Friday, August 28, 2015

പോണ്‍ കാണുന്നത് തലച്ചോറില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും

പോണ്‍ സൈറ്റ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ അടക്കമുള്ളവയില്‍ ചൂടുപിടച്ച ചര്‍ച്ചകള്‍ക്ക് സാക്ഷിയായതിന് പിന്നാലെ മറ്റൊരു കാര്യം കൂടി. പോണ്‍ കാഴ്ച തലച്ചോറിനെ മോശമായി തന്നെ ബാധിക്കുമെന്നത് സംബന്ധിച്ച ശാസ്ത്രീയ പഠനം പുറത്തുവന്നിരിക്കുന്നത്. അമിതമായി പോണ്‍ കാണുന്നത് തലച്ചോറില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് പഠനം.
പോണ്‍ വീഡിയോകള്‍ അമിതമായി കാണുന്നവര്‍ക്ക് വൈകാരികമായ മരവിപ്പ് ഉണ്ടാകുമെന്ന് സൈക്കോളജി ടുഡേയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ക്ക് ക്രമേണ ലൈംഗിക സംതൃപ്തി ലഭിക്കാതെയാവുമെന്ന സ്ഥിതിയില്‍ എത്തിച്ചേരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പോണ്‍ കണ്ടാല്‍ മാത്രമേ ലൈംഗികോത്തേജനം ലഭിക്കൂ എന്ന അവസ്ഥയിലെത്തുന്നതോടെ യഥാര്‍ത്ഥ രതിയില്‍യില്‍ നിന്ന് സംതൃപ്തി കിട്ടാത്ത അവസ്ഥ വന്നുചേരുമെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല അമിതമായി പോണ്‍ കാണുന്നതിലൂടെ തലച്ചോര്‍ ചുരുങ്ങുമെന്ന് മറ്റൊരു പഠനം പറയുന്നു.
നിലവിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 13 വയസ്സാകുമ്പോള്‍ മുതല്‍ ആളുകള്‍ പോണ്‍ കണ്ടുതുടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലഹരിക്കും പോണിനും അടിമകളാകുന്നവരുടെ മനോനില സമാനമാണെന്ന് മറ്റൊരു പഠനം സൂചിപ്പിക്കുന്നത്. തലച്ചോറിലെ വെന്‍ട്രല്‍ സ്ട്രിയാറ്റം, ഡോര്‍സര്‍ ആന്റീരിയര്‍ സിന്‍ഗുലേറ്റ്, അമിഗ്ഡാല എന്നീ കേന്ദ്രങ്ങളാണ് ഇരുകൂട്ടരിലും സജീവമായി കാണുന്നതെന്നാണ് പറയുന്നത്.

No comments:

Post a Comment