Sunday, August 23, 2015

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർ മാത്രം വായിക്കുക

ഭക്ഷ്യവിഷബാധ എന്നത്  നാം സാധാരണ കേൾക്കുന്ന ഒന്നാണ്. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം കഴിച്ച് ,ആളുകൾ ആശുപത്രിയിലായതും , മരണം സംഭവിച്ചതും, ഹോട്ടലുകൾ അടച്ചുപൂട്ടിയതും എല്ലാം വാർത്തയിൽ ഇടം പിടിച്ചിരുന്നു. നമ്മുടെ വീടുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചാണ്  ഇപ്പോൾ പറഞ്ഞു വരുന്നത്. സാധനങ്ങൾ  കേടുകൂടാതെ സുക്ഷിക്കാൻ നാം ഉപയോഗിക്കുന്ന  ഒന്നാണ്  ഫ്രിഡ്ജ്‌ . വേണ്ടവിധം  ശ്രദ്ധിച്ചില്ല എങ്കിൽ , നിശ്ചിതസമയം കഴിഞ്ഞാൽ ഫ്രിഡ്ജിൽ  ഇരുന്നു വളരെ അപകടകരമാം വിധം ഭക്ഷണം  കേടാകാൻ സാധ്യത ഉണ്ട്. അതിനാൽ  ഓരോ ആഹാരപദാർഥങ്ങളും  എത്രനാൾ വരെ ,എത്ര സമയം വരെ ഫ്രിഡ്ജിൽ  സൂക്ഷിക്കാം എന്ന് നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.

ബീഫും ചിക്കനും 2-4 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.  ദശ  കട്ടിയുള്ള മീൻ 2-3 ദിവസം വരെയും , ഞണ്ട്  , കൊഞ്ച്  എന്നിവ 12 മണിക്കൂറിൽ കൂടുതലും സൂക്ഷിക്കാൻ പാടില്ല. പൊട്ടിക്കാത്ത മുട്ട 4 ആഴ്ച  വരെയും, പൊട്ടിച്ച മുട്ട 2 ദിവസം വരെയും  കേടുകൂടാതെ ഫ്രിഡ്ജിൽ ഇരിക്കും.  അതുപോലെ  കവറ്പാൽ  പൊട്ടിച്ചത്  3 ദിവസം വരെ സൂക്ഷിക്കാം. കാരറ്റും  , സെലറിയും  2 ആഴ്ച വരെയും ,ബീൻസ് 5 ദിവസം വരെയും സൂക്ഷിക്കാം. സൂപ്പ്  3 ദിവസം വരെയും ,വീട്ടിൽഉണ്ടാക്കിയ  സാലാഡ്  3 മുതൽ അഞ്ച് ദിവസം വരെയും സൂക്ഷിക്കാം.

No comments:

Post a Comment