളാണെങ്കിലും ഉന്നത തൊഴില്‍ രംഗങ്ങളില്‍ വിരാചിക്കുന്നവരാണെങ്കിലും ഓര്‍മ ശക്തിയാണ് അവരുടെ പ്രവര്‍ത്തന മേഘലയിലെ മേഖലയിലെ മികവ് വര്‍ദ്ധിപ്പിക്കുന്നതിലെ അടിസ്ഥാന ഘടകം. ഒരു സമൂഹത്തിന്റെ വളര്‍ച്ച തന്നെ വിലയിരുത്തപ്പെടുന്നത് അവരുടെ ബൗദ്ധിക നിലവാരത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്.

ഏതു പ്രായത്തിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബുദ്ധിയെ വികസിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുമെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിന്റെ വികസിപ്പിക്കാനുള്ള ഈ കഴിവിനെ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. അതായത് പരിശീലനത്തിലൂടെയും വ്യായമത്തിലൂടെയും ബുദ്ധിവികാസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാം.  

പ്രവര്‍ത്തനങ്ങളിലും പഠനങ്ങളിലുമുണ്ടാക്കുന്ന ആകാംക്ഷയും ഉത്കണ്ഠയും ഓര്‍മശക്തിയെ മോശമായി ബാധിക്കും. ജോലിയിലെയും പഠനത്തിലൂടെയും ഉണ്ടാകുന്ന മാനസിക പിരിമുറക്കങ്ങള്‍ ചെറിയ ചില മാനേജ്‌മെന്റെ തന്ത്രങ്ങളിലൂടെ നിയന്ത്രിക്കാനാവണം. പിരിമുറുക്കങ്ങളില്ലാത്ത മനസിന് മാത്രമേ കാര്യങ്ങള്‍ ആലോചിക്കാനും ഓര്‍മിക്കാനും പുതിയ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാനും സാധിക്കുകയുള്ളു. 

കായിക ജോലിയില്‍ ഏര്‍പ്പെടുന്നവരോ മറ്റു ബൗദ്ധിക ജോലികളില്‍ ഏര്‍പ്പെടുന്നവരാണെങ്കിലും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും വ്യായമവും ലഭിച്ചിരിക്കണം. കായികമായ വ്യയാമത്തിലേര്‍പ്പെടുമ്പോള്‍ കായിക വ്യായാമം തലച്ചോറിന്റെ വളര്‍ച്ചക്ക് കൂടി ആവശ്യമാണെന്ന് നമ്മള്‍ അറിയണം. കായികമായ അധ്വാനത്തിലൂടെ തലച്ചോറിന് കൂടി ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ട്. ഇത് ഓര്‍മശക്തികുറയാനിടയാക്കുന്ന രോഗങ്ങളിലേക്ക് നയിക്കാവുന്ന റിസ്‌ക് കുറക്കുമെന്നാണ് ബൗദ്ധിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.

ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നത് കഴിക്കുന്ന ആഹാരത്തിലൂടെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ധാതുക്കളും മൂലകങ്ങളും ലഭിക്കുന്ന തരത്തില്‍ പഴങ്ങളും പച്ചക്കറികളും പരിപ്പ് വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഒമേഗ ത്രീ എന്ന വൈറ്റമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യവശ്യമായ വൈറ്റമിനാണ്. മല്‍സ്യങ്ങള്‍ ഒമേഗ ത്രീയുടെ അപൂര്‍വ്വ കലവറയാണ്.  

ബുദ്ധിപരമായ വ്യായാമം ലഭിക്കുന്ന രീതിയിലുള്ള വ്യത്യസ്തമായ വിനോദങ്ങളും പ്രശ്‌നോത്തരികളും മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരത്തിലുണ്ട്, സുഡോകോ പോലുള്ള വിനോദപരമായ പസ്സിലുകളിലേര്‍പ്പെടുന്നതും ബുദ്ധിശക്തി ഉയര്‍ത്തും.


No comments:

Post a Comment